Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' എന്തിനാ ‍ഞങ്ങടെ മണിക്കുട്ടനോട് അങ്ങനെ ചെയ്തേ? '

saharsh2

‘മഞ്ഞുരുകുംകാല’ത്തിലെ ജാനിക്കുട്ടിയെപ്പോലെ പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമാണു മണിക്കുട്ടൻ എന്ന കൊച്ചു മിടുക്കൻ‌. ജാനിയുടെ കളിക്കൂട്ടുകാരനായ മണിക്കു ട്ടൻ അകാലത്തിൽ മരണമടയുകയാണ്, നോവലിലും സീരി യലിലും ഇതു പ്രേക്ഷകലക്ഷങ്ങളെ അക്ഷരാർഥത്തിൽ സങ്കട ക്കടലിലാഴ്ത്തി. അന്നു മനോരമ ആഴ്ചപ്പതിപ്പിലേക്കു കത്തു കളുടെയും ഫോൺകോളുകളുടെയും പ്രവാഹമായിരുന്നു. മണിക്കുട്ടനെ ഇല്ലായ്മ ചെയ്തതു ശരിയായില്ല എന്നായിരുന്നു അവരുടെയെല്ലാം വാദം.

മഴവിൽ‌ മനോരമയിലെ ‘മഞ്ഞുരുകും കാലം’കണ്ടവരും ഇതേ അഭിപ്രായക്കാർ തന്നെയായിരുന്നു. മണിക്കുട്ടനെ അവതരി പ്പിച്ച സഹർഷിന്റെ വീട്ടിലേക്കു ഫോണിൽ വിളിച്ചു കൊണ്ടാ യിരുന്നു സീരിയൽ പ്രേക്ഷകർ പ്രതികരിച്ചത്. മണിക്കുട്ടൻ മരിക്കുന്ന എപ്പിസോഡ് കണ്ടയുടനെ കണ്ണൂരിൽ നിന്നുളള രോഷ്ന എന്ന പ്രേക്ഷക കരഞ്ഞുകൊണ്ടു വിളിച്ചു ചോദിച്ചു: ‘എന്റെ മോന് ഒന്നും പറ്റിയില്ലല്ലോ? അവൻ സുഖമായിരിക്കു ന്നോ? എന്തിനാ ഡയറക്ടർ സാർ അങ്ങനെ ചെയ്തത്...’‌

ഏതായാലും മുപ്പത്തിരണ്ടു എപ്പിസോഡുകളിൽ മണിക്കുട്ടൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനം കവർന്നു. മണിക്കു ട്ടനെ അവതരിപ്പിച്ച സഹർഷ് ആർ. അഗസ്റ്റിന്‍ ഒരൊറ്റ സീരിയലിലൂടെ നാലാൾ അറിയുന്ന ബാലതാരമായി. മാത്രമല്ല, ആദ്യ സിനിമയിലേക്കു വഴി തുറന്നു കിട്ടുകയയും ചെയ്തു. ‘മഞ്ഞുരുകും കാല’ത്തിലെ അഭിനയം കണ്ടിട്ടാണ് സംവിധായ കൻ ജയൻ.കെ. സാജ് സഹർഷിനെ ഫോണിൽ വിളിച്ചത്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘ഒറ്റക്കോല’ത്തിൽ അനന്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചു കൊണ്ടgുളളതായിരുന്നു ജയന്റെ ഫോൺ കോൾ. ‘ഒറ്റക്കോ ലം ഉടൻ റിലീസിനു ഒരുങ്ങുകയാണ്. ഇതിന്റെ രചന നിർവ ഹിച്ചിരിക്കുന്നതു പ്രശാന്ത് അഴിമലയാണ്. ഈ സിനിമയ്ക്കു പുറമേ ‘21 ഡയമണ്ട്സി’ൽ ചെറിയ വേഷം ചെയ്തു. ഇതും പ്രദർശനത്തിനൊരുങ്ങുകയാണ്. രണ്ടു സിനിമകൾക്കു കൂടി സഹർഷിന് ഓഫർ കിട്ടിയിട്ടുണ്ട്.

saharsh1

മണിക്കുട്ടനായി മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന വേള യിൽ കേരളത്തിനകത്തും പുറത്തു നിന്നും അമേരിക്ക, കാന ഡ, ഗൾഫ് എന്നിവിടങ്ങവിൽ നിന്നും നിത്യേന ഫോൺകോളു കൾ വരാറുളള കാര്യം സഹർഷിന്റെ പിതാവ് അഗസ്റ്റിൻ വർ ഗീസ് ഓർക്കുന്നു:

‘മോൻ പുറത്തിറങ്ങിയാൽ ആളുകൾ വന്നു പൊതിയും. പിന്നെ സെൽഫികളുടെ തിരക്കാണ്. ഒരിക്കൽ സഹർഷിന്റെ ചിത്രം വരച്ചുകൊണ്ട് എറണാകുളത്തുനിന്ന് അനന്തു രാഘവൻ എന്ന ആരാധകൻ വന്നു. ചിത്രം സമ്മാനിച്ചുകൊണ്ട് അദ്ദേ ഹം സഹർഷിന് എല്ലാ അനുഗ്രഹങ്ങളും നേർന്നു.

ബിസിനസ്സുകാരനായ അഗസ്റ്റിൻ വർഗീസ് സീരിയൽ നടനും മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. ആദിപരാ ശക്തി, കിടിലം കിക്കിടിലം, ഭാഗ്യലക്ഷ്മി, സ്നേഹസംഗമം എന്നീ സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സഹർഷിന്റെ അമ്മ രഞ്ജിനി അഞ്ജലിനടു ത്ത് കുളത്തൂപ്പുഴ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ‌ ലിമിറ്റഡിൽ ജോലി ചെയ്യുന്നു. രണ്ടു സഹോദരങ്ങളാണു സഹർഷിന്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സാത്വിക് ആർ. അഗസ്റ്റിനും രണ്ടു വയസ്സുളള ഷാരോൺ ആർ. അഗസ്റ്റിനും. തിരുവന ന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണു സ്വന്തം വീടെങ്കിലും കഴിഞ്ഞ നാലുവർഷമായി കൊല്ലം ജില്ലയിലെ കൂവക്കാട് സ്റ്റാഫ് ക്വാർട്ടേഴ്സിലാണു താമസം.

സഹർഷിന് ഒൻപതര വയസ്സായി. ഒന്നു മുതൽ നാലു വരെ പഠിച്ചതു കൊല്ലം വലിയേല സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. ഇപ്പോൾ യേരൂർ ഗവ. എച്ച് എസ്എസിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.

സ്കൂൾ– പഞ്ചായത്തു തലത്തിൽ ധാരാളം മൽസരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയ കൊച്ചു കലാകാരനാണ് സഹർഷ്. കവിത, മോണോ ആക്ട്, മിമിക്രി, ഫാൻസി ഡ്രസ്സ് എന്നിവയാണു പ്രിയപ്പെട്ട ഇനങ്ങൾ. ഈ വർഷം രവീന്ദ്രൻ മാഷ് മെമ്മോറിയൽ യുവപ്രതിഭാ പുരസ്കാരവും നിതിൻ മെമ്മോറിയൽ ബാലപ്രതിഭാ അവാർഡും സഹർഷ് കരസ്ഥ മാക്കി. സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുവ പ്രതിഭ അവാർ‌ഡും സഹർഷിനായിരുന്നു. ഭാവിയിൽ എന്താ കാനായിരുന്നു താൽപര്യം എന്ന പതിവു ചോദ്യത്തിനു മറുപടി പറയാൻ സഹർഷിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അവൻ പറഞ്ഞതിങ്ങനെ:

‘എനിക്ക് കലക്ടറാവണം. പിന്നെ, ഒരു നല്ല നടനുമാവണം,’ അടുത്ത ചോദ്യം, മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്നായിരുന്നു. അതിനും പെട്ടെന്നായിരുന്നു സഹർഷിന്റെ മറുപടി: ‘ദുൽഖർ സൽമാൻ. 

Your Rating: