റെഡ് കാർപ്പറ്റിൽ റെഡ് ഗൗണിൽ കത്രീന

റെഡ് കാർപ്പറ്റിൽ ധരിക്കാൻ പാടില്ലാത്ത നിറം ഏത്? റെഡ് എന്ന് ഏതു കൊച്ചുകുട്ടിയും പറയും. എന്നിട്ടും എന്തേ കത്രീന കൈഫ് റെഡ് ഗൗൺ ധരിച്ചെത്തി. ആരാധകരുടെ ചോദ്യത്തിന് കത്രീനയുടെ ഉഗ്രൻ ഫിഗർ തന്നെ മറുപടി. എല്ലി സാബ് ഡിസൈൻ ചെയ്ത റെഡ് ഗൗൺ, റെഡ് ബെൽറ്റ്, റെഡ് ലിപ് സ്റ്റിക്, റെഡ് നിറം ഇഴുകിച്ചേർന്ന മുടി, പിന്നെ റെഡ് കാർപ്പറ്റും.... റെഡിന്റെ അതിപ്രസരം മൂലം കണ്ണഞ്ചിപ്പിക്കാതിരുന്നത് കത്രീനയുടെ അവർ ഗ്ലാസ് ഫിഗർ തന്നെ. ഗൗണിന്റെ നിറത്തേക്കാൾ കത്രീനയുടെ ലുക്കിനായിരുന്നു പ്രാധാന്യം.

ആദ്യ ദിനം ബ്ളാക്ക് ഗൗണിലാണു കത്രീന തിളങ്ങിയത്. ഐശ്വര്യ റായ്, സോനം കപൂർ, മല്ലിക ഷെരാവത്, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് സുന്ദരിമാരും ഇത്തവണ കാൻഫെസ്റ്റിലെ താരങ്ങളാണ്.