Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കൂട്ടങ്ങൾ തിളങ്ങിയ ഫാഷൻ മാമാങ്കം

lulu-fashion-week-day2-img2

പഠിത്തവും കളിയും മാത്രമല്ല അൽപം ഫാഷൻ സെൻസും ഉള്ളവരാണേ ഞങ്ങൾ, പറയുന്നത് ലുലു ഫാഷൻ വീക് രണ്ടാം ദിനത്തിൽ റാമ്പിൽ ചുവടുവച്ച കുട്ടിക്കുറുമ്പന്മാരും കുറുമ്പികളുമാണ്. അലൻ സോളി ജൂനിയറിന്റെ സമ്മർ കലക്ഷൻസിലാണ് കൊച്ചുഫാഷൻ കൂട്ടുകാർ ആഹ്ലാദത്തോടെ റാംപിലെത്തിയത്. മുതിർന്ന മോ‍ഡലുകളെപ്പോലും വെല്ലുന്ന പോസുകളിലാണ് അവരിൽ പലരും ചുവടുവച്ചത്. ഒറ്റവാക്കിൽ‌ പറഞ്ഞാൽ നിറങ്ങളുടെ ഉത്സവമായിരുന്നു കുട്ടിക്കൂട്ടങ്ങളുടെ ഫാഷൻ ഷോ. ബാലതാരം ഗൗരവ് മേനോൻ ആണ് അലൻ സോളി ജൂനിയറിനു വേണ്ടി ഷോ സ്റ്റോപ്പറായി എത്തിയത്. 

സ്പ്രിങ് സമ്മർ വസ്ത്രങ്ങളുടെ അപൂർവ ശേഖരങ്ങളുമായാണ് ഇത്തവണ ലുലു ഫാഷൻ വീക്ക് എത്തിയിരിക്കുന്നത്. അഞ്ചുദിവസങ്ങളിലായി 26 എക്സ്ക്ലൂസീവ് ഫാഷൻഷോകൾ, ഫാഷൻ ഫോറം, ലുലു ഫാഷൻ അവാർഡുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ലുലു ഫാഷൻ വീക്ക് രണ്ടാമത് എഡിഷൻ.  ദിവസവും വൈകിട്ട് ആറിന് ഫാഷൻ ഷോ തുടങ്ങും. 

പ്രമുഖ ബ്രാൻഡുകൾ ആയ റാഡോ, ഇന്ത്യൻ ടെറൈൻ, വിവോ ഫോൺ, ലെവിസ്, വൻഹുസ്സൻ, അലൻസോളി, ഐഡന്റിറ്റി, വെൻഫീൽഡ്, അർബൻ ടച്ച്, മാക് ലൂയി, കാപ്രിസ് തുടങ്ങിയ ബ്രാൻഡുകൾ ഫാഷൻ വീക്കിന് മാറ്റുകൂട്ടുന്നു. മിസ് ഇന്ത്യ ഫൈനലിസ്റ്റുകൾ, ലാക്മെ മോഡലുകൾ എന്നിവർക്കുപുറമേ അന്താരാഷ്ട്രമുഖങ്ങളും ഫാഷൻ ഷോകൾക്ക് താരത്തിളക്കം നൽകും.

ഇന്ത്യൻ ടെറൈൻ അവതരിപ്പിക്കുന്ന ലുലുഫാഷൻ വീക്ക് രണ്ടാം എഡിഷന്റെ കോറിയോഗ്രഫർ ഫാഷൻ ലോകത്തു പ്രമുഖനായ ദാലുവാണ്. ലുലു ഇവെന്റ്സ് ആണ് ഫാഷൻ വീക്കിന്റെ നടത്തിപ്പുകാർ. 

Your Rating: