പ്രവാസി ചിട്ടി , നിക്ഷേപിക്കുന്നവർക്കു മികച്ച നേട്ടങ്ങൾ!!

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി  പദ്ധതി നിക്ഷേപകർക്കും നാടിനും ഒരുപോലെ ഗുണംചെയ്യും. ഉപഭോക്താക്കളെ സംബന്ധിച്ച് സർക്കാർ ഗാരന്റിയുള്ള സുരക്ഷിത നിക്ഷേപം. ന്യായമായ വരുമാന വർധന. വിദേശത്തുനിന്നു തിരിച്ചെത്തുമ്പോൾ പെൻഷനും കിട്ടും. കൂടാതെ അംഗവൈകല്യം, രോഗം എന്നിവയ്ക്കെല്ലാം കവറേജ് കിട്ടും വിധം ഇൻഷുറൻസുമായി ലിങ്ക് ചെയ്യുന്നുമുണ്ട്. തന്മൂലം പദ്ധതി ഏറെ ഗുണകരമാണ്. ഒപ്പം, ജന്മനാടിന്റെ വികസനത്തിനായി സ്വന്തം പണം വിനിയോഗിക്കപ്പെടുന്നതിലെ സംതൃപ്തിയും.

ചിട്ടിയിൽ മൂന്നോ നാലോ മാസം വരെ പണം കമ്പനിയുടെ കയ്യിൽ ഫ്രീ ഫ്ളോട്ടായി കിട്ടും. ആദ്യമാസം ഫോർമാൻ കമ്മിഷനാണ്. രണ്ടാം മാസം സ്വാഭാവികമായ താമസം.

ചിട്ടി കിട്ടുന്നവരിൽ നല്ലൊരു വിഭാഗം സ്ഥാപനത്തിൽ തന്നെ നിക്ഷേപിക്കാം.  ഇതെല്ലാം പരിഗണിക്കുമ്പോൾ മൂന്നോ നാലോ മാസം ആ തുക സർക്കാരിനുപയോഗിക്കാം. 10,000 രൂപ വച്ച് 12 മാസം ആകുമ്പോൾ 1.2 ലക്ഷം. ഇത്തരത്തിൽ 10 ലക്ഷം പേർ ചേർന്നാൽ വർഷം വലിയൊരു തുകയാകും. അതിന്റെ നല്ലൊരു വിഹിതം നാടിനായി സർക്കാർ ഉപയോഗപ്പെടുത്തും.  

നിക്ഷേപിക്കുന്നവർക്കു മികച്ച നേട്ടങ്ങൾ. ഒപ്പം, േകരളത്തിന്റെ വികസനത്തിനു ഫണ്ടും. അതാണ് പ്രവാസി ചിട്ടികൾ. തങ്ങളുടെ പണം കൊണ്ടാണ് തീരദേശ ഹൈവേ പണി നടക്കുന്നത്, കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കുന്നത് എന്നെല്ലാം വിദേശമലയാളിക്ക് അഭിമാനിക്കാം..