ഇനി മുടി വളരും ഇടതൂർന്ന് തിളക്കത്തോടെ, ഇവ ചെയ്ത് നോക്കൂ!

Representative Image

നല്ല ഇടതൂര്‍ന്നതും തിളക്കമാര്‍ന്നതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. പാരമ്പര്യവും കഴിക്കുന്ന ഭക്ഷണവും സംരക്ഷണവുമെല്ലാം മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. മുടിയെ ബാധിക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. മുടി കൊഴിച്ചില്‍, താരന്‍‍, വരണ്ട മുടി തുടങ്ങി ഇതു നീണ്ടുപോകുന്നു. മുടിവളരാന്‍ കൃത്രിമവഴികളേക്കാൾ ഗുണം ചെയ്യുക നാടൻ രീതികൾ തന്നെയാണ്. ഇതിനായി നമ്മുടെ വീട്ടില്‍ തന്നെയുള്ള പല കൂട്ടുകളും സഹായിക്കും. ഇതില്‍ ഒന്നാണ് ഉലുവ.

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു നിസ്സംശയം പറയാം. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്.  ഉലുവ ഏതൊക്കെ വിധത്തിലാണ് മുടി വളരാന്‍ സഹായിക്കുകയെന്നു നോക്കാം. 

1, ആദ്യമായി ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിക്കു തിളക്കം ലഭിയ്ക്കാനും ഏറെ സഹായകമാണ്.

2. ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

3.ഉലുവ കുതിര്‍ത്ത് അരയ്ക്കുക. ഇതില്‍ മുട്ടമഞ്ഞ കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.

4. കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിക്കു കറുപ്പു നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു വിദ്യകൂടിയാണിത്.

5. ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

6. ഉലുവ കുതിത്ത് അരച്ച ശേഷം തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ പുരട്ടാം. മുടി വളരും, വരണ്ട മുടി മിനുസമുളള മുടിയാവുകയും ചെയ്യും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam