നീണ്ടു സുന്ദരമായ നഖങ്ങൾ സ്വന്തമാക്കാൻ ഒരു സൂപ്പർ വിദ്യ !

Representative Image

നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ ? പക്ഷേ എത്ര നീട്ടാൻ ശ്രമിച്ചാലും നഖം പൊട്ടിപ്പോകുന്നുവെന്ന സങ്കടം ഉള്ളവർക്കും വിവാഹത്തിനു വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം, വരനു മുന്നിലേക്കു നീട്ടേണ്ട കൈകൾ കുറച്ചൂകൂടി മനോഹരമായെങ്കിൽ എന്നാഗ്രഹിക്കുന്നവർക്കും സന്തോഷിക്കാൻ പൗഡർ നെയിൽസ് എത്തിക്കഴി‍ഞ്ഞു. 

നിലവിലുള്ള ജെൽ നെയിൽസ്  പിന്തള്ളിയാണ് പൗഡർ നെയിൽ മാനിക്യൂർ കളംപിടിക്കുന്നത്. വിപണിയിലെത്തിയത് ഒരു വർഷം മുമ്പാണെങ്കിലും ആദ്യകാലത്തു ശ്രദ്ധ ലഭിക്കാതിരുന്ന പൗഡർ െനയിൽ അടുത്തിടെയാണ് താരമായത്. ജെൽ, ആക്രിലിക് മാനിക്യൂറിനു സമാനമായ രീതിയാണെങ്കിലും ഏറെ നേരം ആൾട്രാ വയലറ്റ് (യുവി) ലൈറ്റിനു കീഴിൽ വിരലുകൾ വച്ചിരിക്കേണ്ട എന്നതാണ് ഇതിന്റെ നേട്ടം. ഏറെനേരം ഈ ലൈറ്റിനു കീഴിൽ വയ്ക്കേണ്ടി വരുന്നത് ചർമത്തിനു പ്രശ്നമുണ്ടാക്കുവെന്ന പഠനങ്ങളുണ്ടായിരുന്നു.

ആദ്യം കൃത്രിമ നെയിലുകൾ ഘടിപ്പിച്ച ശേഷം ബേസ് കോട്ടിങ് കഴിഞ്ഞ് നഖം കളർ പൗഡറിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. കസ്റ്റമർക്കു താൽപര്യമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം. അതിനുശേഷം വിവിധ രീതിയിലുള്ള നെയിൽ ആർട് ചെയ്യാം. നഖത്തിന് ആരോഗ്യകരമാണ് പൗഡർ നെയിൽസ് എന്നതും സവിശേഷതയാണ്. പൗഡർ നെയിൽസിന് ഒരു മാസം വരെയാണ് കാലാവധി. പിന്നീട് നഖം വളരുന്നതിനനുസരിച്ച് സ്വാഭാവികമായ ഗ്യാപ് വരുമെന്നതിനാലാണിത്.

(വിവരങ്ങൾ: സിമി മങ്ങാട്ട്, ‌സിനിമ സലൂൺ, വൈറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam