‘ഇത് സന്തോഷ് പണ്ഡിറ്റ് തന്നെ’; ചിരി നിർത്താനാവാതെ സുരാജ്

തകർപ്പൻ കോമഡി മിമിക്രി മഹാമേളയിൽ ചിരിയുടെ മഹോത്സവം തീർത്ത് സന്തോഷ് പണ്ഡിറ്റ്. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന്റെ അനുകരിച്ചെത്തിയ കലാകാരാനാണ് വേദിയിൽ കൂട്ടച്ചിരിക്ക് തിരികൊളുത്തിയത്. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റാണോ വേദിയിലുള്ളതെന്നു സംശയിച്ചു പോകുന്ന പ്രകടനത്തിൽ സുരാജ് വെഞ്ഞാറമൂടിന് ചിരി നിർത്താനായില്ല.

മാസ്റ്റർ പീസിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പറയാനാവശ്യപ്പെട്ടപ്പോൾ തന്നോടൊപ്പം അഭിനയിച്ച അനുഭവം മമ്മൂട്ടിയോടാണ് ചോദിക്കേണ്ടതെന്നു കിടിലൻ മറുപടി. എന്തുകൊണ്ടാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ കളിക്കാൻ പോകാത്തതെന്ന ചോദ്യത്തിനും നല്ല മാസ് മറുപടിയുണ്ട്. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് സിനിമാ താരങ്ങൾ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്നും താൻ കളിക്കാൻ പോയാൽ ബാറ്റിങും ബോളിങ്ങും സമയം കിട്ടിയാൽ കമന്ററിയും ചെയ്യേണ്ടി വരും. 

സന്തോഷ് പണ്ഡിറ്റിന്റെ പടങ്ങളിൽ മൊത്തം കോമാളിത്തരമാണെന്നു പറഞ്ഞയാൾക്ക് ഒരിക്കലും മറക്കാനാവാത്ത മറുപടിയും കൊടുത്തു. കാണികളെ അവേശത്തിലാഴ്ത്തി പണ്ഡിറ്റ് വക ഒരു നിമിഷ കവിതയും . രൂപത്തിലും ഭാവത്തിലും സംസാരത്തിലും സന്തോഷ് പണ്ഡിറ്റിനെ അവസ്മരണീയമാക്കിയപ്പോൾ സാക്ഷാൽ സന്തോഷ് പണ്ഡിറ്റല്ല വേദിയിലുള്ളതെന്നു വിശ്വസിക്കാനും പ്രയാസം. 

കോമഡി പരിപാടി ആയതുകൊണ്ടു മാത്രമാണ് ഇങ്ങനെ സംസാരിച്ചതെന്നും പരിപാടി ഗംഭീരമാകട്ടെയെന്നും ആശംസിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് ശൈലിയിൽത്തന്നെ മടക്കം.