ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. ചൂടായാലും മഴയായാലും മഞ്ഞയാലും ചർമത്തിന് പ്രതിരോധിച്ചേ തീരൂ. അതുകൊണ്ടു തന്നെ പലപ്പോഴും നിരവധി പ്രശ്നങ്ങൾ ചർമം നേരിടേണ്ടി വരുന്നു. അതുകൊണ്ട് പ്രത്യേക സംരക്ഷണം ചർമത്തിന് ആവശ്യമുണ്ട്. എന്നാൽ മതിയായ പ്രാധാന്യം പലപ്പോഴും ചർമ സംരക്ഷണത്തിന് ലഭിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ ചർമസംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതും മികച്ച പരിപാലന മാർഗങ്ങൾ സ്വീകരിക്കേണ്ടതും അനിവാര്യതയാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ അറിയാം.