പഴ്സണൽ സ്റ്റൈൽ ഭയങ്കര ബോർ : ദീപിക പദുകോൺ

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തെ അസൂയയോടെ നോക്കാത്തവരും പുകഴ്ത്താത്തവരും ചുരുക്കം. പക്ഷേ, തന്റെ വസ്ത്രധാരണത്തിന്റെ ക്രഡിറ്റ് മുഴുവൻ ദീപിക നൽകുന്നതു ഡിസൈനർമാർക്കും സ്റ്റൈലിസ്റ്റുകൾക്കുമാണ്. ‘ എന്റെ പഴ്സണൽ സ്റ്റൈൽ ഭയങ്കര ബോറിങ്ങാണ്. അതുകൊണ്ട് എല്ലാക്കാര്യത്തിലും പ്രഫഷണലുകളെയാണു ഞാൻ ആശ്രയിക്കുന്നത്. നന്നായി വസ്ത്രധാരണം ചെയ്യാൻ യാതൊരു പരിശ്രമവും നടത്താത്ത ആളാണു ഞാൻ. ഒറ്റക്കാര്യമേ എനിക്കു നിർബന്ധമുള്ളൂ, ധരിക്കുന്ന വസ്ത്രത്തിൽ ഞാൻ കംഫർട്ടഫിളായിരിക്കണം. പൊതുവേ ലൂസായ വസ്ത്രങ്ങളോടാണ് എനിക്കു താൽപര്യം. ഏറ്റവും ഒടുവിൽ എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചതു ജിം വെയറാണ്. ധരിക്കാൻ ഏറ്റവും എളുപ്പവും സുഖകരവും ഇതാണെന്നാണ് എന്റെ വിശ്വാസം.’ ദീപിക പറയുന്നു.