Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നുണ്ടോ? ഇതാ ഒരു വഴി

geojith

വീടിന്റെ ലോൺ, വണ്ടിയുടെ ലോൺ, ചിട്ടി, ക്രെഡിറ്റ് കാർഡിന്റെ ഓട്ടോ ഡെബിറ്റ്, പിന്നെ ചിലപ്പോൾ ഇൻഷുറൻസ് പോളിസിയും. സ്വന്തം വരുമാനം കയ്യിൽ കിട്ടുന്നതിനു മുൻപ് തന്നെ കുറേയാളുകൾ പകുതിയിൽ കൂടുതൽ തുകയും അക്കൗണ്ടിൽ നിന്നു പിൻവലിച്ച് പങ്കിട്ടെടുക്കും. മിച്ചം വരുന്നതിൽ നിന്നു മാസത്തിന്റെ തുടക്കത്തിൽ തന്നെ സൂപ്പർമാർക്കറ്റിൽ പോയി ഒരു വമ്പൻ പർച്ചേസ്. പിന്നീട് വീട്, താമസം, കല്യാണം, കുട്ടിയുടെ പിറന്നാൾ, പാർട്ടി എന്നിങ്ങനെ മുൻപേ വിചാരിക്കാത്ത ചിലവുകൾ വേറെയും. ശമ്പളക്കാരന്റെ ജീവിതം എന്നും ഒരു സർക്കസാണ്. പണ്ട് സ്‌കൂളിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ക്ലാസ് കട്ട് ചെയ്യാനും, എന്ത് കുസൃതിത്തരങ്ങൾ കാണിക്കാനും അവർ മുൻപന്തിയിലാണ്. പക്ഷെ ബാക്കിയെല്ലാവരെയും ഗുണദോഷിച്ചാലും അവനെ അധ്യാപകർക്കെല്ലാം വലിയ കാര്യമായിരുന്നു. കാരണം വേറൊന്നുമല്ല, പരീക്ഷയുടെ മാർക്ക് വരുമ്പോൾ അവൻ ഒന്നാം സ്ഥാനത്തായിരിക്കും. അതുപോലെ തന്നെ ശമ്പളക്കാരിലുമുണ്ട് മിടുക്കന്മാർ.

ഭൂരിപക്ഷം ആളുകളിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ്. എന്നാൽ, ശമ്പളം കുറവാണെങ്കിൽ പോലും മിക്ക കാര്യങ്ങളും നടത്തി കൊണ്ട് പോകുന്നവരുണ്ട്. അവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഒന്ന് അച്ചടക്കം, രണ്ട് നിക്ഷേപം. അച്ചടക്കം ശീലിക്കുക അത്ര എളുപ്പമല്ല. പുതിയ ഒരു വണ്ടി വാങ്ങുമ്പോൾ ആദ്യത്തെ രണ്ടാഴ്ച കാര്യമായ പരിപാലനമായിരിക്കും. പിന്നെ തുടയ്ക്കാനും കഴുകാനും മടിയായിത്തുടങ്ങും. പക്ഷെ സാമ്പത്തിക അച്ചടക്കം കൊണ്ട് പല നേട്ടങ്ങളുമുണ്ട്. ഒരേ സമയം നഷ്ടങ്ങൾ കുറയ്ക്കാനും വരുമാനം കൂട്ടാനും അതുകൊണ്ടു സാധിക്കും. അച്ചടക്കം പാലിക്കാൻ വിഷമമുള്ളവർക്ക് ജീവിതത്തിലെ ഹ്രസ്വകാലത്തെയും ദീർഘകാലത്തെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും നല്ല മാർഗം നിക്ഷേപമാണ്. അതിൽ തന്നെ ഏറ്റവും എളുപ്പവും, ഏതൊരാൾക്കും താങ്ങാവുന്നതും, അങ്ങേയറ്റം ഫലപ്രദവുമായ രീതി പ്രതിമാസ നിക്ഷേപമാണ്. 

ഇടയ്ക്കിടെ തലപൊക്കുന്ന സാമ്പത്തിക ആവശ്യങ്ങൾക്കും, ദീർഘകാല ആവശ്യങ്ങൾക്കും എന്നല്ല ഏതൊരു ആവശ്യത്തിലേക്കും പ്രതിമാസ നിക്ഷേപം ചെയ്യാവുന്നതാണ്. പണ്ട് ബാങ്കിന്റെ ആർ. ഡിയും പോസ്റ്റ് ഓഫീസ് സ്കീമുകളും വളരെ പ്രശസ്തമായിരുന്നു. എന്നാൽ ആവശ്യങ്ങൾക്കനുസരിച്ച് അധിക വരുമാനം നേടിത്തരാൻ ഇവയ്ക്ക് മിക്കപ്പോഴും സാധിക്കാറില്ല. ഒരു നിശ്ചിത അളവിൽ മാത്രമേ സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ കാണപ്പെടാറുള്ളൂ. കൂടിവരുന്ന സാമ്പത്തിക ആവശ്യങ്ങളിലേക്കും ജീവിത ചിലവുകളിലേക്കും ധനസമാഹാരത്തിനായി മെച്ചപ്പെട്ട വരുമാനം നേടിത്തരാൻ കഴിവുള്ള ഓഹരിയധിഷ്‌ഠിത നിക്ഷേപങ്ങളെ ആശ്രയിക്കാവുന്നതാണ്. ഹ്രസ്വകാലത്തേക്കല്ലാതെ ദീർഘകാലത്തേക്കുള്ള നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളിലേക്കു പണം സമാഹരിക്കാൻ മ്യൂച്വൽ ഫണ്ടിലെ SIP സ്കീമുകൾ സഹായിക്കും. ഹ്രസ്വകാലത്തേക്കു നിക്ഷേപിക്കാൻ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന സ്കീമുകളും ഉണ്ട്. എല്ലാവർക്കും സ്മാർട്ട് ആകാം. വീർപ്പുമുട്ടലില്ലാതെ ജീവിത ചിലവുകൾ നടന്നു പോകാൻ പ്രതിമാസ നിക്ഷേപങ്ങൾ മാത്രമാണ് ഉപായം, എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന സ്‌കീം ഏതാണെന്നറിയണ്ടേ? ഞങ്ങളെ സമീപിക്കൂ .ജീവിതം ടെൻഷൻ ഫ്രീയാക്കൂ. SIPയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.