ഒബാമയുടെ പ്രണയം സിനിമയായി

സൗത്ത്സൈഡ് വിത്ത് യുവിൽ ഒബാമയായി അഭിനയിക്കുന്ന പാർക്കർ സോയേഴ്സും മിഷാലായി എത്തുന്ന ടിക്ക സംപ്റ്ററും

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും പ്രഥമവനിത മിഷേൽ ഒബാമയുടെയും പ്രണയം ആവിഷ്കരിക്കുന്ന സിനിമ സൗത്ത്സൈഡ് വിത്ത് യു പ്രദർശനത്തിനു തയാർ. റിച്ചാർഡ് ടാനെയാണു സംവിധായകൻ. പാർക്കർ സോയേഴ്സാണ് ഒബാമയുടെ വേഷത്തിൽ. മിഷേലായെത്തുന്നത് ടിക്ക സംപ്റ്റർ. 1989ലെ ആദ്യത്തെ പ്രണയസമാഗമത്തിനായി ഒബാമയും മിഷേലും സ്പൈക്ക് ലീയുടെ ‘ഡു ദ് റൈറ്റ് തിങ്’ എന്ന സിനിമ കാണാൻ പോയതാണു ‘സൗത്ത്സൈഡ് വിത്ത് യു’ സംവിധാനം ചെയ്യാൻ ടാനെയ്ക്കു പ്രചോദനമായത്.

മിഷേലിന്റെ മനസ്സിൽ കയറിപ്പറ്റാൻ നിമിത്തമായതിന് ഒബാമ സംവിധായകൻ സ്പൈക്ക് ലീക്ക് ‘ഡു ദ് റൈറ്റ് തിങ്ങി’ന്റെ 25–ാം വാർഷികാഘോഷ വേളയിൽ നന്ദി പറഞ്ഞിരുന്നു.