Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുടെ കുഞ്ഞിന്റെ പേരിടീലും കഴിഞ്ഞോ?

Kareena Kapoor സെയ്ഫ് അലി ഖാൻ, കരീന കപൂർ

ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂർ ഗർഭിണി ആണെന്നറിഞ്ഞതു മുതല്‍ തന്നെ കുട്ടി ആണോ പെണ്ണോ, പേരെന്തായിരിക്കും തുടങ്ങി ചുറ്റിനും ഊഹാപോഹങ്ങൾ പെരുകുകയാണ്. സംഗതി സിനിമാക്കാരെ സംബന്ധിച്ച വിഷയമാകുമ്പോൾ ആരാധകര്‍ക്കൊരൽപം ആവേശം കൂടുമെന്നതു സാധാരണ കാര്യം തന്നെയാണ്. ഈ വർഷം ഡിസംബറിൽ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്ന സെയ്ഫ്-കരീന ദമ്പതികള്‍ കുഞ്ഞിനിടാനിരിക്കുന്ന പേര് 'സെയ്ഫീന' എന്നതാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ച.

ബോളിവുഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ തുടക്കം ചേർത്തുള്ള പേരിടൽ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വാർത്ത. നേരത്തെ ഷാഹിദ്-മിറാ ദമ്പതികൾ അവരുടെ കുഞ്ഞിന് മിഷാ എന്നും റാണി മുഖർജി-ആദിത്യ ചോപ്ര ദമ്പതികൾ ആദിര എന്നും പേരു നൽകിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സെയ്ഫും കരീനയും ചുവടുപിടിക്കുന്നതെന്നാണു കേൾക്കുന്നത്.

കരീനയും സെയ്ഫും പ്രണയത്തിലാണെന്നു ഗോസിപ്പുകൾ ഉയര്‍ന്നിരുന്ന കാലം മുതൽക്കേ ഇരുവരെയും മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന പേരാണ് സെയ്ഫീന. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് സെയ്ഫിന് ഈ പേരിനോടുള്ള ഇഷ്ടം കരീന വ്യക്തമാക്കിയത്. സെയ്ഫ് ഈ പേരില്‍ കൗതുകം കണ്ടെത്തിയെന്നും പിറക്കാനിരിക്കുന്ന കുഞ്ഞിന് ഈ പേരു തന്നെ ഇടാമെന്നു പറഞ്ഞിട്ടുണ്ടെന്നും കരീന തമാശരൂപേണ പറഞ്ഞു. കാര്യം കളിയാണെങ്കിലും കാര്യമാണെങ്കിലും കാത്തുകാത്തിരിക്കുന്ന പുതിയ അതിഥിയെ ഇപ്പോൾ സെയ്ഫീന എന്നു തന്ന‌യാണ് ബോളിവുഡ് ലോകം വിശേഷിപ്പിക്കുന്നത്.

ഗർഭിണിയാണെന്നു കരുതി വിശ്രമത്തിലിരിക്കാനൊന്നും കരീനയെ കിട്ടില്ല. ഗർഭത്തിന്റെ ആദ്യകാലം മുതൽക്കു തന്നെ സിനിമയും റാമ്പുകളുമൊക്കെയായി കരീന ഗ്ലാമർ ലോകത്തു സജീവമായി തന്നെയുണ്ട്.