Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീരിയൽ ഇഷ്ടമല്ലെങ്കിൽ മാറ്റിക്കോളൂ: ഷാലു കുര്യൻ

Shalu Kurian ഷാലു ദേശായിക്കുടുംബത്തിലെ ഭയങ്കരിയായ വർഷയേ അല്ല. ഇതൊരു പഞ്ചപാവം കോട്ടയംകാരി! ആരോടും പരിഭവമില്ല, അസൂയയോ ദേഷ്യമൊ അയലത്തൂടെപ്പോലും പോയിട്ടില്ല.

ഈ പഞ്ചപാവമാണോ സീരിയലിൽ കൊടുംവില്ലത്തിയായി നിറഞ്ഞാടുന്നതെന്ന് എങ്ങനെ ചോദിക്കാതിരിക്കും?

സീരിയലിന് ഇടയിലുള്ള കൊമേഴ്സ്യൽ ബ്രേക്ക് പോലെ ഒരു ഒഴിവുദിനം. തിരുവനന്തപുരം കേശ വദാസപുരത്തുള്ള ഷാലുവിന്റെ വീടും ഒാഫ് ഡേ മൂഡിലാണ്. ട്രോഫികൾ കൊണ്ട് അലങ്കരിച്ച ഷെൽഫിന് അരികിലായി ‘ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ വായന മുറിഞ്ഞ് തുറന്നിരിപ്പുണ്ട്.

‘ലീവെടുത്ത് വീട്ടിലിരുന്ന് പുസ്തകവായനയാണോ?’ ഷാലു ഉള്ള കാര്യം പറഞ്ഞു, ‘ഇൗ വെറുതെയിരിപ്പ് എന്തൊരു ബോറാണെന്നോ? വന്ന് വന്ന് ആക്‌ഷനും കട്ടും കേൾക്കാതെ ഉറക്കം വരില്ലെന്നായി. വായന പണ്ടേയുണ്ട്. ഒന്ന് ഫ്രീയായപ്പോൾ പഴയ സ്റ്റോക്കൊക്കെ ഒന്ന് പൊടിതട്ടിയെടുത്തതാണ്.’ ഇപ്പോൾ ഷാലു ദേശായിക്കുടുംബത്തിലെ ഭയങ്കരിയായ വർഷയേ അല്ല. ഇതൊരു പഞ്ചപാവം കോട്ടയംകാരി! ആരോടും പരിഭവമില്ല, അസൂയയോ ദേഷ്യമൊ അയലത്തൂടെപ്പോലും പോയിട്ടില്ല.

shalu-kurian-784x410 രാവിലെ സെറ്റിലേക്കു പോകുമ്പോൾ എനിക്കു തോന്നാറുണ്ട് ഞാൻ ഏതോ ഒാഫിസ് ജോലിക്കാണ് പോകുന്നത് എന്ന്. പതിനഞ്ചു ദിവസം വീതം ഒാരോ സീരിയലിനായി മാറ്റി വച്ചിരിക്കുന്നതുകൊണ്ട് ഡേറ്റ് ക്ലാഷാകുന്ന പ്രശ്നമില്ല. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തും.

സ്വഭാവത്തിന് നേർവിപരീതമായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ആരാണ് സഹായിക്കുക?

ആ കഥാപാത്രം ഞാനായിരുന്നെങ്കിൽ എന്ന് വെറുതേ ചിന്തിച്ചു നോക്കും. അപ്പോൾ കഥാപാത്രത്തിന്റെ മാനറിസങ്ങൾ താനെ വന്നുകൊള്ളും. പൊസിറ്റീവ് വേഷങ്ങളിലൂടെയായിരുന്നു സീരിയലിൽ തുടക്കം. പിന്നീടാണ് നെഗറ്റീവ് റോളിലെത്തിയത്. കോളജിൽ പഠിക്കുന്ന കാലത്ത് ചന്ദനമഴയുടെ ഹിന്ദി പതിപ്പിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു ഞാൻ. അന്ന് അതൊരു ക്രേസായിരുന്നു. ഈ കഥയിലെ ഒാരോ കഥാപാത്രവും എത്രനാൾ മുതൽക്കേ പരിചിതമാണ്. അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, അതിന്റെ മലയാളം പതിപ്പിൽ വർഷയായി മാറുമെന്ന്!

മഴവിൽ മനോരമയിലെ ഇന്ദിരയിലാണ് ആദ്യം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടതോടെ പിന്നാലെ നെഗറ്റീവ് റോളുകളെത്തി. ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്യാണിയിൽ ടൈറ്റിൽ റോളിലായിരുന്നു. ചേച്ചിയമ്മയിലെ നയനയ്ക്ക് വളരെ നല്ല റെസ്പോൺസ് ആണ് കിട്ടുന്നത്. എങ്കിലും ആളുകളുടെ മനസ്സിൽ ഉറച്ചുപോയത് വർഷയുടെ വില്ലത്തി മുഖമാണെന്നു തോന്നുന്നു.

പഠിക്കണം, ജോലി വാങ്ങണം... സാധാരണ കുട്ടികളെപ്പോലെയുള്ള സ്വപ്നങ്ങളായിരുന്നോ കുട്ടിക്കാലത്ത്?

രാവിലെ സെറ്റിലേക്കു പോകുമ്പോൾ എനിക്കു തോന്നാറുണ്ട് ഞാൻ ഏതോ ഒാഫിസ് ജോലിക്കാണ് പോകുന്നത് എന്ന്. പതിനഞ്ചു ദിവസം വീതം ഒാരോ സീരിയലിനായി മാറ്റി വച്ചിരിക്കുന്നതുകൊണ്ട് ഡേറ്റ് ക്ലാഷാകുന്ന പ്രശ്നമില്ല. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തും. മറ്റു ജോലിക്കു േപാകുന്നതുപോലെ തന്നെ.

എങ്കിലും കുട്ടികളൊക്കെ മഴയത്ത് കുടയും ചൂടി സ്കൂളിലും കോളജിലും പോകുന്നത് കാണുമ്പോൾ പഴയ കൂട്ടുകാരൊയൊക്കെ ഒാർക്കും. അവരൊക്കെ ഇന്ന് ഉദ്യോഗസ്ഥരാണ്. കോട്ടയത്ത് വീടിന് അടുത്തുള്ള ബിഎംഎം സ്കൂൾ, വാഴൂർ സെന്റ് പോൾസ്, കോട്ടയം എം.ഡി. സെമിനാരി, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എംഎസ്ഡബ്ല്യു ചെയ്യണമെന്നും സാമൂഹിക സേവന രംഗത്ത് ജോലി ചെയ്യണമെന്നും കൊതിച്ചിരുന്നു. മെഗാസീരിയൽ പോലെ ആ പ്ളാനും നീണ്ടുപോകുകയാണ്.

shalu-kurian-1 ബ്രേക്ക് കിട്ടുമ്പോഴാണ് ഫെയ്സ്ബുക്ക് തുറക്കുന്നത്. ഉപദേശങ്ങളും ആശംസകളുമൊക്കെ വായിക്കാതെ വിടില്ല. എല്ലാവർക്കും മറുപടി കൊടുക്കാൻ പറ്റിയെന്ന് വരില്ല. ഒരു താങ്ക്സ് എങ്കിലും പറയാൻ പരമാവധി ശ്രമിക്കും.

ഫെയ്സ്ബുക്കിൽ സജീവമാണോ?

ബ്രേക്ക് കിട്ടുമ്പോഴാണ് ഫെയ്സ്ബുക്ക് തുറക്കുന്നത്. ഉപദേശങ്ങളും ആശംസകളുമൊക്കെ വായിക്കാതെ വിടില്ല. എല്ലാവർക്കും മറുപടി കൊടുക്കാൻ പറ്റിയെന്ന് വരില്ല. ഒരു താങ്ക്സ് എങ്കിലും പറയാൻ പരമാവധി ശ്രമിക്കും.

പിന്നെ, സ്ഥിരം കുറ്റം പറയുന്നവരുമുണ്ട്. അങ്ങനെ പറഞ്ഞത് ശരിയായില്ല, എക്സ്പ്രഷൻ അങ്ങനെ വേണ്ടായിരുന്നു. ഇറിറ്റേറ്റ് ചെയ്യാൻ വരുന്നവരെ അവരുടെ വഴിക്കുവിടും. സോഷ്യൽ മീഡിയയിലെ ശല്യക്കാരെ നമ്മൾ വിചാരിച്ചാൽ നന്നാക്കാൻ പറ്റില്ല. ചിലർ സീരിയൽ ഒരു എപ്പിസോഡ് പോലും കണ്ടിട്ടുണ്ടാവില്ല. മറ്റ് ചിലർ എല്ലാ എപ്പിസോഡും ഇരുന്ന് കണ്ടിട്ടാണ് വിമർശനം. രണ്ടു കൂട്ടരോടും പറയാനുള്ളത് ഒരേ കാര്യമാണ്. നല്ലത് സ്വീകരിക്കൂ, ഇഷ്ടമില്ലാത്തത് വിട്ടുകളഞ്ഞേക്കൂ, കൈയിൽ റിമോട്ട് അല്ലേ ഉള്ളത്. ചാനലങ്ങ് മാറ്റിയേക്കണം. പ്രശ്നം തീർന്നില്ലേ?

സീരിയലുകൾ മാറേണ്ട കാലം കഴിഞ്ഞില്ലേ?

ആദ്യകാലത്തൊക്കെ സ്ക്രിപ്റ്റ് കേൾക്കുമ്പോൾ എനിക്കും സംശയമുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ശരിക്കും നടക്കുന്നതാണോ? പിന്നീട് ഒാരോ വാർത്തകൾ വായിക്കുമ്പോഴാണ് ഞെട്ടുന്നത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സീരിയലുകളിലൂം പ്രമേയമാകുന്നത്. സംശയത്തോടെ നോ ക്കിയ എത്രയോ കാര്യങ്ങൾ പിന്നീട് പത്രങ്ങളിലും മറ്റും വായിച്ചിരിക്കുന്നു. സീരിയൽ പോലെ തന്നെ ഇഷ്ടമാണ് സിനിമയും. റോ മൻസ്, ടെക്സ്റ്റ് പേപ്പർ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. സീരിയലിൽ എല്ലാ ദിവസവും ഷൂട്ട് ആയപ്പോൾ സിനിമ ഉപേക്ഷിക്കണ്ടി വന്നു.

shalu-kurian സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സീരിയലുകളിലൂം പ്രമേയമാകുന്നത്. സംശയത്തോടെ നോക്കിയ എത്രയോ കാര്യങ്ങൾ പിന്നീട് പത്രങ്ങളിലും മറ്റും വായിച്ചിരിക്കുന്നു.

പതിവായ മേക്കപ്പ് ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാകാറുണ്ടോ ?

എന്നും ഷൂട്ടിങ് ഉള്ളതുകൊണ്ട് എന്നും മേക്കപ്പിടണം. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നത് സ്കിന്നിനും മുടിക്കുമൊക്കെ ദോഷമാണ്. അതുകൊണ്ടു വളരെ ശ്രദ്ധിച്ചാണ് കോസ്മെറ്റിക്സ് കൈകാര്യം ചെയ്യുന്നത്. മാസത്തിൽ ഒരിക്കൽ ബ്യൂട്ടിപാർലറിൽ പോകും.

ഷൂട്ടിങ്ങിനല്ലാതെ പുറത്തു പോകുമ്പോൾ പൗഡർ പോലും ഉപയോഗിക്കാറില്ല. മേക്കപ്പിട്ടാൽ പെട്ടെന്ന് കഥാപാത്രമായി മാറിയതായി തോന്നും. മേക്കപ്പില്ലാതെ പുറത്തിറങ്ങുമ്പോഴാണ് എനിക്ക് ഞാനായി തോന്നുന്നത്. ചെറുപ്പം മുതലേ പഠിക്കുന്ന നൃത്തമാണ് മേക്കപ്പിനേക്കാൾ എന്നെ സുന്ദരിയാക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസും നാടോടി നൃത്തവുമായിരുന്നു പ്രധാന ഇനങ്ങൾ. സ്കൂളിൽ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഉപജില്ലാ കലാതിലകമായിട്ടുണ്ട്. വനിതയ്ക്കു വേണ്ടി നിരവധി തവണ മോഡലുമായിട്ടുണ്ട്.

ഷാലുവിന്റെ രണ്ടാമത്തെ ഇഷ്ടം?

സംശയമെന്താ, പാചകം. മമ്മി ടീച്ചറാണ്. അതുകൊണ്ട് സ്കൂൾ ഉള്ളപ്പോൾ മമ്മി കോട്ടയത്ത് ഹോസ്റ്റലിലായിരിക്കും. ‍ഞാനും പപ്പയും അനിയനും ഇവിടെ തിരുവനന്തപുരത്തും. പാചകമൊക്കെ ഞാൻ തന്നെയാണ്. ഉണ്ടാക്കുന്നതൊക്കെ ആദ്യം അനിയനെക്കൊണ്ട് കഴിപ്പിക്കും. അവൻ ഒാക്കെ പറഞ്ഞാലേ ഊണുമേശയിലേക്ക് എടുക്കൂ.

കോട്ടയം പാമ്പാടിയാണ് സ്വദേശം. പപ്പ കുര്യൻ വി. ജേക്കബ്. റബർ മാർക്കറ്റിങ് കോഒാപറേറ്റീവ് സൊസൈറ്റിയിൽ ബിസിനസ് മാനേജർ ആയിരുന്നു. അനിയൻ ജേക്കബ് കുര്യൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സ് ചെയ്യുന്നു. അമ്മ ജെയ് തോമസ് ആണ് ഞങ്ങളുെട വി.െഎ.പി. അവധി കിട്ടുമ്പോൾ ഞങ്ങളെ കാണാൻ ഇവിടേക്ക് വരും. പിന്നെ, എല്ലാവരും കൂടി പുറത്തൊക്കെ പോകും, ഭക്ഷണം കഴിക്കും, സിനിമ കാണും.

Shalu Kurian പപ്പ കുര്യൻ വി. ജേക്കബ്. റബർ മാർക്കറ്റിങ് കോഒാപറേറ്റീവ് സൊസൈറ്റിയിൽ ബിസിനസ് മാനേജർ ആയിരുന്നു. അനിയൻ ജേക്കബ് കുര്യൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സ് ചെയ്യുന്നു. അമ്മ ജെയ് തോമസ് ടീച്ചറാണ്

വിവാദങ്ങൾ വേദനിപ്പിക്കുമ്പോൾ?

സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ആർക്കും എന്തും ആരേക്കുറിച്ചും പറയാമെന്ന് ധരിച്ചുവച്ചിരിക്കുകയാണ് പലരും. അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വിഷമമോ അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥയെക്കുറിച്ചോ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരമൊരു കമന്റ് കേൾക്കേണ്ടി വരുന്നത് ഒാർത്തുനോക്കണം. മറ്റുള്ളവരെ പോലെ അധ്വാനിച്ച് കുടുംബം നോക്കുന്നവരാണ് സിനിമ, സീരിയൽ താരങ്ങളും.

പ്രണയാഭ്യർഥനകളൊക്കെ കിട്ടിക്കാണുമല്ലോ?

പ്രൊപ്പോസലുകളൊക്കെ വന്നിട്ടുണ്ട്. പിന്നെ, വീട്ടുകാർ കൊണ്ടുപിടിച്ച കല്യാണ ആലോചന തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസം വേണം, നല്ല ജോലി വേണം. തുടങ്ങി മകളുടെ കല്യാണ ക്കാര്യങ്ങളിൽ എല്ലാ പേരന്റസും പറയുന്നതു തന്നെയാണ് അവരുടെയും ഡിമാന്റ്സ്. പക്ഷേ, എനിക്കങ്ങനെ വലിയ ഡിമാന്റ്സ് ഒന്നുമില്ല. എല്ലാവരും പറയുന്നത് പോലെ ലൗവബിൾ.. കെയറിങ്... (ചിരിവി ട്ട് ഷാലു പെട്ടെന്ന് സീരിയസായി) അഭിനയം ഞാൻ ഏറെ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത പ്രഫഷനാണ്. അതുകൊണ്ട് അത് അംഗീകരിക്കുന്ന ഒരാൾ വേണമെന്നാണ് ആഗ്രഹം. പിന്നെ,എല്ലാം ദൈവമല്ലേ തീരുമാനിക്കുന്നത്. വരുന്നതു പോലെ വരട്ടെ.

Shalu Kurian കോളജിൽ പഠിക്കുന്ന കാലത്ത് ചന്ദനമഴയുടെ ഹിന്ദി പതിപ്പിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു ഞാൻ. അന്ന് അതൊരു ക്രേസായിരുന്നു. ഈ കഥയിലെ ഒാരോ കഥാപാത്രവും എത്രനാൾ മുതൽക്കേ പരിചിതമാണ്.

വില്ലത്തിയെ വിട്ട് നല്ല കുട്ടിയാകണ്ടേ?

ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ഒരിക്കൽ ടീച്ചർ പപ്പയെ സ്കൂളിലേക്കു വിളിപ്പിച്ചു. മകൾ ചെയ്ത നല്ലകാര്യത്തിന് അഭിനന്ദനമറിയിക്കാനാകും വിളിച്ചതെന്ന് കരുതി പപ്പ സന്തോഷത്തോടെ ചെന്നു. ചെന്ന് കയറിയതും ടീച്ചർ എന്റെ വില്ലത്തരങ്ങളുെട ലിസ്റ്റ് നിരത്തി. ലേറ്റസ്റ്റ് വിഷയം, കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചതായിരുന്നു. ആ കുട്ടിയുടെ വീട്ടുകാർ ടീച്ചറെ വിളിച്ച് വഴക്ക് പറഞ്ഞു. അത് ടീച്ചർ നേരെ പപ്പയ്ക്ക് കൈമാറി. പപ്പ ഉടൻ തന്നെ ആ കുട്ടിയെ വിളിച്ച് എന്നെക്കൊണ്ട് സോറി പറയിച്ചു. അങ്ങനെ മറ്റുള്ളവരെ വേദനിപ്പിച്ചാൽ അപ്പോൾ തന്നെ സോറി പറയുന്നത് ശീലമായി. പിന്നെ, മമ്മി ടീച്ചറായതു കൊണ്ട് സ്കൂൾ കാലത്ത് തല്ലിനൊരു കുറവും ഇല്ലായിരുന്നു. ഏത് തല്ലിപ്പൊളിയും നല്ലതാകാൻ ആ അടിയുടെ പകുതി കിട്ടിയാൽ മതി. എന്നിട്ടും ഒരു നല്ലകുട്ടി റോൾ തേടി വരാത്തതെന്താണെന്ന് ചിലപ്പോ ചിന്തിക്കാറുണ്ട്. വില്ലത്തി റോളിൽ എന്നെ ഇഷ്ടപ്പെട്ടവർ ‘നല്ലകുട്ടി’ റോളിലും ഇഷ്ടപ്പെടുന്നത് കാണാനൊരു മോഹം. അത്രയേയുള്ളൂ, നടക്കുമായിരിക്കും അല്ലേ?

ഒരു പരിഭവം പോലെ ഷാലു പറഞ്ഞു നിർത്തി. എന്നിട്ട് ഒരു നിറചിരിയിൽ ആ കുഞ്ഞ് പരിഭവത്തെ പറത്തിവിട്ടു. ഇതാണ് ഷാലു. കുന്നായ്മയും കുശുമ്പുമായി നടക്കുന്ന ആ വർഷയൊക്കെ കണ്ടുപഠിക്കട്ടെ!
 

Your Rating: