Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഫോർമാരി വെഡിങ് വീക്കിൽ മനീഷ് അറോറയുടെ ഡിസൈനിംഗ് തിളക്കവും

manish

എംഫോർമാരി വെഡിങ് വീക്കിൽ മനീഷ് അറോറയുടെ ഡിസൈനിംഗ് തിളക്കവും. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നവംമ്പർ അഞ്ചിനാണ് ആ ഫാഷൻ വിരുന്ന്. ലോക പ്രശസ്തമായ മനീഷ് അറോറയുടെ ഡിസൈനിൽ തിളങ്ങിയ പ്രമുഖരിൽ റിഹാനയും ലേഡി ഗാഗയും വരെയുണ്ട്. ഫാഷൻ ലോകത്ത് ആരാധകരേറെയാണ് മനീഷിന്.

കണ്ടംപററി സ്റ്റൈലിൽ തന്‍റേതായ പരിഷ്കരണങ്ങൾ ആവിഷ്കരിക്കുന്ന മനീഷിൻറെ ഡിസൈനിംഗിൽ ഇന്ത്യൻ സ്വാധീനം കൂടുതലാണ്. നിറങ്ങൾ കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന്‍റെ ഡിസൈനുകൾക്കാകും. ലോകത്ത് പലയിടത്തും മനീഷിൻറെ ഡിസൈനുകളുടെ പ്രദർശനം നടന്നിട്ടുണ്ട്. 'ഇന്ത്യൻ ബൈ മനീഷ് അറോറ' എന്നാണ് മനീഷിൻറെ ഇന്ത്യൻ കളക്ഷൻറെ ബ്രാൻറ്.

മനീഷിനെ കൂടാതെ വിക്രം ഫഡ്നിസ്, തരുൺ തഹിലാനി എന്നീ മറ്റു രണ്ടു പ്രമുഖ ഫാഷൻ ഡിസൈനർമാരും എംഫോർമാരി വെഡിങ് വീക്കിനു വേണ്ടി കേരളത്തിലെത്തുന്നുണ്ട്. പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കയ്ത്രയാണ് പരിപാടി അവതരിപ്പിക്കുന്നത്. നവംബർ നാലു മുതൽ ആറു വരെ ലെ മെറിഡിയനിൽ വച്ചു ന‌ടക്കുന്ന പരിപാടിക്കു വേണ്ടി ആഭരണങ്ങള്‍ നൽകുന്നത് സണ്ണി ഡയമണ്ട്സ് ആണ്.

കൂടുതൽ വിവരങ്ങൾക്ക്