പല്ലിന് പുല്ലുവില കൊടുക്കരുതേ

ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ നല്ലത് തന്നെ. ഡയറ്റിൽ ശ്രദ്ധിക്കുന്നതും കൊള്ളാം. പക്ഷേ, പല്ലുകളുടെ ആരോഗ്യ വും തകരാറിലാവാതെ നോക്കണമെന്ന് ഡന്റിസ്റ്റുകൾ പറയുന്നു. അമിതവണ്ണം തടയാൻ ക്രാഷ് ഡയറ്റുകളെ ആശ്രയിക്കു ന്നവരുടെ പ്രധാന ആഹാരം പഴങ്ങളും പച്ച ക്കറികളുമാണ്. എന്നാൽ അൽപം ശ്രദ്ധി ച്ചില്ലെങ്കിൽ പഴങ്ങളിലെ ആസിഡിന്റെ അംശം നിങ്ങളുടെ പല്ലുകൾക്ക് ഭീഷണിയാകും. ആപ്പിൾ, മുന്തിരി, വൈൻ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്റെ ഇനാമൽ ആവരണത്തെ നശിപ്പിക്കാൻ കഴിവുള്ളതാണ്. ഇത്തരത്തിൽ ആസിഡുമായി കൂടുതൽ ബന്ധപ്പെടുന്ന പല്ലുകൾക്ക് ചൂടും തണുപ്പുമുള്ള പദാർഥങ്ങൾ ഉപയോഗിക്കാനാവാതെ വരും. ഇതു പല്ല് കേടാകുന്നതിന്റെ മുന്നോടിയാവാം. ഇക്കാര്യത്തിൽ പഴങ്ങൾ മാത്രമാണ് പ്രശ്ന ക്കാരെന്നു കരുതേണ്ട. ഏറെപ്പേരും സ്നാക്സ് ആയി ഉപയോഗിക്കുന്നത് പലപ്പോഴും അസിഡിക് ആഹാരമാണ്.

എന്നാൽ പല്ല് സംരക്ഷിക്കാൻ പഴങ്ങൾ കഴിക്കരുത് എന്നർഥമില്ല. സോഫ്റ്റ്ഡ്രിങ്കുകൾ കഴിക്കുന്ന പതിവുള്ളവർ കൂടുതൽ വെള്ളം കുടിക്കണം. ആസിഡിന്റെ അംശം കൂടുതലുള്ള ആഹാരം കഴിക്കുമ്പോൾ കൂടെ നട്സ്, പാൽ ഉത്പന്നങ്ങൾ എന്നിവ കൂടി ഉപയോഗിക്കണം. അസിഡിക് ആഹാരം കഴിച്ചയുടൻ പല്ലുകൾ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കരുത്.