തേനഴകുമായ് ജാക്വിലിൻ

ജാക്വിലിൻ ഫെർണാണ്ടസ്

മിസ് ശ്രീലങ്കയായി മിന്നുമ്പോൾ ബോളിവുഡിലേക്കു ചേക്കേറിയ സുന്ദരിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. അത്യുഗ്രൻ ഫിഗർ. വശീകരിക്കുന്ന കണ്ണുകൾ. ഒഴുകിക്കിടക്കുന്ന തലമുടി. തിളങ്ങുന്ന സ്കിൻ. ബോളിവുഡ് കീഴടക്കാൻ അധികം കാലമൊന്നും വേണ്ടിവന്നില്ല ഈ ശ്രീലങ്കൻ സുന്ദരിക്ക്. രാസപദാർഥങ്ങൾ ചേർന്നതൊന്നും സൗന്ദര്യ വർധനവിന് ഉപയോഗിക്കാറില്ല. എല്ലാം നാച്വറൽ ആയിരിക്കണമെന്ന നിർബന്ധവുമുണ്ട്. അതുകൊണ്ടു തന്നെ തേൻ മധുരത്തോട് ഇഷ്ടം കൂടും. ഒരു ഗ്ലാസ് ചൂടു വെളളം കുടിച്ചാണു ജാക്വിലിന്റെ ദിവസം തുടങ്ങുന്നത്. തേനും നാരങ്ങാനീരും ചേർത്ത വെള്ളമാണെങ്കിൽ കൂടുതലിഷ്ടം.

ജാക്വിലിൻ ഫെർണാണ്ടസ്

മുഖം ക്ലെൻസിങ് മിൽക്ക് ഉപയോഗിച്ചു തുടച്ചു കഴുകിയ ശേഷം മോയിസ്ചറൈസർ പുരട്ടും. മൾട്ടി വൈറ്റമിൻ ഐ ആൻഡ് ലിപ് ക്രീമും സ്ഥിരമായി ഉപയോഗിക്കും. മുഖത്തു തേനും തൈരും ചേർന്ന പായ്ക്കിടും . ലിപ് ബാമിനു പകരം പലപ്പോഴും തേൻ ആയിരിക്കും ഉപയോഗിക്കുക. വൈറ്റമിൻ ഇ അടങ്ങിയ സോപ്പാണ് ഉപയോഗിക്കുന്നത്. ബോഡി ബട്ടർ, ലിപ് ബട്ടർ, ഹാൻഡ് സാനിറ്റൈസർ, ടിഷ്യു എന്നിവ ഹാൻഡ് ബാഗിൽ എപ്പോഴും ഉണ്ടാവും. നേർത്ത തുണിയിൽ പൊതിഞ്ഞ് ഐസ് ക്യൂബ് കവിളിലും കണ്ണിലും ഉരസുമ്പോൾ ആകെ ഫ്രഷാകും. പക്ഷേ ശ്രദ്ധിക്കണം. ഐസ് ക്യൂബ് നേരിട്ട് സ്കിന്നിൽ ഉപയോഗിക്കരുത്.

മേക്കപ്പ്

ജാക്വിലിൻ ഫെർണാണ്ടസ്

മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്ന പ്രൈമർ ഉപയോഗിച്ചാണു മേക്കപ്പ് തുടങ്ങുന്നത്. അതിനു ശേഷം ഫൗണ്ടേഷനും കോംപാക്ടും ഇടും. ബ്രൗൺ ഐലൈനർ ആണിഷ്ടം. പിങ്ക്, പീച്ച്, റെഡ് നിറങ്ങളിലെ ലിപ്സ്റ്റിക് ആണിഷ്ടം.ആഴ്ചയിലൊരിക്കൽ ചൂടു വെളിച്ചെണ്ണയിൽ മസാജ് ചെയ്യും. മുട്ടയുടെ വെള്ളയിട്ടാണു മുടിയുടെ തിളക്കം കൂട്ടുന്നത്. സിങ്ക് ഗുളികകളും ഒമേഗ 3 അടങ്ങിയ ഭക്ഷണവും മുടിയുടെ വളർച്ചയ്ക്കായി കഴിക്കും. രാവിലെ ഏഴുമണിക്ക് ഉണർന്നാലുടൻ ഒരു കപ്പ് ഗ്രീൻ ടീ. പിന്നെ ഒന്നോ രണ്ടോ മണിക്കൂർ ജിം എക്സർസൈസ്. ഇടയ്ക്ക് ജോഗിങ്. ഡാൻസ്, നീന്തൽ തുടങ്ങിയവയും സമയം പോലെ. യോഗയാണ് ഇഷ്ട വ്യായാമം. എത്ര തിരക്കുണ്ടെങ്കിലും പ്രാണായമവും മെഡിറ്റേഷനും ചെയ്യാൻ സമയം കണ്ടെത്തും.

ഡയറ്റ്

ജാക്വിലിൻ ഫെർണാണ്ടസ്

വർക്ക് ഔട്ട് കഴിഞ്ഞാലുടൻ പ്രോട്ടീൻ ഷേയ്ക്ക്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പച്ചക്കറികൾ തുടങ്ങിയ അടങ്ങിയതാണു ഡയറ്റ് പ്ലാൻ. ചോറ്, ബീൻസ്, പയറുവർഗങ്ങൾ, പച്ചക്കറി ഫ്രൈ സലാഡ് എന്നിവ അതിൽ ഉൾപ്പെടും.