പണ്ടെങ്ങോ ചിത്രങ്ങളിൽ കണ്ടിട്ടുള്ള മത്സ്യകന്യകമാരെയാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫിനെ കാണുമ്പോൾ ഓർമ വരിക. ഉയരത്തിനനുസരിച്ച വണ്ണവും, സദാ പുഞ്ചിരിനിറഞ്ഞ ക്യൂട്ട് ഫേസും കിടിലൻ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടാനുള്ള കഴിവുമൊക്കെയാണ് കത്രീനയെ വ്യത്യസ്തയാക്കുന്നത്. ഇത്തരത്തിൽ ബോളിവുഡിന്റെ സ്റ്റൈൽ ഐക്കണായ കത്രീന തന്റെ ഫാഷൻ, സ്റ്റൈൽ , ഷോപ്പിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് .
തന്റെ ഫാഷൻ രീതികൾ സന്ദർഭത്തിനെ ആശ്രയിച്ചിരിക്കും. സൗന്ദര്യത്തിന്റെ കാര്യത്തിൽ കത്രീന ഒന്നാം സ്ഥാനം കൊടുക്കുന്നത് മനോഹരമായ സ്കിന്നിനാണ്. ഒരു സ്ത്രീയെ സുന്ദരിയാക്കുന്നത് ആരോഗ്യകരവും തിളങ്ങുന്നതുമായ സ്കിൻ ആണ്. അതിനായി നല്ല മോയ്സചറൈസർ ഉപയോഗിക്കുകയും ദിവസം രണ്ടു പ്രാവശ്യമെങ്കിലും മുഖം ക്ലെന്‍സ് ചെയ്യുകയും വേണമെന്നു പറയുന്നു ഈ താരസുന്ദരി.
ഷോപ്പിംഗിനു വേണ്ടി അധികം സമയം കളയുന്നത് ഇഷ്ടമേയല്ലാത്ത കത്രീന കംഫര്‍ട്ട് ആയ വസ്ത്രം മാത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അല്ലെങ്കിൽ അതു നിങ്ങളുടെ മുഖത്തു പ്രകടമാകുമെന്നു പറയുന്നു താരം. പാർട്ടി സന്ദർഭങ്ങളിൽ ജീൻസും ടോപ്പുമോ ഫ്ലോറൽ വസ്ത്രങ്ങളോ ഫോർമൽ സന്ദർഭങ്ങളിൽ വളരെ ലളിതമായ വസ്ത്രം, സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കാൻ ജീൻസും ടീഷര്‍ട്ടും ഹോട്ട് ഡേറ്റിന് ഫിറ്റ് ആയ ബാക്‌ലെസ് ഡ്രസ് എന്നിങ്ങനെ പോകുന്നു കാറ്റിന്റെ വസ്ത്ര സങ്കൽങ്ങൾ. എന്നാൽ ഒന്നിനു വേണ്ടിയും തന്റെ വ്യക്തിത്വത്തിൽ മാറ്റം വരുത്താൻ ഈ സുന്ദരി തയ്യാറല്ല. വ്യക്തിത്വത്തിനനുസരിച്ചല്ലാതെ വസ്ത്രം ധരിക്കുന്നതു കാണുന്നതിനോടും യോജിപ്പില്ല.
തന്റെ വാർഡ്രോബിൽ ഏറ്റവുമധികം കാണുക കറുത്ത നിറങ്ങളാണെന്നു പറയുന്നു കത്രീന. കറുപ്പിനോട് അത്രയും ഇഷ്ടമുണ്ട്. ഇനി വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ നിര്‍ബന്ധമായും കയ്യിൽ എപ്പോഴും കരുതുന്ന സാധനങ്ങൾ ഫോൺ, സൺഗ്ലാസ്, ക്രെഡിറ്റ് കാർഡ് എന്നിവയാണ്