Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലി ആഘോഷമാക്കി ബോളിവുഡ് താരങ്ങൾ; ചിത്രങ്ങൾ

bollywood-actress-diwali-outfit-fashion-images

ഫാഷൻ ലോകത്തെ ഉത്സവകാലമാണ് ദീപാവലി. എന്താണെന്നല്ലേ, ദീപാവലിക്ക് ബോളിവുഡ് താരങ്ങളെത്തുക പുതിയ ഫാഷൻ വസ്ത്രങ്ങളണിഞ്ഞായിരിക്കും. വെറുതെ അണിയുകയല്ല പ്രശസ്ത ഡിസൈർമാർ അണിയിച്ചൊരുക്കും. ബോളിവുഡിലെ താരസുന്ദരിമാരെ ഇത്ര മനോഹരമായ കാണാൻ സാധിക്കുന്നതിൽ ആരാധകർ ഹാപ്പി. പുതിയ ട്രെന്റി വസ്ത്രങ്ങളുടെ റിലീസ് നടക്കുമെന്നതിനാൽ ഫാഷൻ ലോകത്തിന് ഇരട്ടി മധുരവും. ദീപ പ്രഭ ചൊരിയുന്ന വസ്ത്രങ്ങളണിഞ്ഞ് താരസുന്ദരികൾ പ്രത്യക്ഷപ്പെടുന്ന പതിവ് ഇക്കുറിയും തുടര്‍ന്നു. സമൂഹമാധ്യമങ്ങളിൽ ഇൗ ചിത്രങ്ങൾ തരംഗമാവുകയും ചെയ്തു.

ബോളിവുഡ് സുന്ദരിമാരിൽ ദീപാവലിയ്ക്കു തിളങ്ങിയ 5 നടിമാരും അവരുടെ വസ്ത്രങ്ങളും ഇതാ. 

ആലിയ ബട്ട്

ഫാഷൻ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്നത് ആലിയയെ തന്നെയായിരുന്നു. ഫാഷന്‍ ലോകത്തെ യൂത്ത് ഐക്കണായ ആലിയ, ശ്യാംലാൽ– ഭൂമിക തയാറാക്കിയ കറുത്ത ലെഹംങ്ക ചോളിയിലാണ് പ്രത്യക്ഷപ്പെട്ടത്. വലിയ സിൽവർ കമ്മലുകൾ മാത്രമായിരുന്നു താരം ആഭരണമായി അണിഞ്ഞിരുന്നത്. 

കരീന കപൂർ

ഇളം നീല നിറത്തില്‍ സ്വർണ പൂക്കളും ഷെല്ലുകളും പിടിപ്പിച്ച ഗോടാ– പാട്ടി ഷറാറയിലായിരുന്നു ബോളിവുഡ് സുന്ദരി കരീന. സിമർ ദുഗലാണ് താരത്തിനായി വസ്ത്രം തയാറാക്കിയത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് കരീന എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. രാത്രിയിലെ പാർട്ടിയിൽ സാരിയിലേക്കു ചുവടുമാറ്റിയ കരീന ആ ചിത്രങ്ങളും പങ്കുവെച്ചു. 

ശിൽപാ ഷെട്ടി

വിവാഹം കഴിഞ്ഞു സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണെങ്കിലും ബോളിവുഡിനും ഷാഷൻ ലോകത്തിനും വളരെ പ്രിയപ്പെട്ടവളാണ് ശിൽപ ഷെട്ടി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തന്റെ രണ്ടു ചിത്രങ്ങളാണ് ശിൽപാ ഷെട്ടി പങ്കുവെച്ചത്.

വീട്ടിലെ പാർട്ടിയിൽ അമിത് അഗർവാൾ ഡിസൈൻ ചെയ്ത ഐവറി സാരിയാണ് താരം ധരിച്ചത്. രാത്രിയിൽ അനാമിക ഖന്ന ഡിസൈൻ ചെയ്ത ഇളംപച്ച നിറത്തിലുള്ള ലെഹംഗയായിരുന്നു ശിൽപയുടെ വേഷം.  താരത്തിന്റെ രണ്ട് സ്റ്റൈലിഷ് വേഷങ്ങളും ആരാധകർ ഏറ്റെടുത്തു. 

കാജോൾ

വസ്ത്രധാരണത്തിൽ കാജോൾ വേറെ ലെവലാണ്. ഫാബിയാന വസ്ത്രത്തിൽ രാധിക മെഹ്റയാണ് കാജോളിനെ അണിയിച്ചൊരുക്കിയത്. പിങ്ക് നിറത്തിലുള്ള ലെയേർഡ് ഗൗൺ വിത്ത് ഷാൾ ആയിരുന്നു വേഷം. 

ദീപിക പദുകോൺ

വിവാഹത്തിന്റെ മധുരമുള്ള ദീപാവലിയാണ് ദീപികയ്ക്ക് ഇത്. സിംപിൾ ആൻഡ് പവർഫുൾ ഔട്ട് ലുക്കിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിനു മുൻപുള്ള നന്ദി പൂജയുടെ ഭാഗമായി ഓറഞ്ച് നിറത്തിലുള്ള സബ്യസാചി സൽവാറിലുള്ള ദീപികയുടെ ചിത്രങ്ങളാണ് ദീപാവലിയോടനുബന്ധിച്ചു വൈറലായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.