കറ്റാർവാഴ ഉപയോഗിച്ച് നിരവധി ഫെയ്സ് പാക്കുകള്‍ ഉണ്ടാക്കാനാവും. ചർമത്തിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന ഏതാനും മികച്ച കറ്റാർ വാഴ ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം. ∙ മഞ്ഞൾ+തേൻ+കറ്റാർവാഴ മഞ്ഞൾ, കറ്റാർ വാഴ ജെല്‍, തേൻ എന്നിവ തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. മഞ്ഞളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറ്റാർവാഴ ഉപയോഗിച്ച് നിരവധി ഫെയ്സ് പാക്കുകള്‍ ഉണ്ടാക്കാനാവും. ചർമത്തിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന ഏതാനും മികച്ച കറ്റാർ വാഴ ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം.

∙ മഞ്ഞൾ+തേൻ+കറ്റാർവാഴ

ADVERTISEMENT

മഞ്ഞൾ, കറ്റാർ വാഴ ജെല്‍, തേൻ എന്നിവ തുല്യ അളവിലെടുത്ത്, മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമകാന്തി വീണ്ടെടുക്കുന്നു. തേന്‍ ചർമം മൃദുവാക്കുന്നു. കറ്റാർവാഴ ചർമത്തിന്റെ വീക്കം, കുരു എന്നിവയ്ക്ക് പരിഹാരം കാണുന്നു.

∙ കറ്റാർവാഴ+നാരങ്ങ

രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം കഴുകാം. ഈ മാസ്ക് പതിവായി ഉപയോഗിച്ചാൽ വെയിലേൽക്കുന്നതു മൂലം ചർമത്തിലുണ്ടാകുന്ന നിറ വ്യത്യാസം ഒഴിവാക്കാം.

∙ കറ്റാർ വാഴ+കുക്കുംബർ

ADVERTISEMENT

ടാൻ, സൂര്യതാപം, മുഖത്തെ അധിക എണ്ണമയം, മുഖക്കുരു എന്നിവ വേനൽക്കാലത്തുണ്ടാവുന്ന പ്രധാന ചർമപ്രശ്നങ്ങളാണ്. ഇതിൽനിന്നു ചർമത്തെ സംരക്ഷിച്ച്, ആവശ്യമായ ഈർപ്പം നിലനിർത്താൻ ഈ ഫെയ്സ്പാക് സഹായിക്കും.  

കറ്റാർ വാഴ ജെല്ലും കുക്കുംബർ നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം.

∙ കറ്റാർവാഴ+തേൻ+വാഴപ്പഴം

വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു. മുഖക്കുരു ചർമത്തിന്റെ എണ്ണമയം നിലനിർത്തുന്നു. ഈ ചേരുവകൾ ചർമത്തിലെ തുറന്ന സുഷിരങ്ങൾ അടയ്ക്കുകയും തൊലിയുടെ ഇലാസ്തികത വർധിപ്പിക്കുകയും ചെയ്യും.

ADVERTISEMENT

∙ കറ്റാർവാഴ+വേപ്പില+പനിനീർ

വേപ്പിലയിൽ ചർമ്മത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിച്ച് മുഖക്കുരു തടയുന്നു. വേപ്പില നീര്, പനിനീർ, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് മുഖത്തു തേച്ച് 15 മിനിറ്റിന്ശേഷം കഴുകിക്കളയാം.

English Summary : Aloe Vera Face Packs for Different Skin Types