നിപ്പ പരത്തുന്നത് വവ്വാലല്ല, വാട്ട്സാപ്പ്; ഭീതിയിലും പൊട്ടിച്ചിരിപ്പിക്കാൻ ട്രോളന്മാർ

നാടും നാട്ടാരും നിപ്പ വൈറസ് ഭീതിയിൽ കഴിയുമ്പോൾ ട്രോളന്മാർ ആകെ തിരക്കിലാണ്. ഭീതി നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ തങ്ങളാൽ ആവും വിധം പുഞ്ചിരി പടർത്താനുള്ള ശ്രമത്തിലാണ് അവർ. അതെ ചുരുക്കി പറഞ്ഞാൽ നിപ്പ വൈറസ് ട്രോളന്മാരെയും ബാധിച്ചു. വൈറസിനെയും, വൈറസ് ബാധ വ്യാജ പ്രചാരണം ആണ് എന്ന് പറഞ്ഞ മോഹനൻ വൈദ്യരെയും ജേക്കബ് വടക്കാഞ്ചേരിയും എല്ലാം ട്രോളന്മാർ കളിയാക്കി മറിക്കുകയാണ്.

നിപ്പായെ കളിയാക്കി പ്രശ്നത്തിന്റെ രൂക്ഷത കുറയ്ക്കുകയല്ല, മറിച്ച് ട്രോളുകളിലൂടെ ബോധവത്‌കരണം നടത്തുകയും ചെയ്യുന്നു നമ്മുടെ ട്രോളന്മാർ. രോഗം പരത്തുവാൻ ഏറ്റവും കൂടുതൽ സഹായിച്ചത് വവ്വാലുകൾ അല്ല ജേക്കബ് വടക്കാഞ്ചേരിയും മോഹനൻ വൈദ്യരും ആണ് എന്നാണ് ട്രോളർമാരുടെ ഭാഷ്യം. നിപ്പ വൈറസിന് എതിരെ സർക്കാരിനെ കുറ്റപ്പെടുത്തി  സംസാരിച്ച് ഒടുവിൽ തടി കേടാകുമെന്നു കണ്ടപ്പോൾ കളം മാറ്റി ചവിട്ടിയ മോഹനൻ വൈദ്യർക്ക് എതിരെയാണ് അടുത്ത ട്രോൾ എറിഞ്ഞിരിക്കുന്നത്.

അതുകൊണ്ടും കഴിഞ്ഞില്ല, വവ്വാലാണ് നിപ്പ പരത്തുന്നത് എന്നതിനാൽ തന്നെ വവ്വാൽ സൂപ്പർ ഹീറോ ആയ ബാറ്റ്മാന്റെ അമെരിക്കയിലെയും കേരളത്തിലെയും അവസ്ഥയും ട്രോളന്മാർ ചിത്രീകരിച്ചിരിക്കുന്നു. ബാറ്റ്മാൻ അമേരിക്കയിൽ സൂപ്പർഹീറോ ആകുമ്പോൾ കേരളത്തിൽ ബാറ്റ്മാനെ ഓടിച്ചിട്ട് തല്ലുകയാണ് മലയാളികൾ. ഞങ്ങൾ കൊതുകൾ ഒക്കെ ചത്തിച്ചിട്ടുമതി നിങ്ങൾ വവ്വാലുകൾ പനി പരത്താൻ എന്ന ട്രോളും മുൻനിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

വാട്സാപ്പ് മുഖാന്തരം വാർത്ത പരത്തുന്നവർക്കുള്ള കൊട്ടാണ് അടുത്ത ട്രോൾ. നിപ്പ ഏറ്റവും കൂടുതൽ പരത്തുന്നത് വവ്വാലോ പന്നിയോ അല്ല വാട്സാപ്പ് ആണ് എന്നാണ് ഇതിലൂടെ പറയുന്നത്. ഇതിനെല്ലാം പുറമെ ട്രോളന്മാർ ബോധവത്‌കരണ ട്രോളുകളും ഇറക്കിയിട്ടുണ്ട് . ഗൗരവമായ കുറിപ്പുകളേക്കാള്‍ പലപ്പോഴും കുറിക്കുകൊള്ളുക, നര്‍മം നിറഞ്ഞ ട്രോളുകള്‍ ആയിരിക്കും എന്നത് തന്നെയാണ് കാര്യം. 

Read more: Lifestyle Malyalam Magazine, Beauty Tips in Malayalam