Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർട്ട് റൂമിലെ സൃഷ്ടികളുടെ പ്രദർശനം തുടങ്ങി

art-room-exhibition-started

ബിനാലെ ഫൗണ്ടേഷൻ ആർട്ട് ബൈ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലനക്കളരിയിലെ സൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു. ആർ. ഹരികുമാർ, സുഭാഷ് വ്യാം എന്നിവർ സംഘടിപ്പിച്ച 4 പരിശീലനക്കളരികളിലെ സൃഷ്ടികളാണു പ്രദർശിപ്പിക്കുന്നത്. ഇന്നു സമാപിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നേരത്തെ ആർട്ട് റൂമുകൾ സ്ഥാപിച്ചിരുന്നു. ഇതേ മാതൃകയിലാണു ബിനാലെ വേദിയിൽ ആർട്ട് റൂം തുടങ്ങിയത്. കുട്ടികൾക്കായി വിവിധ പരിശീലനക്കളരികൾ ഇവിടെ നടത്തുന്നു. 

ഗോണ്ട കലാകാരൻ സുഭാഷ് വ്യാം 2 കളരികളാണു സംഘടിപ്പിച്ചത്. ചാലക്കുടി വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ ആർട്ട് റൂമിലായിരുന്നു ആദ്യത്തേത്.

 രണ്ടാമത്തേതു ബിനാലെയിലും. സാധാരണ ചിത്രരചനാ കളരികൾ പോലെയല്ല ആർട്ട് റൂമിലെ ക്ലാസുകൾ. കഥപറച്ചിലൂടെയാണു കലാസൃഷ്ടികൾ ഉരുത്തിരിയുന്നത്.

 പ്രീ- മെട്രിക് ഹോസ്റ്റലിലെ ശരത് വരച്ച പടവും 2 വരിയിലെഴുതിയ കഥയും ഹൃദയസ്പർശിയായിരുന്നു. കുട്ടികളുടെ രചനകൾ പുസ്തകരൂപത്തിലാക്കി ആർട്ട് റൂമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രളയം തന്ന ഭാഗ്യം എന്ന പേരിൽ ഗോതുരുത്തിലെ സ്കൂൾ വിദ്യാർഥികൾ രചിച്ച ചിത്രകലാ പുസ്തകവും മറ്റു കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

 ആദ്യ ഘട്ട പ്രദർശനത്തിനു ശേഷം വീണ്ടും പരിശീലനക്കളരികൾ നടക്കുമെന്നും ഒരോ ഘട്ടത്തിലും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുമെന്നും പ്രോഗ്രാം മാനേജർ ബ്ലെയിസ് ജോസഫ് പറഞ്ഞു.