പാർവതി ദേവിയെ അപമാനിച്ചെന്ന് വിമർശനം, ചിത്രം ഡിലീറ്റ് ചെയ്ത് നടി തലയൂരി

സൊനാരിക സീരിയലില്‍, സൊനാരികയുടെ വിവാദമായ ചിത്രം

വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരാണ് അഭിനേത്രികൾ. വസ്ത്രത്തിന്റെ നീളമൽപ്പം കുറഞ്ഞാൽ തന്നെ പ്രശ്നമാണ്. അവർ ചെയ്യുന്ന കഥാപാത്രങ്ങൾ അത്രത്തോളം ആഴത്തിൽ ജനങ്ങളിൽ പതിക്കുന്നത് കൊണ്ടാവാം. അത്തരത്തിലൊരു വിവാദത്തിൽപ്പെട്ടിരിക്കുകയാണ് ഹിന്ദി സീരിയൽ നടി സൊനാരിക ഭോദാരിയയും. പ്രശസ്ത സീരിയല്‍ ദേവോം കേ ദേവ് മഹാദേവിൽ പാർവതി ദേവിയെ അവതരിപ്പിക്കുന്ന സൊനാരിക തന്റെ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ ബിക്കിനി ധരിച്ച ചിത്രമാണ് പുലിവാൽ പിടിച്ചത്.

സൊനാരിക

തങ്ങളുടെ മനസിലെ ആരാധ്യ ദേവതയായ സൊനാരിക ബിക്കിനിയിലെത്തിയത് ആരാധകർക്കു സഹിക്കാനായില്ല. സൊനാരിക ചെയ്തതു വളരെ മോശമായെന്നും പറഞ്ഞ് ആരാധകർ മുറവിളികൂട്ടുകയായിരുന്നു. തുടർന്ന്, ബിക്കിനി ധരിച്ച ഫോ‌ട്ടോ പോസ്റ്റു ചെയ്തതോടെ വന്ന ശാപവാക്കുകളും ചീത്തവിളികളും മടുത്ത് താൻ ആ ചിത്രം ഡിലീറ്റ് ചെയ്യുകയാണെന്നും പറഞ്ഞ് സൊനാരിക തലയൂരി.

സൊനാരിക

ഏതു ലോകത്താണു താൻ ജീവിക്കുന്നത്. തനിക്കു വേണമെങ്കിൽ ആ വിമർശനങ്ങളെ അവഗണിക്കാമായിരുന്നുവെന്നും എന്നാൽ ഇത്തരത്തിലുള്ള നെഗറ്റിവിറ്റിയെ കൈകാര്യം ചെയ്യാൻ മാത്രം പക്വത തനിക്കിതുവരെ കൈവന്നിട്ടില്ലെന്നും സൊനാരിക പറയുന്നു. സീരിയൽ-സിനിമാ തുടങ്ങിയ മാധ്യമങ്ങൾ ജനങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനുദാഹരണം കൂടിയാണ് സൊനാരികയുടെ അനുഭവം.