പിയർ ഷേപ്പ് ബോഡിയുള്ളവർ ശ്രദ്ധിക്കാൻ 15 കാര്യങ്ങൾ

ശരീരത്തിന്റെ മേൽഭാഗത്തെക്കാൾ താഴേക്ക് വണ്ണം കൂടുന്നതാണു പിയർ ഷേപ്പ് ബോഡി.  ഷോൾഡറിനേക്കാൾ അരക്കെട്ട് വീതി കൂടിയിരിക്കുക, തുടകളിലും അരക്കെട്ടിലുമായി കൊഴുപ്പ് അടിഞ്ഞു കൂടുക തുടങ്ങിയവയാണ് പിയർ ഷേപ്പ് ബോഡിയുടെ ലക്ഷണങ്ങൾ. ‍

അരക്കെട്ടിന് അധികം വണ്ണമുള്ളവർ നടപ്പിലും നിൽപ്പിലുമൊക്കെ ആവശ്യമില്ലാത്ത ഒരു ശ്രദ്ധ കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെയും ശ്രദ്ധ അങ്ങോട്ടു പോകും. വളരെ കോൺഫിഡന്റ് ആയുള്ള നിൽപ്പാണ് പിയർ ഷേപ്പ് ബോഡിയുള്ളവർ ആദ്യം പരിശീലിക്കേണ്ടത്.  പിയർ ഷേപ്പ് ബോഡിയുള്ളവരിൽ മിക്കവർക്കും വളരെ ഭംഗിയുള്ള അപ്പർ ബോഡിയും ഉണ്ടാവാറുണ്ട്. ഇതു ഹൈലൈറ്റ് ചെയ്താൽ മതി. ഒതുങ്ങിപ്പോയ മേൽഭാഗത്തിന് ശ്രദ്ധ കിട്ടുന്ന വിധത്തിലുള്ള ഡ്രസ് വേണം  സെലക്ട് ചെയ്യാൻ. 

ഡ്രസ് സെലക്ട് ചെയ്യുമ്പോൾ 

1.ശ്രദ്ധ മേൽഭാഗത്തേക്ക് പോകുന്ന തരത്തിലുള്ള എന്തെങ്കിലും ടോപ്പിൽ ഉണ്ടാകണം. പോക്കറ്റ്, വലിയ കോളർ, ഭംഗിയുള്ള കളർ, യോക്കിലെ വ്യത്യസ്തമായ പാറ്റേൺ തുടങ്ങിയവ. കുറുകെ വരകളുള്ള ടോപ്പിൽ ഷോൾഡർ പാഡ് കൂടി ഉപയോഗിച്ചാൽ  ഭംഗി കൂടും. 

2.വി ലൈൻ ടോപ്പ് ധരിച്ചാൽ കൂടുതൽ ശ്രദ്ധ മേൽഭാഗത്തു കിട്ടും.

3.ടോപ്പിൽ ഷോൾഡർ പാഡ്, പഫ് തുടങ്ങിയവ വയ്ക്കുക. കൃത്യമായ അളവിൽ ഷോൾഡർ തയ്ക്കുക. ഷോൾഡർ തൂങ്ങിക്കിടക്കരുത്. 

4.ഫുൾ സ്ലീവ് ഒഴിവാക്കുക. ശരീരത്തിന്റെ മേൽഭാഗം കൂടുതൽ മെലിഞ്ഞതായി തോന്നും. 

5.കാലുകൾക്കു നീളക്കൂടുതൽ തോന്നാനായി ഇന്നറിനു മുകളിൽ ഷോർട്ട് ജാക്കറ്റ് പോലെയുള്ള ടോപ്പ് ധരിക്കുക. ടോപ്പ് പല ലേയർ ആക്കുന്നതു നന്നായിരിക്കും. 

6.അരക്കെട്ടിൽ ഏറ്റവും വീതി കൂടിയ ഭാഗത്തിനു തൊട്ടു മുകളിൽ വച്ച് ടോപ്പിന്റെ ഇറക്കം നിർത്തണം. 

7.ഇറുകിക്കിടക്കുന്നതോ തീരെ കനം കുറഞ്ഞതോ ആയ ട്രൗസർ ധരിക്കരുത്. 

8.തുടകളെ അധികം പുറത്തു കാണും വിധമുള്ള ലെഗിൻസ് ഒഴിവാക്കണം. 

9.ബൂട്ട് ലെഗ് ട്രൗസർ ആണു പിയർ ഷേപ്പുകാർക്ക് ഏറ്റവും യോജിക്കുന്നത്. 

10.വലിയ മാല, കമ്മൽ പോലെയുള്ള ആഭരണങ്ങൾ, ഭംഗിയുള്ള സ്കാർഫ് തുടങ്ങിയവയൊക്കെ നോട്ടം മുകൾ ഭാഗത്തേക്കു തിരിക്കും. 

11. ടോപ്പിനു മേൽ കളർഫുൾ ബെൽറ്റ് കെട്ടുന്നതും നന്നായിരിക്കും. 

12. പാദം വരെ നീളമുള്ള ഷേപ്പിലുള്ള കോട്ട് ധരിക്കാം. മേൽ ഭാഗത്ത് നല്ല വർക്ക്  ചെയ്യാം. പക്ഷേ  താഴ്ഭാഗം പ്ലെയിൻ ആയിരിക്കണം. 

13. ചുരിദാർ എ ലൈൻ കട്ട് ചെയ്തു തയ്ക്കുക. 

14. മോഡേൺ വേഷത്തോടൊപ്പം  ബൂട്ട് ധരിക്കാം. മീഡിയം ഹീൽ ആണു ഭംഗി. 

15. ഹൈ ഹീൽ ഷൂസ്, ആംഗിൾ സ്ട്രാപ്പ് ഷൂസ് തുടങ്ങിയവ  കാലുകൾക്കു നീളക്കുറവു തോന്നിപ്പിക്കും.