പ്രഗ്നൻസി ഫാഷൻ കരീനയെപ്പോലെ

നിറവയറുമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടാത്ത നായികമാരെയെല്ലാം കടത്തിവെട്ടി. ഫാഷൻ ലോകത്ത് നിറഞ്ഞുനിൽക്കുകയാണ് കരീന കപൂർ ഖാൻ.

കണ്ണുടക്കുന്ന കരീന കപൂർ സ്റ്റൈലിന് ഗർഭകാലത്തും വിശ്രമമില്ല. നിറവയറുമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടാത്ത നായികമാരെയെല്ലാം കടത്തിവെട്ടി. ഫാഷൻ ലോകത്ത് നിറഞ്ഞുനിൽക്കുകയാണ് കരീന കപൂർ ഖാൻ. ആ സൗന്ദര്യത്തിൽ കണ്ണുടക്കി ഫാഷൻ ലോകവും. ബോളിവുഡ് ‘റാണി’ കരീന കപൂർ ഇന്നു ഫാഷൻ ലോകത്ത് വാർത്തയാകുന്നത് മെറ്റേണിറ്റിവെയറുകളിലൂടെയാണ്.

ഡിസംബറിൽ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുന്ന കരീന അടുത്തിടെ ഞെട്ടിച്ചത് ലക്സ് ഗോൾഡൻ റോസ് അവാർഡ് ചടങ്ങിനെത്തിയ ചുവപ്പ് ഗൗണിലൂടെയാണ്.

ഗർഭകാലവും ഫാഷനബിളാക്കാം എന്നു കാണിച്ചു തരികയാണ്. ബേബോ. ഡിസംബറിൽ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുന്ന കരീന അടുത്തിടെ ഞെട്ടിച്ചത് ലക്സ് ഗോൾഡൻ റോസ് അവാർഡ് ചടങ്ങിനെത്തിയ ചുവപ്പ് ഗൗണിലൂടെയാണ്. ഫ്ലോലെസ് മെറ്റേണിറ്റി ഔട്ട്ഫിറ്റിന് അഴകായി ചുവന്ന രതന കമ്മൽ. ഗൗരി ആൻഡ് നൈനികയാണ് ഡ്രസ് ഡിസൈൻ ചെയ്തത്.

ബോളിവുഡ് ‘റാണി’ കരീന കപൂർ ഇന്നു ഫാഷൻ ലോകത്ത് വാർത്തയാകുന്നത് മെറ്റേണിറ്റിവെയറുകളിലൂടെയാണ്.

കരീന കപൂർ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി അണിയുന്ന മെറ്റേണിറ്റി വെയറുകളിലാണ് ഫാഷൻ ലോകത്തെ പുതിയ ചർച്ച. മനം കവരുന്ന മെറ്റേണിറ്റി വെയറുകൾക്കൊപ്പം മിനിമം മെയ്ക്ക് അപ്പ്, മിനിമം ആക്സസറീസ്, അതാണ് കരീനയുടെ ബ്യൂട്ടി സീക്രട്ട്. ചുവന്നുതുടുത്ത അവരുടെ കവിളുകൾ, മെയ്ക്ക് അപ്പിന്റെ അകമ്പടിയില്ലാതെ തന്നെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു.

നം കവരുന്ന മെറ്റേണിറ്റി വെയറുകൾക്കൊപ്പം മിനിമം മെയ്ക്ക് അപ്പ്, മിനിമം ആക്സസറീസ്, അതാണ് കരീനയുടെ ബ്യൂട്ടി സീക്രട്ട്.

ചിക് മാക്സി, ഗൗൺ, പലേസോ, ആങ്കിൾ ലങ്ത് ഷ്രഗ്സ്, ജീൻസ്, എഡ്ജി കുർത്ത, ഓഫ് ഷോൾഡർ ഗൗൺ തുടങ്ങിയവയ്ക്കാണ് കരീന കപൂർ അടുത്തിടെയായി പ്രധാന്യം കൊടുക്കുന്നത്. വയർ എടുത്തുകാട്ടുന്ന വിധത്തിൽ ഹൈ എംപയർ വെയ്സ്റ്റ് ലൈനോടു കൂടിയതും ഒഴുകി കിടക്കുന്നതുമായ വസ്ത്രങ്ങൾ മെറ്റേണിറ്റി ഫാഷന്റെ ചന്തം കൂട്ടുന്നു.

വയർ എടുത്തുകാട്ടുന്ന വിധത്തിൽ ഹൈ എംപയർ വെയ്സ്റ്റ് ലൈനോടു കൂടിയതും ഒഴുകി കിടക്കുന്നതുമായ വസ്ത്രങ്ങൾ മെറ്റേണിറ്റി ഫാഷന്റെ ചന്തം കൂട്ടുന്നു.

എന്നാൽ പേഴ്സനാലിറ്റിയെ എടുത്തുകാട്ടുന്ന, കംഫർട്ടബിളായിരിക്കുന്ന വസ്ത്രങ്ങളാണ് തന്റെ ഫാഷൻ എന്നാണ് കരീനയുടെ പക്ഷം. എത്തിനിക് വെയറുകളായി കുർത്ത –പലേസോ, കുർത്ത –സ്കർട്ട്, അനാർക്കലി, സറാറ തുടങ്ങിയ വസ്ത്രങ്ങളും കരീനയുടെ മെറ്റേണിറ്റി ഫാഷൻ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.