'അയ്യോ... ഞാന്‍ പരിശീലിപ്പിച്ച ബെല്‍ജിയം തോറ്റു'

അങ്ങനെ കഴിഞ്ഞ 21 മത്സരങ്ങളില്‍ ഒന്നുപോലും പരാജയപ്പെടാതെ എത്തിയ ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പിലെ തങ്ങളുടേ തേരോട്ടം അവസാനിപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമെന്ന് ഖ്യാതി നേടിയ ബെല്‍ജിയത്തിന് വമ്പന്‍ ആരാധകരായിരുന്നു. 

അതുകൊണ്ടുതന്നെ കപ്പ് ഞങ്ങളടിക്കുമെന്ന ഉദ്‌ഘോഷങ്ങളായിരുന്നു എവിടെയും. എന്നാല്‍ ഫ്രാന്‍സിന് മുന്നില്‍ അവരുടെ ബദ്ധവൈരികള്‍ എന്ന് തന്നെ പറയാവുന്ന ബെല്‍ജിയത്തിന് അടിയറവ് പറയേണ്ടി വന്നു.

ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണ സെമി ഫൈനല്‍ കളിച്ച ബെല്‍ജിയം ഇത്തവണ കപ്പുറപ്പിച്ചതായിരുന്നെങ്കിലും ഫ്രാന്‍സിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിപതറിയതാണ് കണ്ടത്.  

അത്യാവശ്യം നന്നായി കളിച്ച ടീം എന്ന നിലയില്‍ ബെല്‍ജിയത്തിന് അങ്ങനെ പരിഹാസ ട്രോളുകളൊന്നും ഏല്‍ക്കേണ്ടി വന്നിട്ടില്ല. ഫ്രാന്‍സ് എങ്ങാനും ഇനി ലോകകപ്പെടുത്താല്‍ ലോക ചാമ്പ്യന്‍മാരോടാണ് തോറ്റതെന്ന് പറയാലോ എന്നാണ് പല ബെല്‍ജിയം ട്രോളന്‍മാരുടെയും സമാധാനം. 

അതേസമയം ഫ്രാന്‍സിന്റെ സ്റ്റാര്‍ താരം എംബപ്പെ അവസാന സമയങ്ങളില്‍ കാണിച്ച കുറച്ച് വികൃതിത്തരം ട്രോളന്മാര്‍ക്ക് സഹിച്ചില്ല. കുറച്ചൊക്കെ പക്വത കാണിക്കടേയ് എന്നാണ് ട്രോളന്മാരുടെ ഭാഷ്യം. ഈ ചെറിയ പ്രായത്തില്‍ തന്നെ ഇത്രേം വലിയ ഉടായിപ്പെല്ലാം നീ എവിടുന്ന് പഠിച്ചടേയ് എന്നാണ് ട്രോള്‍ ഗ്രൂപ്പുകളില്‍ ഉയരുന്ന രസകരമായ ചോദ്യങ്ങള്‍. 

എന്തായാലും ട്രോളന്മാര്‍ക്ക് ആഘോഷമാകണമെങ്കില്‍ ഇനി ഒരു ഫ്രാന്‍സ്-ഇംഗ്ലണ്ട് ഫൈനല്‍ വരണം. മിക്കവാറും അത് സംഭവിക്കുന്ന നിലയ്ക്കാണ് കാര്യങ്ങള്‍. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam