മോഹന്‍ലാലിനൊപ്പം പ്രയാഗയുടെ ഡാന്‍സ്; കണ്ണുവെച്ച് ട്രോളന്‍മാര്‍: വിഡിയോ

ട്രോളൻമാരുടെ ഇഷ്ടതാരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗ പറയുന്ന ഓരോ വാക്കും ട്രോളൻമാർ ആഘോഘമാക്കി മാറ്റാറുണ്ട്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ താൻ നന്നായി ആസ്വദിക്കാറുണ്ടെന്നും ട്രോളുകളോട് തനിക്ക് പരിഭവമില്ലെന്നും തുറന്നു പറഞ്ഞ് പ്രയാഗ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. താൻ ഡയറ്റിലാണ് എന്ന് ടിവി അഭിമുഖത്തിൽ പറഞ്ഞതോടെ സമൂഹമാധ്യമങ്ങൾ പ്രയാഗയെ കാര്യമായി തന്നെ ട്രോളിയിരുന്നു. ട്രോളുകളാൽ സഹികെട്ടപ്പോൾ ഇനി താൻ ഡയറ്റ് ചെയ്യില്ല എന്നു വരെ പറയേണ്ടി വന്നു പ്രയാഗയ്ക്ക്. 

അമ്മ മഴവില്ലിലെ ഗംഭീര പ്രകടനത്തിനു ശേഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഒരു ഷോയ്ക്ക് വേണ്ടി മോഹൻലാലും പ്രയാഗ മാർട്ടിനും നൃത്തപരിശീലനം നടത്തുന്ന വിഡിയോയിലാണ് ട്രോളൻമാരുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്. മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്നത് വളരെ നല്ല കാര്യവും ഭാഗ്യവും ആണെന്നും ഞങ്ങളെ കൊണ്ട് ട്രോളിക്കരുതെന്നുമാണ് ട്രോളൻമാരുടെ മുന്നറിയിപ്പുകൾ.  

നേരത്തെ പ്രയാഗ അവതരിപ്പിച്ച നൃത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജ്വാല എന്ന ചിത്രത്തിലെ ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും’ എന്ന പാട്ടിനൊപ്പിച്ചായിരുന്നു നൃത്തപരിശീലനം. നേരത്തെ നടിയായ സ്വാസികയും മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പങ്കു വച്ചിരുന്നു. ഇരുവർ എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമായിരുന്നു സ്വാസികയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ ഡാൻസ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam