റെയ്നയ്ക്ക് ഇനി പ്രേമകാലം!

ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്കിത് ഹണിമൂൺ കാലമാണ്. എ.പെി.എൽ സീസൺ അവസാനിച്ചതോടെ വധു പ്രിയങ്കയുമൊത്ത് പാരീസിൽ തകർക്കുകയാണ് താരം. ലൗവിങ് വേവ്സ് ഇൻ പാരീസ് എന്ന ക്യാപ്ഷനോടെ ഭാര്യയുമൊത്തുള്ള സെൽഫി ട്വിറ്ററിൽ ഷെയർ ചെയ്യാനും താരം മറന്നില്ല. ബാല്യകാലസഖി കൂടിയായ പ്രിയങ്കയെ ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് റെയ്ന വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ റെയ്ന എപെിഎൽ സീസണിന്റെ തിരക്കിലും പ്രിയങ്ക ജോലിയിൽ തിരികെ പ്രവേശിക്കാനായി നെതർലാൻഡിലേക്കും പോയിരുന്നു. നെതർലാൻഡിൽ ബാങ്കുദ്യോഗസ്ഥയാണ് പ്രിയങ്ക. പാരീസിൽ നിന്നു തിരിച്ചെത്തിയാലുടൻ ജൂൺ 18ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ വൺഡേ ഇന്റർനാഷണലിലാണ് റെയ്ന പങ്കെടുക്കുക.