സെൽഫി വിലക്കി കിം കർദാഷിയാൻ

ന്യൂയോർക്ക്∙ സെൽഫി റാണിയാണെങ്കിലും തന്റെ പുസ്തകമായ ‘സെൽഫിഷി’ന്റെ പ്രകാശനച്ചടങ്ങിൽ ആരും സെൽഫിയെടുക്കരുതെന്നു കിം കർദാഷിയാന്റെ നിർദേശം. ചടങ്ങിനു വരുന്നവർക്കു ഹാളിലൂടെ സുഗമമായി നീങ്ങാനുള്ള സൗകര്യത്തിനാണു സെൽഫിയെടുക്കരുതെന്നു നിർദേശം നൽകിയത്.

അമേരിക്കൻ ടിവി താരവും മോഡലുമായ കിമ്മിന്റെ ജീവിതയാത്രയിലേക്കു വെളിച്ചംവീശുന്ന നൂറുകണക്കിനു സെൽഫികളുടെ സമാഹാരമാണു 400 പേജുകളിലേറെയുള്ള ‘സെൽഫിഷ്.’ സ്വന്തം ചിത്രങ്ങളും കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊത്തുള്ള ചിത്രങ്ങളുമാണിതിലുള്ളത്.