ഷാഹിദിന്റെയും ഭാര്യയു‌ടെയും റൊമാന്റിക് ന്യൂഇയർ ചിത്രം

ഷാഹിദ് കപൂർ ഭാര്യ മിറയ്ക്കൊപ്പം

ബോളിവുഡ് താരങ്ങളിൽ മിക്കവരും ഹോളിഡേ മൂഡിലാണിപ്പോൾ. ക്യൂട്ട് സ്റ്റാർ ഷാഹിദ് കപൂറുും പുതുവത്സരാഘോഷത്തിൽ തന്നെയാണ്. ഇത്തവണത്തെ ന്യൂഇയർ ഷാഹിദിന് ഒരിത്തിരി സ്പെഷലാണ്. പ്രിയപത്നിയായി മിറ ജീവിതത്തിലേക്കു കടന്നു വന്ന വർഷമാണു കഴിഞ്ഞത്. ഇക്കുറി പുതുവത്സരം ആഘോഷിക്കാന്‍ മിറയുമുണ്ട്. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന റൊമാന്റിക് ചിത്രമാണ് പുതുവത്സരാശംസകൾക്കൊപ്പം ഷാഹിദ് പങ്കുവച്ചിരിക്കുന്നത്.

വിവാഹദിനത്തിലെടുത്ത ചിത്രങ്ങളിലൊന്നാണ് ആരാധകർക്കായി താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ പത്നി മിറയെ ചേർത്തു പിടിച്ചു നിൽക്കുകയാണ് ഷാഹിദ്. രാജകുമാരിയെപ്പോലുള്ള മിറയുടെ മൂക്കിൽ ഷാഹിദ് വിരൽ വച്ചിരിക്കുകയും മിറ കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുകയുമാണ് ചിത്രത്തിൽ. കഴിഞ്ഞ ജൂലൈ ഏഴിനാണ് ഷാഹിദും മിറയും തമ്മിലുള്ള വിവാഹം നടന്നത്.