Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്കർ ദ റാസ്കലിലെ പയ്യനല്ലേ ഇത്?

hasil സാഹിൽ ഹബീബ്, ഹാസിൽ ഹബീബ്

മലയാള മനോരമയുടെ ‘സ്മൈൽ ഓഫ് ദ് വീക്കി’ലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ സാഹിൽ ഹബീബിന് ആറുമാസം പ്രായം. അന്നു പത്രത്തിൽ സാഹിലിന്റ ഫോട്ടോയും വിശേഷ ങ്ങളും അച്ചടിച്ചു വന്നു. പിന്നീടങ്ങോട്ട് എത്രയെത്ര മൽസര വേദികൾ....വിജയഗാഥകൾ. കഴിഞ്ഞ വർഷം ജില്ലാ കലോൽ സവത്തിൽ നാടോടി നൃത്തത്തിനു മൂന്നാം സ്ഥാനം സാഹിലി നായിരുന്നു. മലപ്പുറത്തു നടന്ന സംസ്ഥാന കലോൽസവ ത്തിൽ അഞ്ചാം സ്ഥാനവും.

ഇപ്പോഴിതാ, ഈ പന്ത്രണ്ടുകാരൻ അഭിനയരംഗത്തും ചുവടു കൾ വച്ചിരിക്കുന്നു. പോയ വർഷം സാഹിൽ ഹബീബ് ഒരു സിനിമയും ഒരു സീരിയലും മൂന്നു ഷോർട്ട് ഫിലിമുകളും ചെയ്തു. ബിഗ് സ്ക്രീനിൽ തുടക്കം തന്നെ ഗംഭീരമായി. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ‘ഭാസ്കർ ദ റാസ്കലിൽ’ തകർത്തുവാരി. കലോൽസവ വേദിയിൽ സാഹിലിന്റെ ഡാൻസ് കാണാനിടയായ സംവിധായകൻ സിദ്ദീഖാണ് സിനിമയിലേക്കു വിളിച്ചത്.

ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടിയോടു മാത്രമല്ല, ദുൽഖർ സൽമാനു മായും പരിചയത്തിലായി. ഇരുവരോടുമൊപ്പം ധാരാളം ഫോട്ടോകളുമെടുത്തു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ സാഹിലിന് ഒരു ടെൻഷനുമില്ലായിരുന്നു.

hasil-1 സാഹിൽ ഹബീബ് ദുൽഖർ സൽമാനൊപ്പം

കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണു സാഹിൽ ആദ്യമായി രാജഗിരിയിലെ ലൊക്കേഷനിലെത്തുന്നത്. ചിത്രത്തിൽ സാഹിലിന്റെ അനുജൻ ഹാസിൽ ഹബീബും അഭിനയിച്ചു. എല്ലാവരോടും വളരെ വേഗം ഇണങ്ങുന്ന പ്രകൃതക്കാരായ ഈ സഹോദരങ്ങളെ സെറ്റിലുളളവർക്കെല്ലാം ഇഷ്ടമായി. എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദറിലെ വിദ്യാർത്ഥി കളാണു രണ്ടു പേരും. സാഹിൽ ഹബീബ് ഏഴിലും ഹാസിൽ ഹബീബ് അഞ്ചിലും പഠിക്കുന്നു.

ഈ ചിത്രത്തിനുശേഷമാണു ‘വിശ്വരൂപം’ സീരിയലിൽ അഭിന യിക്കാൻ അവസരം ലഭിച്ചത്. പുരാണകഥകളെ ആസ്പദ മാക്കി നിർമ്മിച്ച സീരിയലിൽ ദേവദത്തൻ എന്ന കഥാപാത്ര ത്തെയാണു സാഹിൽ അവതരിപ്പിച്ചത്. ദേവീഭക്തി ഉപേക്ഷി ക്കണമെന്ന അസുരന്മാരുടെ കൽപന ധിക്കരിച്ച ദേവദത്തൻ അവരുടെ ആക്രമണത്തിനിരയാകുന്നു. ദേവി അവന് പുനർ ജന്മം നൽകുന്നു. അതാണ് കഥ. ദേവദത്തനെ സാഹിൽ അതിമനോഹരമാക്കി. അഭിനയരംഗത്ത് ഇരുത്തം വന്ന ഒരു നടനെപോലെയായിരുന്നു ഓരോ ചലനവും സംഭാഷണവും. ബിൽഹരി സംവിധാനം ചെയ്ത ‘പാവകളി’, വിഷ്ണുവിന്റെ ‘അവിടത്തെ പോലെ ഇവിടെയും’ എന്നിവ യാണു സാഹിൽ അഭിനയിച്ച ഷോർട്ട് ഫിലിമുകൾ. ഡയലോഗില്ലാതെ ആക്ഷ നിലൂടെയാണു ‘പാവകളി’യുടെ കഥ പറഞ്ഞത്. സുനീഷ് നീണ്ടൂർ സംവിധാനം ചെയ്യുന്ന ‘കേക്ക്’ എന്ന ഷോർട്ട് ഫിലിമാണ് ഇനി വരാനിരിക്കുന്നത്. ഇതിനിടയിൽ സീരിയലിലേക്കും സിനിമയിലേക്കും ധാരാളം ഓഫറുകൾ വരുന്നുണ്ട്.

hasil-3 സാഹിൽ ഹബീബ്, ഹാസിൽ ഹബീബ്

ഹാസിലും ചേട്ടനെപ്പോലെ ഒരു സംഭവം തന്നെയാണ്. ചേട്ടൻ ഒരു സിനിമയിലഭിനയിച്ചുവെങ്കിൽ അനുജൻ രണ്ടു സിനിമ യിൽ അഭിനയിച്ചു. നാദിർഷായുടെ നൂറുദിവസം പിന്നിട്ട ‘അമർ അക്ബർ ആന്റണി’ എന്ന ചിത്രത്തിൽ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചതു ഹാസിലായിരുന്നു. അതാകട്ടെ, സൂപ്പറായി. ഒരൊറ്റ സീനിലേയുളളൂവെങ്കിലും പ്രേക്ഷക ലക്ഷ ങ്ങൾ ഈ കൊച്ചു കുസൃതിയെ മനസ്സിലേറ്റിക്കഴിഞ്ഞു. നിക്കർ ഊരിയുളള ആ പ്രകടനമില്ലേ, അസ്സലായി. സിനിമ കണ്ടവർ ക്ക് ഓർത്തോർത്തു ചിരിക്കാൻ വകയായി. ചിത്രം പുറത്തിറ ങ്ങിയതിനു ശേഷമാണു ഹാസിൽ ജയസൂര്യയുമായി കൂടു തൽ പരിചയപ്പെട്ടത്. ഹാസിലിനെ അഭിനന്ദിച്ച ജയസൂര്യ അവനോടൊപ്പം സെൽഫിയുമെടുത്തു. ഹാസിലാകട്ടെ, ജയസൂര്യയ്ക്കു ന്യൂ ഇയർ ഗിഫ്റ്റും നൽകി. യോഗയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു മിടുക്കൻ നന്നായി ചിത്രങ്ങൾ വരയ്ക്കും. മൂന്നാം ക്ലാസിൽ പഠിക്കു മ്പോൾ മനോരമയിലെ മഷിപ്പച്ചയിലേക്ക് അയച്ചു കൊടുത്ത ചിത്രങ്ങൾ സ്വന്തം ഫോട്ടോയോടൊപ്പം അച്ചടിച്ചു വന്നിരുന്നു.

സൗദിയിൽ സിവിൽ ക്വാളിറ്റി അഷുറൻസ് ആൻഡ് ക്വാളിറ്റി കൺട്രോളിൽ ഉദ്യോഗസ്ഥനായ ഹബീബിന്റെയും സജീന യുടെയും മക്കളാണ് ഈ കൊച്ചു കലാകാരൻമാർ. കാക്കനാട് ചിറ്റേഴത്തുകര മോഡേൺ പബ്ലിക് സ്കൂളിൽ ഹിന്ദി അധ്യാപി കയായിരുന്നു സജീന. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു ജോലി രാജി വയ്ക്കുകയായിരുന്നു.

hasil-2 ഹാസിൽ ഹബീബ്

ജീവിതത്തിൽ ചില പ്രത്യേകതകളും നിർബന്ധങ്ങളും ഒക്കെ യുളള കൂട്ടത്തിലാണു ഹാസിൽ. ചായ കുടിക്കാറില്ല. നോൺ വെജ് മാത്രമേ കഴിക്കൂ. ഫ്രൈ വേണ്ട. ചിക്കനായാലും മട്ടനാ യാലും കറി മതി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടി രിക്കുന്ന പ്രകൃതക്കാരനാണ് ഹാസിൽ. ഒന്നും പറ്റിയില്ലെങ്കിൽ തലകുത്തി നിൽക്കും.

ഭക്ഷണകാര്യത്തിൽ സാഹിലിന് പ്രത്യേക നിർബന്ധങ്ങളൊ ന്നുമില്ല. വെജും നോൺ വെജും എല്ലാം കഴിക്കും. അതുകൊ ണ്ടുതന്നെയാണല്ലോ ഹാസിലിനേക്കാൾ സാഹിൽ തടിച്ചിരി ക്കുന്നത്. രണ്ടു പേരുടെയും ഇഷ്ടാനിഷ്ടങ്ങളറിയാനും കല യിലും പഠനത്തിലും അതീവ ശ്രദ്ധ ചെലുത്താനും അരികിൽ എപ്പോഴും ഒരാളുണ്ട്. മറ്റാരുമല്ല. സജീന. സാഹിലിന്റെയും ഹാസിലിന്റെയും പ്രിയപ്പെട്ട അമ്മി....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.