ആവേശത്തിരയായി ഉഗ്രം ഉജ്ജ്വലം ഗ്രാൻഡ് ഫിനാലെ ആഞ്ഞ‌ടിക്കും

കാണികളെ ആവേശത്തിരയിലാഴ്ത്താൻ ഉഗ്രം ഉജ്ജ്വലം സീസൺ 2 ഗ്രാൻഡ് ഫിനാലെ ആരംഭിച്ചു .കലാശപോരാട്ടത്തിന് മാറ്റുകൂട്ടാൻ ഉജ്വല പ്രകടനമാണ് പ്രേക്ഷകരെ ഓരോ ദിവസവും കാത്തിരിക്കുന്നത്. നിരവധി പ്രത്യേകതകളോടെയാണ് ഉഗ്രം ഉജ്ജ്വലം ഗ്രാൻഡ് ഫിനാലെയ്ക്ക് തിരി കൊളുത്തിയത്. പ്രത്യേക അതിഥിയായി നടി രോഹിണിയും അവതാരകരായി ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയും കലേഷും ഉണ്ട്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും വിദേശത്ത് നിന്നുമുള്ള മത്സരാർഥികളാണ് പങ്കെടുക്കുന്നത്. 60 ടീമിൽ നിന്നും 600 പേരായിരുന്നു ഇത്തവണ പങ്കെടുത്തത്. അതിൽ നിന്നും ഗ്രാൻഡ് ഫിനാലെയിലേക്ക് ഏഴു ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്.

ബദ്രി-ഡാറിങ്ങ് ആക്ട്-പഞ്ചാബ്

യോഗേശ്വരി-ജിമ്നാസ്റ്റിക്ക് & ഏരിയൽ ആക്ട്- മഹാരാഷ്ട്ര

ഡോക്ടർ ആശിഷ് മേഹ്ത- മാലകോംബ്- മധ്യപ്രദേശ്

ഷോമേക്കേഴ്സ് ഗ്രൂപ്പ്- എയറോബാറ്റിക്സ്-ജാർക്കണ്ഡ്

അമിത് & സാക്ഷി- സൽസ- ഗോവ

എസ്.എം.എസ് ഗ്രൂപ്പ് - സാൻഡ് ആർട്ടിസ്റ്റ്- ഒറീസ

പദ്മിനി ദേബാശിഷ്- ഡാൻസ്- ഒറീസ

ഇതോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. മാളവിക വെയ്‌ൽസിന്റെ നൃത്തം, എബിയുടെ വക മിമിക്രി, കൊച്ചു മിടുക്കി ശ്രേയയുടെ പാട്ട്, ആദർ സ്പെഷൽ സ്ക്കൂളിലെ വിദ്യാർഥി ശരത്തിന്റെ പാട്ട്, പഞ്ചാബ് സ്വദേശി അമൻ ദീപ് സിങ്ങിന്റെ വക പ്രത്യേക കലാപ്രകടനങ്ങളും വേദിക്ക് മാറ്റുകൂട്ടും. കഴിഞ്ഞവർഷം കോഴിക്കോട്ട് നിന്നുള്ള കരാട്ടെ ഫാമിലിയായിരുന്നു വിജയം നേടിയത്. എന്നാൽ ഇത്തവണ കേരളത്തിൽ നിന്നുള്ള ഒരു ടീം പോലും ഫൈനൽ റൗണ്ടിൽ എത്താതിരുന്നത് കേരളത്തെ സംബന്ധിച്ച് വിഷമകരമായ സംഗതിയാണ്.