നിവിന്റെ കുഞ്ഞു ദാദയ്ക്ക് ‘പ്രേമ’ത്തിന്റെ പിറന്നാൾ ആശംസ

പ്രേമം സിനിമയുടെ വിജയദിനങ്ങൾ ആഘോഷിക്കുന്ന നിവിൻ പോളിയ്ക്ക് ഇന്ന് എന്നത്തേതിലും പ്രത്യേകതയുള്ള ദിവസമാണ്. നിവിന്റെയും റിന്നാ ജോയിയുടെയും കുഞ്ഞുദാദയ്ക്കിന്ന് പിറന്നാളാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിവിൻ മകന്റെ പിറന്നാൾ മധുരം ആരാധകരെ അറിയിച്ചത്. ഫേസ്ബുക്കിൽ ദാദയ്ക്കൊപ്പം കള്ളച്ചിരിയോടെ നല്ല അടിപൊളി ചിത്രം പോസ്റ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രേമം ടീമിന്റെ വകയും ദാവീദ് എന്ന ദാദക്കുട്ടന് ആശംസകളെത്തിയത്. പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനും ചിത്രത്തിലെ പ്രധാന കഥാപാത്രവും ഗാനരചയിതാവുമായ ശബരീഷ് വർമയുമെല്ലാം ചേർന്നാണ് ഹാപ്പി ബർത് ഡേ ദാദാ എന്നുറക്കെ പാടുന്നത്. ഉൗട്ടിയിൽ പ്രേമത്തിന്റെ വിജയാഘോഷത്തിനിടെയാണ് പ്രേമം ടീം ദാദയ്ക്ക് പാട്ടുപാടി ആശംസ അറിയിച്ചത്.