Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ അഹങ്കാരിയല്ല: സംഗീത മോഹൻ

Sangeetha Mohan സംഗീത മോഹൻ

വിവാഹമോ? ഇല്ല. അതിനെക്കാളും പ്രാധാന്യമുളള പല കാര്യങ്ങളും എനിക്ക് ചെയ്തു തീർക്കാനുണ്ട്. അതിന്റെ ആദ്യ പടിയാണ് ആത്മസഖി– മഴവിൽ മനോരമയുടെ പുതിയ സീരിയൽ. ഇതു മനോഹരമായ ഒരു പ്രണയകഥയാണ്. ഈ സീരിയലിൽ ഞാൻ അഭിനയിക്കുന്നില്ല. പക്ഷേ, കഥയും തിരക്കഥയും സംഭാഷണവും എന്റേതാണ്. ഒരു മുഴുനീള കുടുബ സീരിയലിനു വേണ്ടി ഇതാദ്യമായി ക്യാമറയ്ക്കു പിന്നിൽ നിന്ന് പ്രവർത്തിക്കാൻ ലഭിച്ച അവസരമാണിത്. ഈശ്വരനും മഴവിൽ മനോരമയ്ക്കും നന്ദി....’ മിനിസ്ക്രീനിൽ വേറിട്ട വ്യക്തിത്വത്തിനുടമയായ നടി സംഗീതാ മോഹൻ പുതിയ നിയോഗത്തെക്കുറിച്ച് മനസ്സു തുറക്കുന്നു.

‘ഞാൻ പണ്ടു കഥയും കവിതയും എഴുതുമായിരുന്നു. പക്ഷേ, അതൊന്നും പബ്ലിക്കായുളള വിലയിരുത്തലിനു വേണ്ടി ആയിരുന്നില്ല. മനസ്സിന്റെ സംതൃപ്തിയായിരുന്നു മുഖ്യം. എന്നാലിത് വായിച്ചു നോക്കാനും മെറിറ്റടിസ്ഥാനത്തിലുളള വിലയിരുത്തലിനുമായി മഴവിൽ മനോരമയിലെ ഗിരീഷ് സാറിനെ ഏൽപിച്ചു. ഈശ്വരാധീനം കൊണ്ടു കഥ അവർക്ക് ഇഷ്ടപ്പെടുകയും സീരിയലിന്റെ വർക് തുടങ്ങുകയും ചെയ്തു. ഒരു അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണിത്. വർഷങ്ങൾക്കു ശേഷം അച്ഛനെ തേടി വരികയാണ് ഈ മകൾ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പെടെയുളള ആനുകാലിക സംഭവങ്ങളും കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും കഥയിൽ വിഷയിഭവിച്ചിട്ടുണ്ട്.’‌‍

യുഡി ക്രിയേഷൻസിന്റെ ബാനറിൽ മോഹൻ കുപ്ലേരി സംവിധാനം ചെയ്യുന്ന സീരിയലിൽ രണ്ടു നായികമാരുണ്ട്. മെയിൻ നായിക തെലുങ്കു നടി അവന്തികയാണ്. ഡോ. നന്ദിത എന്ന കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിക്കുന്നത്. കൊൽ ക്കത്തയിൽ നിന്നു അച്ഛനെ തേടിയെത്തുന്ന മകൾ ചാരുലതയായി ശ്രീരക്ഷ വേഷമിടുന്നു.

യഥാർഥ ജീവിതത്തിൽ ദമ്പതികളായ രണ്ടു പ്രമുഖ താരങ്ങൾ ‘ആത്മസഖിയിലും’ ഭാര്യാഭർത്താക്കന്മാരായി വരുന്നുണ്ട്. ബീനാ ആന്റണിക്കും മനോജിനുമാണ് ഈ ഭാഗ്യം കൈവന്നി രിക്കുന്നത്. മണിമുറ്റത്ത് മാധവമേനോനായി മനോജും ഭാര്യ ഭാഗ്യലക്ഷ്മിയായി ബീനയും അഭിനയിക്കുന്നു. ഒരു കുടയുടെ പരസ്യചിത്രത്തിൽ ആദ്യമായി ക്യാമറയ്ക്കു മുൻപിൽ നിൽക്കുമ്പോൾ സംഗീത എട്ടാം ക്ലാസിൽ പഠിക്കുകയാണ്. ആക്ഷൻ പറയുമ്പോൾ കുടയും പിടിച്ചു മറ്റു കുട്ടികളോടൊപ്പം നിന്നു ചിരിക്കുന്നതായിരുന്നു രംഗം. ദൂരദർശൻ മാത്രമാണ് അന്നുണ്ടായിരുന്നത്. ചിത്രഗീതത്തിനു മുൻപ് ഈ പരസ്യ ചിത്രം കാണിച്ചിരുന്നു.

ദൂരദർശൻ സംപ്രേഷണം ചെയ്ത ‘ഉണർത്തുപാട്ട്’ ആയിരു ന്നു ആദ്യ സീരിയൽ. അതിലെ രാധ എന്ന കഥാപാത്രത്തിലൂടെ സംഗീത അഭിനയത്തനിമ പ്രകടമാക്കി. പിന്നീട് കുടുംബ പ്രേക്ഷകരുടെ കണ്ണീർനായികയായി മാറിയ എത്രയെത്ര കഥാപാത്രങ്ങൾ. മലയാളി മനസ്സുകളിൽ വളരെ പെട്ടെന്ന് ഇടം നേടാൻ ഈ കലാകാരിക്ക് സാധിച്ചത് വേറിട്ട അഭിനയ മികവുകൊണ്ടു മാത്രമാണ്.

സംഗീത മോഹന് ഏറ്റവും മൈലേജ് കിട്ടിയ സീരിയൽ ‘ജ്വാല യായ്’ ആണ്. ഇതിലെ സോഫിയയെ ഇപ്പോഴും ആളുകൾ‌ ഓര്‍ക്കുന്നു. സംഗീത ഏറ്റവും ഒടുവിൽ അഭിനയിച്ചത് ‘ദത്തുപുത്രി’യിലാണ്. ഇതിൽ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ടിനെ അവതരിപ്പിച്ചു. അഭിനയ ജീവിതത്തിൽ പ്രശസ്തിയോടൊപ്പം വിവാദങ്ങളും സംഗീതയെ പിന്തുടർന്നു കൊണ്ടിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട ആ നാളുകളെക്കുറിച്ചു സംഗീതയ്ക്കു പറയാനുണ്ട്.

Sangeetha Mohan സംഗീത മോഹൻ മാതാപിതാക്കൾക്കൊപ്പം

‘സത്യം പറഞ്ഞാൽ തുറന്നു പ്രതികരിക്കുന്നത് എന്റെ സ്വഭാവമാണ്. ശരിയല്ലെന്ന് തോന്നിയ കാര്യങ്ങളിൽ ഇടപെടും. ആരുടെ മുഖത്തുനോക്കിയും കാര്യങ്ങൾ വെട്ടിത്തുറന്നു പറയും. ഇത് അഹങ്കാരത്തിന്റെ ലക്ഷണമായാണ് ചിലർ കാണുന്നത്. എന്നിലെ നല്ല വശങ്ങൾ ആരും കാണുന്നുമില്ല; കേൾക്കുന്നുമില്ല. എന്നിലെ സത്യസന്ധതയ്ക്ക് ഒരു വിലയും കൽപിക്കുന്നില്ല. പഴികളും വിവാദങ്ങളുമാണ് നേരിടേണ്ടിവരുന്നത്. ഒരഞ്ചു മിനിറ്റ് നേരിട്ട് സംസാരിച്ചാൽ ഞാൻ എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും.

മലയാളത്തിലെ മികച്ച നടിമാരിലൊരാളായി അറിയപ്പെടുമ്പോൾ തന്നെ സാഹിത്യാഭിരുചിയുളള കലാകാരി എന്ന ലേബലും സംഗീതാ മോഹനു സ്വന്തമാണ്. അഭിനയം പോലെ എഴുത്തും സംഗീതയ്ക്കു പ്രിയപ്പെട്ടതാണ്. യാത്രകളിൽ നിന്നും വായനയിൽ നിന്നും നേടിയെടുത്ത അനുഭവങ്ങൾ അക്ഷരമുത്തുകളായി തിളങ്ങുന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൃതികളെല്ലാം സംഗീത വാങ്ങി വായിക്കാറുണ്ട്. ആനന്ദിന്റെ മുഴുവൻ കൃതികളും അദ്ദേഹത്തിന്റെ കയ്യൊപ്പോടു കൂടി സംഗീതയുടെ പുസ്തക ശേഖരത്തിൽ കാണാം.

തിരുവനന്തപുരത്തു പട്ടത്താണു സംഗീത മോഹന്റെ വീട്. അച്ഛൻ ഗോപിമോഹൻ കെഎസ്ആർടിസിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ജയകുമാരി പിഎസ് സിയിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചു. ഒരു ചേച്ചിയുണ്ട് സംഗീതയ്ക്ക് സരിത മോഹൻ. അഗ്രിക്കൾച്ചർ ഓഫിസറാണു സരിത. ‘അച്ഛനും അമ്മയുമാണ് എന്റെ ശക്തി. അവരെന്നും ഫുൾ സപ്പോർട്ട് നൽകിയിട്ടേയുളളൂ. രണ്ടുപേർക്കും എന്നിൽ നല്ല വിശ്വാസമുണ്ട്. എന്നെ എന്റെ വഴിക്കു വിടുന്നതിൽ അവര്‍ക്കു ധൈര്യക്കേടൊന്നുമില്ല.’

സംഗീത മോഹൻ‌ ഈശ്വരവിശ്വാസിയാണോ എന്ന ചോദ്യത്തിനു പെട്ടെന്നു പ്രതികരണമുണ്ടായി. ‘പൊതുവേയുള്ള ഇമേജ് വേറെയാണെങ്കിലും ഞാൻ ഭയങ്കര ഈശ്വരവിശ്വാസിയാണ്. എല്ലാം കാണുന്ന ആ എനർജിയെ ഞാൻ ഈശ്വരനായി കരുതുന്നു. എന്റെ ലോക്കൽ ഗാർഡിയൻ കുടുംബക്ഷേത്രത്തിലെ ഗണപതിയാണ്.’ അഭിനേത്രി മാത്രമല്ല, ഒരു നല്ല അവതാരക കൂടിയാണു സംഗീത. വിവിധ ചാനലുകൾക്കു വേണ്ടി കോംപയറിങ് നടത്തിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടതു ലേഡീസ് ഓൺലിയാണ്. ഇതിനു ബെസ്റ്റ് കോംപയർക്കുളള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. സീരിയലുകളിൽ വ്യത്യസ്തതയാർന്ന ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച, അഭിനയജീവിതം ഇരുപതു വർഷങ്ങൾക്കപ്പുറത്ത് എത്തിയ കലാകാരിക്കു ലഭിച്ചത് ഈ ഒരേയൊരു അംഗീകാരം. മാനസികമായി അടുപ്പമുളള സുഹൃത്തുക്കൾ വളരെ കുറച്ചേയുളളൂവെന്നു സംഗീത. എന്നാൽ ‘ഹായ്....ഹലോ’ എന്നു പറയുന്ന സൗഹൃദ ങ്ങൾ ധാരാളം.

ഇനി ഭാവിപരിപാടികൾ? അതേക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും തീരുമാനങ്ങളുമുണ്ട് സംഗീതയ്ക്ക്. പക്ഷേ, അതെന്തൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നു മാത്രം. എങ്കിലും സംഗീത ഒന്നു പറഞ്ഞു:

‘രാഷ്ട്രീയത്തിലിറങ്ങാനൊന്നും ഞാനില്ല. ജനങ്ങൾക്കു നന്മ ചെയ്യണമെങ്കിൽ രാഷ്ട്രീയത്തിലിറങ്ങണമെന്നുണ്ടോ? സാധാരണ മനുഷ്യന്റെ ആവശ്യകതകളെക്കുറിച്ചു ഞാനെന്നും ബോധവതിയാണ്. ഏതായാലും മഴവിൽ മനോരമയിലെ ആത്മസഖി വരട്ടെ, അതുകഴിഞ്ഞ് മറ്റു കാര്യങ്ങൾ
 

Your Rating: