പ്രാണയുടെ വിജയത്തിളക്കത്തിൽ പൂർണ്ണിമ, കൂട്ടായി സംയുക്തയും മഞ്ജുവും

പൂർണ്ണിമ

കേരളത്തിലെ ഏറ്റവും നല്ല ബൂട്ടിഖിനുള്ള അവാർഡ് കിട്ടിയത് പൂർണ്ണിമയുടെ പ്രാണയ്ക്കാണ്. വെറൈറ്റി ഡിസൈനിലും ഫാഷനിലും പ്രാണയെ വെല്ലാൻ മറ്റൊന്നില്ലെന്ന് സാരം. വളർച്ചയുടെ ഓരോ ഘട്ടത്തിലും പൂർണ്ണിമയ്ക്ക് തുണയായി ഇന്ദ്രജിത്തുണ്ട്, ഒപ്പം കൂട്ടുകാരായ മഞ്ജു, സംയുക്ത, ഗീതു, ഭാവന എന്നിവരും. വിഷു ദിനത്തിൽ മഴവിൽ മനോരമയുടെ ഉടയാടയിലെ പെൺതിളക്കം എന്ന പരിപാടിയിലാണ് പ്രാണയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പൂർണ്ണിമ എത്തിയത്. ശീമാട്ടിയുടെ വിശേഷങ്ങളുമായി ബീനാ കണ്ണനും പൂർണ്ണിമയ്ക്കൊപ്പം ചേർന്നപ്പോൾ ഫാഷൻ ഷോയ്ക്ക് തുല്യമായി പരിപാടി.

ജാക്വിലിനെ സുന്ദരിയാക്കിയതാണ് പൂർമ്ണിമയ്ക്ക് തന്റെ കരിയറിൽ മറക്കാനാവാത്ത അനുഭവം. വനിത അവാർഡിനും ഒട്ടുമിക്ക പരിപാടികളിലും മഞ്ജു അണിയുന്നത് പൂർണ്ണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ്. വനിത അവാർഡിലെ മഞ്ജു ധരിച്ച കറുത്ത സാരിയും ഗോൾഡൻ ബ്ലൗസും വൻ ഹിറ്റായിരുന്നു.

ബീനാ കണ്ണൻ