Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേളി ഗേൾസ്, ഇതാ മുടിയുടെ ‘ചുരുൾ അഴിയാത്ത’ രഹസ്യങ്ങൾ!

hair

വേവ്സും കേൾസും തന്നെയാണ് അഴക് എന്നു പറഞ്ഞു മുടി വിടർത്തിയിടുകയാണ്  പെൺകുട്ടികളിന്ന്. ചുരുണ്ട മുടി കൊലുന്നനെ നിവർത്താൻ മുടിയോടു മല്ലിട്ടതും മടുത്തതും പിന്നെ കെമിക്കൽ ട്രീറ്റ്മെന്റുകൾക്കു പിന്നാലെ പോയതും പഴങ്കഥ. 

സ്വാഭാവികമായ മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിച്ചാൽ  അതിനേക്കാൾ മനോഹരമായി മറ്റൊന്നില്ലെന്ന തിരിച്ചറിവ് പകർന്നത് ലൊറെയ്ൻ മെസീയുടെ കേളി ഗേൾ (CG) മെത്തേഡിന്റെ പ്രചാരമാണ്. നാട്ടിലെ കാലാവസ്ഥയും ലഭ്യമായ പരിചരണ ഉത്പന്നങ്ങളും കൂടി പരിഗണിച്ചാലേ സിജി മെത്തേഡ് വഴിയുള്ള കൃത്യമായ റിസൽറ്റ് ലഭിക്കുകയുള്ളു.  സാന്ദ്രത കൂടിയ സാഹചര്യങ്ങളിൽ ചുരുളൻ മൂടി കൂടുതൽ വരണ്ടതാകുമെന്നതു തന്നെ കാരണം . സിജി രീതികൾ പരീക്ഷിച്ചു വിജയിച്ചവർ പിന്നാലെ വരുന്നവർക്കായി വഴി തുറന്നിടുകയാണ് ബ്ലോഗുകളിലൂടെ. 

മുടിച്ചുരുൾ അറിയാം

മുടിയുടെ ഘടന ഏതുവിധമെന്നു മനസിലാക്കുകയാണ് CG (Curly Girl) മെത്തേഡ് പിന്തുടരുന്നതിനു ള്ള ആദ്യഘട്ടം.  മുടിച്ചുരുളുകൾ ഏതു തരമെന്നു മനസിലാക്കിയാൽ മാത്രമേ അതനുസരിച്ചുള്ള  പ്രോഡക്ടുകൾ തിരഞ്ഞെടുക്കാൻ. കഴിയൂ. 

എല്ലാം മുടിയും ഒരുപോലെ  ചുരുണ്ടതല്ല, വേവ്സിനും കേൾസിനും പ്രത്യേക പാറ്റേണുകളുണ്ട്. ചിലർക്കാകട്ടെ ഒന്നിലേറെ പാറ്റേണ്‍ കണ്ടെത്തിയേക്കാം. മുടിയെ തിരിച്ചറിഞ്ഞു  സ്നേഹിച്ചാലേ  മുഴുവൻ ഭംഗിയും കണ്ടെത്താനാകൂ.  

ചുരുളുകൾ പലവിധം

ചുരുളൻ മുടിയെന്നു നമ്മൾ പൊതുവെ പറയും, പക്ഷേ ആ ഒറ്റവാക്കിലുണ്ട്, മൂന്നു ഹെയർ പാറ്റേണുകൾ – Wavy (വേയ്‌വി), Curly (കേളി), Coily (കോയ്‌ലി ). ഇതിൽ തന്നെ സബ് പാറ്റേണുകളും കാണാം.

ആദ്യം തന്നെ സ്വന്തം മുടിയുടെ ഘടന കൃത്യമായി മനസിലാക്കുകയാണു വേണ്ടത്. ഇതനുസരിച്ചു ഉത്പന്നങ്ങളും പരിചരണ രീതികളും വ്യത്യസ്തമാകും.

1 മുതൽ 4 വരെ നമ്പറുകളായി മുടിയുടെ ഘടനയെ രൂപപ്പെടുത്താം. ഇതിൽ തന്നെ മുടിയുടെ ടെക്ചർ  a,b,c എന്നിങ്ങനെയും വ്യക്തമാക്കാം.

നമ്പർ 1 എന്നത് നീളൻ മുടിയാണ്. അതുകൊണ്ട്  ഒന്നാം നമ്പർ ഒഴിവാക്കി ചുരുളൻ മുടിയുടെ ഘടന 2ൽ നിന്നു തുടങ്ങാം.

വെയ്‌വി (Wavy hair)

2 A – അലസമായി ഒഴകിക്കിടക്കുന്ന ഇത്തരം മുടിയെ ഫൈൻ വേവ്സ് എന്നു തിരിക്കാം. കനം കുറഞ്ഞ മുടിയാണിത്. താഴെ ഭാഗത്തേക്കു ചെറുതായി വളഞ്ഞു കിടക്കുന്ന തരം മുടിയാണിത്. ഇത് എളുപ്പം സ്ട്രേറ്റ് െചയ്യുകയോ കേൾ ചെയ്യുകയോ ആവാം.

2 B – കൃത്യമായ വേയ‌്്വ് ഘടന (Well Defined Waves) കണ്ടെത്താം. ബീച്ച് വേയ്

വ്സ് എന്നും പറയാം. അൽപം കൂടി തിക്ക് ആയിരിക്കും ഈ മുടിയിഴകൾ. കൃത്യമായ വേ‌യ്‌വ് പാറ്റേൺ ഉണ്ട്. മുടിയുടെ വേരുകൾ മുതൽ സ്ട്രെറ്റ് ലുക്കുള്ള മുടി മധ്യഭാഗത്തേക്ക് എത്തുമ്പോഴേക്കും വെ‌യ്‌വി ആകുന്നു.

2 C – കരുത്തേറിയ ചുരുളുകൾ (Voluminous Waves). ഏറ്റവും കൂടുതൽ വെയ്‌വി ആയ ഹെയർ ടെപ് ആണിത്. വളരെ കൃത്യമായ ചുരുളൻ പാറ്റേൺ ഉണ്ടാകും. മുടിയുടെ റൂട്ട് മുതൽ തന്നെ ചുരുളിമ കണ്ടെത്താം. കൂടുതൽ കരുത്തേറിയതും വരണ്ടതുമാകും മുടിയിഴകൾ. 

കേളി (Curly Hair )

3 A – ലൂസ് കേൾസ് (Loose curls) എസ് ഷേപിൽ വളഞ്ഞ മുടിയാണ് ഈ വിഭാഗത്തിൽപെടുന്നത്. ഇതു വൊല്യുമ്‌നസ് ലുക്ക് നൽകി അലസമായി വിടർന്നു കിടക്കുകയും ചെയ്യും.

3 B – ടൈറ്റ് കേൾസ് (Tight Curls) സ്പൈറൽ ഷേപിൽ ചുരുണ്ടുകിടക്കുന്ന  ഹെയർ ടൈപ് ആണിത്. സ്പ്രീങ് പോലെ കിടക്കുന്ന ഈ മുടി ബൗൺസി ലുക്ക് നൽകും. കൂടുതൽ വരണ്ട മുടിയിഴകളായിരിക്കും.

3 C- തിക് സ്പൈറൽ കേള്‍സ് (Thick Spiral Curls) വളരെ മുറുകിക്കിടക്കുന്ന കേൾസ് ആണിവ. മുടി തിക്ക് ആയി തോന്നിക്കും.

കോയ്‌ലി (Coily Hair)

4 A – ടൈറ്റ് കോയിൽസ് (Tight Coils) എസ് എന്ന പാറ്റേണിൽ  തിങ്ങിചുരുണ്ടിരിക്കുന്ന  ഹെയർ ടൈപ് ആണിത്. 

4 B – തിക്ക് ടൈറ്റ് കോയിൽസ് (Thick Tight Coils). Z ഷേപിൽ സിഗ് സാഗ് പാറ്റേണിൽ ഉള്ള മുടിയുടെ ചുരുളിന് പ്രത്യേക പാറ്റേണില്ല. വലിച്ചു നീട്ടാവുന്ന മുടിയാണിത്.

4 C – Extreme Tight Curls. ഏറ്റവും മുറുക്കമേറിയ കോയിൽ ഘടനയാണിതിന്. മുടിയുടെ നീളത്തിന്റെ 75% വരെ ചുരുണ്ടുചേർന്നിരിക്കും  എന്നതും പ്രത്യേകതയാണ്.