സൗന്ദര്യ സംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന സസ്യമാണ് അലൊവേര അഥവാ കറ്റാർ വാഴ. എന്തുകൊണ്ടാണ് കറ്റാർ വാഴയ്ക്ക് ഇത്രയേറെ പ്രാധ്യാനം ലഭിക്കുന്നത് ?. കറ്റാർ വാഴ ഉപയോഗിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടോ ?... എന്നിങ്ങനെ സംശയങ്ങളുണ്ട്. എങ്കിൽ കറ്റാർ വാഴയുടെ ഈ ഗുണങ്ങൾ മനസ്സിലാക്കിയാൽ സംശയം മാറും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന സസ്യമാണ് അലൊവേര അഥവാ കറ്റാർ വാഴ. എന്തുകൊണ്ടാണ് കറ്റാർ വാഴയ്ക്ക് ഇത്രയേറെ പ്രാധ്യാനം ലഭിക്കുന്നത് ? കറ്റാർ വാഴ ഉപയോഗിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടോ ?... എന്നിങ്ങനെ സംശയങ്ങളുണ്ട്. എങ്കിൽ കറ്റാർ വാഴയുടെ ഈ ഗുണങ്ങൾ മനസ്സിലാക്കിയാൽ സംശയം മാറും, തീർച്ച.

∙ ഹൈഡ്രേഷൻ

ADVERTISEMENT

വേനൽക്കാലത്ത് നിര‍ജ്ജലീകരണം ഒഴിവാക്കാനായി ധാരളം വെള്ളം കുടിക്കാറില്ലേ. ഇതു പോലെ ചർമത്തിലും ജലാംശം നിലനിർത്തേണ്ടതുണ്ട്. അതിന് വെള്ളം കുടിച്ചാൽ മാത്രം മതിയാവില്ല. ജലാംശം നഷ്ടമാകുന്നത് ചർമത്തിന്റെ വരൾച്ചയ്ക്കും മൃദുത്വം നഷ്ടപ്പെടുന്നതിനും കാരണമാകും. കറ്റാർവാഴ മോയിസ്ച്യുറൈസറുകളും ഹൈഡ്രേഷൻ ജെല്ലും പുരട്ടുന്നത് ഈ പ്രശ്നങ്ങൾ പരിഹരിച്ച് ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു. 

∙ അതിവേഗ ഫലം

ADVERTISEMENT

ചർമത്തിന്റെ പ്രശ്നങ്ങൾ അതിവേഗം പരിഹാരിക്കാനുള്ള കറ്റാർ വാഴയുടെ കഴിവ് ശ്രദ്ധേയമാണ്. അമിതമായ ചൂട് കൊണ്ടുള്ള അസ്വസ്ഥത, പാടുകൾ, ചർമത്തിന്റെ വരൾച്ചയും പിളർപ്പും ഉൾപ്പടെ പരിഹരിക്കാൻ കറ്റാർ വാഴയുടെ കൂളിങ് ഫാക്ടർ സഹായിക്കും. 

∙ ചർമത്തിന്റെ സ്വഭാവം

ADVERTISEMENT

ഏതു തരം ചർമമുള്ളവർക്കും അനുയോജ്യമാണ് കറ്റാർ വാഴ. ഇതുകൊണ്ടാണ് സൗന്ദര്യ വർധക വസ്തുക്കളിൽ കറ്റാർ വാഴ പ്രധാന ഘടകമാകുന്നത്. ചർമം വരണ്ടതോ, എണ്ണമയമുള്ളതോ, സെന്‍സിറ്റീവോ ആയിക്കൊള്ളട്ടെ, സംരക്ഷണത്തിന് കറ്റാർ വാഴ അനുയോജ്യം.

∙ വൈവിധ്യം

വരൾച്ച, സൂര്യതാപം, കരുവാളിപ്പ്, മുഖക്കുരു, പിഗ്മെന്റേഷൻ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളെ കറ്റാർ വാഴ നേരിടും. മറ്റ് നാച്യുറലോ കെമിക്കലോ ആയ വസ്തുക്കളോടു ചേർത്ത് ഉപയോഗിക്കാനും സാധിക്കുന്നു. ഇതാണു കറ്റാർ വാഴയ്ക്ക് സൗന്ദര്യ സംരക്ഷണത്തിന്റെ മുൻനിരയിൽ സ്ഥാനം നേടി കൊടുക്കുന്നത്.

∙ സിംപിള്‍‌‌‌

വളരെ എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്നതാണ് കറ്റാർ വാഴയുടെ മറ്റൊരു സവിശേഷത. കറ്റാർ വാഴ നീര് എടുത്ത് വെറുതെ മുഖത്തു പുരട്ടുന്നതു മുതൽ ഫെയ്സ് പാക്കുകളോ, ഹെയർ പാക്കുകളോ ഉണ്ടാക്കി ഉപയോഗിക്കാനും സാധിക്കുന്നു. ഇത് തിരക്കുകൾ നിറഞ്ഞ ജീവിതത്തിൽ കറ്റാർ വാഴയെ കൂടുതൽ പ്രിയങ്കരമാക്കുന്നു.

English Summary : Benefits of Aloe Vera for Skin