പ്രിയങ്ക കിച്ച്ടി, ദീപിക ബിരിയാണി

പ്രിയങ്കയ്ക്കും ദീപികയ്ക്കും എന്താ കിച്ചടിയും ബിരിയാണിയുമായി ബന്ധം? സംശയിക്കേണ്ട, ഇരുവരെയും കിച്ച്ടിയും ബിരിയാണിയുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിംഗ്. ബജ്റാവോ മസ്താനിയിലെ തന്റെ നായികമാരായ പ്രിയങ്ക ചോപ്രയുടെ കാശി എന്ന കഥാപാത്രം നോർത്ത് ഇന്ത്യൻ അരിഭക്ഷണമായ കിച്ച്ടി പോലെയും ദീപിക പദുക്കോണിന്റെ മസ്താനി എന്ന കഥാപാത്രം ബിരിയാണി പോലെയുമാണെന്നാണ് രവീണിന്റെ അഭിപ്രായം. കാശി ഒരു നല്ല ഭാര്യയാണ്, അതേസമയം മസ്താനി വശ്യസുന്ദരിയാണ്. ഇരുവരും വ്യത്യസ്ത വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരാൾ കുടുംബസ്ഥയും അടുത്തയാൾ പോരാളിയായ രാജകുമാരിയാണെന്നും രൺവീർ പറഞ്ഞു.

കഥയിൽ പ്രിയങ്ക ചോപ്ര ആദ്യഭാര്യയായും ദീപിക രണ്ടാംഭാര്യയുമായാണ് അവതരിക്കുന്നത്. ഇനി കാമുകി ദീപികയെ പ്രീതിപ്പെടുത്താനാണോ ബിരിയാണിയുമായി ഉപമിച്ചതെന്നും സംശയമില്ലാതില്ല. എന്തായാലും ചിത്രം പുറത്തിറങ്ങിയാലറിയാം ആരാണു യഥാർത്ഥ കിച്ച്ടിയും ബിരിയാണിയുമെന്ന്. സഞ്ജയ് ലീലാ ബൻസാലിയുടെ ചരിത്രപ്രണയകഥയായ ബജ്റാവോ മസ്താനി വരുന്ന ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ബാജിറാവു എന്ന കഥാപാത്രത്തെയാണ് രൺവീർ അവതരിപ്പിക്കുന്നത്.