നഗ്ന ഗർഭ സെൽഫിയുമായി കിം

റിയാലിറ്റി ഷോ താരം കിം കർദ്ദാഷിയാൻ എന്നും വിവാദങ്ങളുടെ തോഴിയാണ്. വിവാദങ്ങൾ കിമ്മിന്റെ പുറകെ പോവുകയാണോ അതോ കിം വിവാദങ്ങൾക്കു പുറകെ പോവുകയാണോ എന്നുവരെ സംശയം തോന്നിപ്പോവും. കിമ്മിന്റെ നഗ്ന ഗർഭ സെൽഫിയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഗോസിപ്പ് പ്രേമികൾക്കും തന്നെ വെറുക്കുന്നവർക്കും ചുട്ട മറുപടിയെന്ന നിലയ്ക്കാണ് കിം ഇൻസ്റ്റഗ്രാമിൽ ഇൗ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കിമ്മിന്റെ ഗർഭധാരണം തെറ്റായ വാർത്തയാണെന്നു ഗോസിപ്പ് ഉയർന്നിരുന്നു. കിം യഥാർത്ഥത്തിൽ ഗർഭിണിയല്ലെന്നും ഗർഭം തോന്നിക്കാനായി മറ്റെന്തൊ വസ്തു വച്ചുകെട്ടുകയാണെന്നുമൊക്കെയായിരുന്നു പ്രചരണം. ഇതിനെല്ലാം മറുപടിയെന്ന നിലയ്ക്കാണ് കിം പൂർണ നഗ്നയായുളള ചിത്രം പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ അവർ താൻ തീരെ മെലിഞ്ഞതാണെന്നും അതിനാൽ ഗർഭം വ്യാജമാണെന്നും പറഞ്ഞു ഇപ്പോൾ ഒരുപാട് വണ്ണം വച്ചുവെന്നും അതുകൊണ്ട് വ്യാജഗർഭമാണെന്നും പറയുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാവരുടെയും ശരീരം വ്യത്യസ്തമാണ്, എല്ലാ ഗർഭവും വളരെ വ്യത്യസ്തമാണ്. ഓരോ ഘട്ടത്തിലും എന്റെ ശരീത്തെ സ്നഹേിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. ഞാൻ ഇനിയും വണ്ണം വെക്കും, അതു മനോഹരവുമാണ്. കുപ്രചരണങ്ങളോ ഗോസിപ്പുകളോ ഒരുവിധത്തിലും തന്നെ ബാധിക്കില്ലെന്നും ഇൗ അത്ഭുതത്തിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കിം കുറിച്ചു.