ആലീസുമൊത്ത് ഇന്നച്ചന്റെ ജീവിതത്തിന് 40 വയസ്സ് 

ജീവിതയാത്രയിൽ താങ്ങും തണലുമായി ആലീസ് ഇന്നച്ചന്റെ ഒപ്പം ചേർന്നിട്ട് 40 വർഷങ്ങൾ. സെപ്റ്റംബർ 26 ന് നാല്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന വിവരം ഇന്നസെന്റ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

സന്തോഷത്തിലും സങ്കടത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും കൂടെയുണ്ടാകും എന്ന് വാക്ക് കൊടുത്ത് 40 വർഷങ്ങൾക്കു മുൻപ് ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരന്റെ ജീവിതത്തിലേക്ക് വന്ന ആലീസ് ആ വാക്ക് അക്ഷരാർത്ഥത്തിൽ പാലിക്കുകയായിരുന്നു. 

കാൻസർ ബാധിച്ച് ജീവിതത്തോട് പോരാടിയ ദിനങ്ങളിൽ ഏറ്റവും കൂടുതൽ ശക്തിപകർന്നത് ആലീസിന്റെ സാമിപ്യമായിരുന്നു. രോഗാവസ്ഥ പോലും പരസ്പരം പങ്കുവച്ചതാണ് ഇന്നസെന്റും ആലീസും ജീവിതമാണ് മുന്നോട്ട് കൊണ്ട് പോയത്. അതിനാൽ തന്നെ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഇരുവരുടെയും ഈ വിവാഹവാര്ഷികത്തിന് മധുരം ഏറെയാണ്.