എല്ലാവരും എന്നെ കുറ്റപ്പെടുത്തി; സോനം കപൂർ

ബോളിവുഡിലെ ഫാഷൻ ഐക്കൺ ആയാണ് സോനം കപൂർ അറിയപ്പെടുന്നത്. പാർട്ടികളിലോ അവാർഡ് രാവുകളിലോ റാമ്പുകളിലോ ആയിക്കോ‌ട്ടെ സോനത്തിന്റെ വരവു വ്യത്യസ്തവും സ്റ്റൈലിഷും ആയിരിക്കും. ഇക്കാര്യത്തിൽ സോനത്തിനോട് അസൂയയുള്ളവരും ഉണ്ടു കേട്ടോ. ഒരുകാലത്ത് തന്നെ ബോളിവുഡിലെ പലനടിമാരും ഫാഷന്റെ കാര്യത്തിൽ കുറ്റപ്പെടുത്തിയിരുന്നുവെന്നും പറയുന്നു സോനം. എപ്പോഴും സ്റ്റൈലിഷ് ആയിരിക്കുന്ന ട്രെൻഡ് െകാണ്ടുവന്നതിനാണ് നടിമാര്‍ തന്നെ കുറ്റപ്പെടുത്തിയത്. എന്നാൽ താൻ മറ്റുള്ളവരെപ്പോലെ സ്റ്റൈലിസ്റ്റുകൾക്കായി പണം കളയാറില്ല. തന്റെ സഹോദരിയോ അല്ലെങ്കിൽ താനോ സ്വയം സ്റ്റൈൽ ചെയ്യുകയാണ് പതിവ്. നിങ്ങൾ നിങ്ങളായിരിക്കുകയാണ് വേണ്ടതെന്നും സോനം പറയുന്നു.

സിനിമയായാലും ക്രിക്കറ്റ് ആയാലും നമ്മളെല്ലാം വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നവരും മേക്അപ് ഉപയോഗിക്കുന്നവരുമാണ്. അറിഞ്ഞുകൊണ്ടോ അറിയാതെയോ നമ്മൾ ഒരു ട്രെന്‍ഡ് ഉണ്ടാക്കിയെടുക്കുകകയാണ്. അതിനാൽ ചെയ്യുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രതയുണ്ടായിരിക്കണമെന്നും സോനം പറയുന്നു. ഒരു ഫാഷനിസ്റ്റ എന്നു കേൾക്കുന്നതിനേക്കാൾ സ്റ്റൈലിഷ് എന്നു വിളിക്കുന്നതു കേൾക്കാനാണ് ഇഷ്ടമെന്നും ഫാഷനബിൾ ആവുകയെന്നതും സ്റ്റൈലിഷ് ആവുകയെന്നതും രണ്ടാണെന്നും സോനം കൂട്ടിച്ചേർത്തു.