എന്തൊക്കെ കഴിച്ചാലും നാലു ദിവസം കൊണ്ട് സ്‌ലിം ആവും : കജോൾ

അൽപം ഉഴപ്പ് ടച്ചുണ്ടാവും കജോളിനു ചുറ്റും എപ്പോഴും. മേക്കപ്പ് ആയാലും ഫിറ്റ്നസ് ആയാലും കോസ്റ്റ്യൂം ആയാലും ഈ ഉഴപ്പ് കാണാം. ഇഷ്ട ഭക്ഷണം എന്തായാലും കഴിക്കും. പക്ഷേ വണ്ണം വയ്ക്കുന്നുവെന്നു തോന്നിയാൽ കജോൾ നാലു ദിവസം കൊണ്ടു വണ്ണം കുറയ്ക്കും. ഒഴിവു സമയങ്ങളിൽ തുന്നൽ വായന ടിവി ഒക്കെയാണു വിനോദം. എല്ലാം ആസ്വദിച്ചു ചെയ്യുന്നു ഈ നാൽപതുകാരി. വിവാഹശേഷവും ബോളിവുഡിൽ ഏറ്റവും ഡിമാൻഡ് ഉള്ള നടി കജോൾ തന്നെയെന്നു സംശയമില്ലാതെ പറയാം.

ഡയറ്റ്

ഏറ്റവുമിഷ്ടം പിസയും ഫ്രഞ്ച് ഫ്രൈസും. പക്ഷേ കഴിച്ചിട്ട് വെറുതെ ഇരിക്കില്ല. നന്നായി വർക്ക് ഔട്ട് ചെയ്യും. പെട്ടെന്നു വെയ്റ്റ് കുറയ്ക്കണമെന്നുണ്ടോ. 10 ദിവസം വെസ്റ്റേൺ ഡാൻസ് കളിക്കും. അതോടെ സ്‌ലിം ബ്യൂട്ടി ആകും. ചില സ്പെഷ്യൽ ഡയറ്റുകൾ മാത്രം കഴിച്ച് സ്‌ലിം ആകാനാണ് കജോളന് താൽപര്യം. മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ ആൽണ്ട് ഡയറ്റായിരുന്നു ഫോളോ ചെയ്തത്. ഭർത്താവ് അജയ് ദേവ് ഗണിന് ഇഷ്ടം പഞ്ചാബി ഫുഡ്. കജോളിനും അതു തന്നെയിഷ്ടം. കുറച്ചു കാർബോഹൈഡ്രേറ്റ്, ഒരുപാട് പ്രോട്ടീൻ, വൈറ്റമിൻസ് ഇവയൊക്കെ ചേർന്നതാണ് കജോളിന്റെ ബാലൻസ്ഡ് ഡയറ്റ്. വൈറ്റ് മീറ്റും ഒലിവ് ഓയിൽ ചേർത്ത സാലഡും കിട്ടിയാൽ വിടില്ല. നന്നായി കഴിക്കും. ദിവസം അഞ്ച് ചെറിയ മീൽസ്. ദിവസവും വർക്ക് ഔട്ടും. ഇതാണു കജോളിന്റെ ഡയറ്റ്. പിന്നെ സമയം തെറ്റാതെ ഉറങ്ങും നേരത്തെ എണീക്കും.

*ഫിറ്റ്നസ് *

അൽപം തടിച്ച് കണ്ട് ഒരാഴ്ചയ്ക്കകം സ്ലിമ്മായി കജോളിനെ കാണാം. ഏതാനും മാസങ്ങൾകൊണ്ട് 18 കിലോ കുറച്ച ചരിത്രം കജോളിനുണ്ട്. സ്ലിം ആവുകയല്ല ഫിറ്റ് ആയിരിക്കുക എന്നതാണു കജോളിന്റെ മന്ത്രം. വീട്ടിലെ ജിമ്മിൽ ദിവസവും ഒന്നര മണിക്കൂർ വർക്ക് ഔട്ട് ചെയ്യും. ഷെരിവീർ വക്കീലാണ് കജോളിന്റെ ഫിറ്റ്നസ് ട്രെയ്നർ.

ബ്യൂട്ടി ടിപ്സ്

അമിത മേക്കപ്പുമായി ആരെങ്കിലും കജോളിനെ കണ്ടിട്ടുണ്ടോ. സിംപിൾ ആൻഡ് എലഗന്റ് വേഷം, സിംപിൾ മേക്കപ്പ് ഇവയൊക്കെയാണു കജോളിനെ കുലീനയാക്കുന്നത്. ശരീരത്തിലെ ഏറ്റവും സുന്ദരമായ കണ്ണുകൾ ഹൈലൈറ്റ് ചെയ്യുന്നതാണു കജോളിന്റെ മേക്കപ്പ്. കണ്ണുകളിൽ ബ്രൗൺ അല്ലെങ്കിൽ ഇൻഡിഗോ ഗ്രീൻ, നേവി ബ്ലൂ ഐലൈനർ. ബ്ലാക്ക് ഐലൈനർ ഉപയോഗിക്കാറേയില്ല. ബ്രൗൺ ഐഷാഡോ. നാച്വറൽ ടോൺഡ് ലിപ്സ്റ്റിക്. മൂക്കിലും നെറ്റിയിലും താടിയിലും ഹോട്ട് ഓറഞ്ച് ബ്ലഷ്. തീർന്നു കജോളിന്റെ മേക്കപ്പ്. സബ്യസാചി, ശന്തനു, നിഖിൽ എന്നിവരാണു ഇഷ്ട ഡിസൈനർമാർ.

ഹെയർ

ഡാർക്ക് ബ്രൗൺ നിറത്തിൽ, നീണ്ട തിളക്കമുള്ള തലമുടി വെറുതെ അഴിച്ചിടാനാണ് ഇഷ്ടം. ഇടയ്ക്ക് വേവ്സ്, സൈഡ് ബാങ്സ്, ബ്ലോ ഡ്രൈഡ് സ്ട്രെയിറ്റ്, മെസി ബ്രെയ്ഡ്, കേർലി, റഷ്യൻ ബ്രെയ്ഡ് തുടങ്ങിയ സ്റ്റൈലുകളിലും തിളങ്ങും.