‘ട്രോളന്മാരുണ്ട്, അന്യഗ്രഹ ജീവികൾ സൂക്ഷിക്കുക’

എന്തുകൊണ്ടാണ് അന്യഗ്രഹജീവികൾ ട്രോളുകളിൽ ഇടംപിടച്ചതെന്നു പലർക്കും മനസ്സിലായിട്ടില്ല. ട്രോളി ട്രോളി ട്രോളാൻ ആളെ കിട്ടാതായതുകൊണ്ടാണോ എന്നറിയില്ല, എന്തായാലും ട്രോളന്മാരുടെ പുതിയ ഇര ‌‌‌ഏലിയന്മരാണ്. അന്യഗ്രഹത്തിൽ പോലുമുണ്ടോ എന്നറിയാത്ത പാവം അന്യഗ്രഹജീവികൾ. കിട്ടിയ അവസരം ട്രോളന്മാർ ശരിക്കും ഉപയോഗിച്ചു. 

രാഷ്ട്രീയക്കാരേയും സിനിമാക്കാരേയും അന്യഗ്രഹജീവികളെ വച്ച് ട്രോളാന്‍ തുടങ്ങി. ഏലിയന്മാർ വന്നതുകൊണ്ട് മണവാളനും ദാമുവിനും രമണനും വിശ്രമിക്കാമെന്നു കരുതിയവർക്കും തെറ്റി. ഇവരെയും അന്യഗ്രഹജീവികളാക്കി ട്രോൾ പ്രവാഹം തുടരുകയായിരുന്നു. 

കേരളം കണ്ടു തിരിച്ചുപോകാൻ പേടകത്തിനടുത്തെത്തിയ ഏലിയന്മാർ ഞെട്ടി. പേടകത്തിൽ പോസ്റ്റ്റുകൾ ഒട്ടിച്ചുവച്ചിരിക്കുന്നു. വോട്ടു ചോദിച്ച് ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ കണ്ട് പകച്ചു നിൽക്കുകയാണ് ഏലിയന്മാർ. മണവാളന്‍ ഏലിയൻ െഎഎസ്ആർഒാ ശാസ്ത്ര‍‍ജ്ഞൻമാർക്കു കൊടുക്കുന്ന ഉപദേശം ആരെയും ചിരിപ്പിക്കും. റോക്കറ്റിന്റെ പിന്നിൽ കെട്ടി മുകളിലോട്ട് നാരങ്ങയുടെ എണ്ണം കൂട്ടാനാണ് മണവാളൻ ഏലിയൻ ആവശ്യപ്പെടുന്നത്. എല്ലാവർക്കും നാരങ്ങവെള്ളം ഉണ്ടാക്കാൻ തികയാത്തതിനാൽ ഏലിയന്മാർ തമ്മിൽ തല്ലുകയാണെന്നും മണവാളൻ ഏലിയൻ പറയുന്നു. 

കടയിൽ നിന്നു ഉപ്പുസോഡ കുടിച്ച് വരുമ്പോഴേക്കും ചൊവ്വയിലേക്കുള്ള അവസാന വണ്ടി പോയെന്നറിയുന്ന ദാമു ഏലിയൻ ചിരിപ്പൂരം തീർത്തു. 

ചൊവ്വയിലെ കാട്ടുതീയിൽനിന്നു തങ്ങളെ രക്ഷിച്ച തമിഴ് സിനിമാ താരം വിജയിയെ തിരിച്ചറിയുന്നുണ്ട് ഏലിയൻ ഷാജിപാപ്പൻ. ചൊവ്വാദോഷം കാരണം കല്യാണം മുടങ്ങിയ ചെറുപ്പക്കാരുടെ ഇടിയും സഹിക്കേണ്ടി വരികയാണ് പാവം ഏലിയന്മാർ.

ഇത്രയധികം ഏലിയൻ ട്രോളുകളുടെ കാരണം ചോദിക്കുന്ന സുഹൃത്തിനോട് കഷ്ടമെന്നു പറയുന്ന സത്യത്തിൽ കാരണമറിയാത്ത സുഹൃത്തുക്കളേയും ട്രോളുകയാണ് ട്രോളന്മാർ. സത്യത്തിൽ ട്രോളന്മാർക്കു ട്രോളാൻ കാരണമൊന്നും വേണമെന്നില്ലെന്ന അലിഖിത നിയമം നിലവിലുള്ള നാട്ടിൽ അല്ലെങ്കിലും ഇതൊക്കെ എന്ത്!