ഒരു ലക്ഷം നിക്ഷേപിച്ച് തുടക്കം, ഈ വീട്ടമ്മ പ്രതിദിനം സമ്പാദിക്കുന്നത് 1000 രൂപ!!!

ഗാർമെന്റ്സ് മേഖലയിൽ വനിതകൾക്ക് ധാരാളം അവസരങ്ങളുണ്ട്. വീട്ടമ്മമാർക്ക് ഈ മേഖലയിൽ നന്നായി ശോഭിക്കാൻ കഴിയും.

തീരെ റിസ്ക് കുറഞ്ഞ ഒരു ഗാർമെന്റ്സ് സംരംഭം നടത്തുകയാണ് ഉഷ രാജഗോപാലൻ. പാലക്കാട് ജില്ലയിൽ പല്ലശ്ശനയ്ക്ക് അടുത്ത് െചട്ടിയാർപാടം എന്ന സ്ഥലത്ത് സ്വന്തം വീടിനോടു ചേർന്നാണു സ്ഥാപനം. ‘ആ‍ഞ്ജനേയ ഗാർമെന്റ്സ്’ എന്ന േപരിലാണു സ്ഥാപനം നടത്തുന്നത്.

തുടക്കം രണ്ടു തയ്യൽ മെഷീനുകളിൽ

െചറുപ്പം മുതലേ തയ്യൽ ജോലികളിൽ വലിയ താൽപര്യമായിരുന്നു. െറഡിമെയ്ഡ് വസ്ത്രങ്ങളുടെ ഡിസൈൻ നന്നായി ചെയ്യാനും പരിശീലിച്ചു. സ്വയം പഠിച്ചെടുക്കുകയായിരുന്നു. സ്ഥാപനം തുടങ്ങുന്നത് തയ്യൽ നന്നായി അറിയാവുന്ന രണ്ടുേപരെ ജോലിക്കെടുത്തുകൊണ്ടായിരുന്നു. ഇത്തരത്തിൽ തയ്യൽ അറിയാവുന്ന ഏതാനും പെൺകുട്ടികൾ കൂടി ജോലിക്കായി സമീപിച്ചപ്പോൾ സ്ഥാപനം വികസിപ്പിച്ചു.

ഇപ്പോൾ 15 ജോലിക്കാരും 14 മോഡേൺ തയ്യൽ മെഷീനുകളും ഉണ്ട്. കൂടാതെ ഏതാനും േപർ ഇവിടെനിന്നു തുണി കട്ട് െചയ്തുകൊണ്ടുപോയി അവരുടെ വീട്ടിലിരുന്ന് നൈറ്റികൾ തുന്നിത്തരികയും ചെയ്യുന്നു. പീസ് റേറ്റിനാണ് അവർക്കു പ്രതിഫലം നൽകുന്നത്. നന്നായി ഡിൈസൻ ചെയ്യാനുള്ള കഴിവാണ് ബിസിനസ് മെച്ചപ്പെടുത്തിയത് എന്നാണ് ഉഷയുടെ അഭിപ്രായം.

ഓർഡർ സ്വകാര്യ കച്ചവടക്കാർ വഴി

പാലക്കാട് ജില്ലയിെല കൊടുവായൂർ ഗാർമെന്റ് ബിസിനസ്സിന് ഏറെ േപരുകേട്ട സ്ഥലമാണ്. െചറുതും വലുതുമായ ധാരാളം ഗാർമെന്റ്സ് സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. നൈറ്റികൾ േകരളത്തിൽ എല്ലായിടത്തും മൊത്തവിതരണം നടത്തുന്ന സ്വകാര്യകച്ചവടക്കാരും ഇവിടെ ഉണ്ട്.

അത്തരത്തിലുള്ള ഒരുസ്വകാര്യ കച്ചവട സ്ഥാപനമാണ് ഉഷയ്ക്ക് ഓർഡർ നൽകുന്നത്. അവർ തന്നെ തുണിയും സ്റ്റിച്ചിങ് സാമഗ്രികളും സപ്ലൈ ചെയ്യും. തുണി ഡിൈസൻ ചെയ്ത്, കട്ട് ചെയ്ത്, സ്റ്റിച്ച് െചയ്ത്, ഫോൾഡ് ചെയ്ത് പായ്ക്കറ്റിലാക്കി അവർക്കുതന്നെ നൽകുന്നു.

എത്ര ഓർഡർ ലഭിച്ചാലും ചെയ്യാവുന്ന സ്ഥിതിയുണ്ട്. മോഡലുകൾ ഓർഡർ തരുന്നവർ നിർദേശിക്കും. അതനുസരിച്ചു ഡിൈസനുകളും മാറ്റങ്ങളും വരുത്തും. തുണിയുടെ ക്വാളിറ്റിയും അവർതന്നെ നിശ്ചയിക്കുന്നു. ശരാശരി 30 നൈറ്റികളാണ് ഒരാൾ ഒരു ദിവസം ഉണ്ടാക്കുന്നത്. 8.50 രൂപയാണ് ഒരു നൈറ്റി നിർമിക്കുന്നതിന് തയ്യൽക്കൂലി. പ്രതിദിനം ശരാശരി 250 രൂപ കൂലി വാങ്ങുന്നവരുണ്ട്.  ഒരു ദിവസം 50 നൈറ്റികൾ വരെ സ്റ്റിച്ച് ചെയ്ത് മികച്ച വരുമാനം ഉണ്ടാക്കുന്നവരും ഉണ്ട്.

കട്ടിങ് ചാർജാണ് ഉഷയ്ക്കു കിട്ടുന്നത്. 1.75 വീതം ഓരോ നൈറ്റിക്കും കിട്ടും. 600 നൈറ്റികളാണ് പ്രതിദിനം ശരാശരി ഉൽപാദിപ്പിക്കുന്നത്. അങ്ങനെ 1,050 രൂപ കട്ടിങ് ചാർജിനത്തിൽ ലഭിക്കുന്നു. കൂടാതെ വാടകയിനത്തിലും അനുബന്ധ ചെലവുകൾക്കുമായി തുക ലഭിക്കുന്നു.

പുതുസംരംഭകർക്ക്

ഗാർമെന്റ്സ് മേഖലയിൽ വനിതകൾക്ക് ധാരാളം അവസരങ്ങളുണ്ട്. വീട്ടമ്മമാർക്ക് ഈ മേഖലയിൽ നന്നായി ശോഭിക്കാൻ കഴിയും. മൊത്ത വിതരണക്കാർക്ക് ആവശ്യമായ തുണിത്തരങ്ങൾ നിർമിച്ച് സപ്ലൈ ചെയ്യാൻ ശ്രമിച്ചാൽ തീരെ റിസ്ക് ഇല്ലാതെ ഇത്തരം ബിസിനസ് നടത്താൻ കഴിയും. വിപണി അന്വേഷിച്ചു കണ്ടെത്തേണ്ടെന്ന മേന്മ ഇക്കാര്യത്തിലുണ്ട്. ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയാൽപോലും പ്രതിദിനം 1,000 രൂപ എല്ലാ െചലവും കഴിച്ച് മാറ്റിവയ്ക്കാൻ കിട്ടും.

രണ്ടര ലക്ഷം രൂപയുടെ നിക്ഷേപം

സ്ഥാപനത്തിൽ ആകെ രണ്ടര ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. വീടിനോടു ചേർന്നുള്ള െഷഡ്ഡിലാണു പ്രവർത്തനം. 14 തയ്യൽ മെഷീനുകളും ഒരു കട്ടിങ് മെഷീനുമാണ് ഉള്ളത്. ഇതിനായി വായ്പ എടുത്തിട്ടില്ല. പലപ്പോഴായി വാങ്ങിയ മെഷിനറികളാണ് ഇവയെല്ലാം. ഭർത്താവ് രാജഗോപാൽ ദുബായിൽ ജോലി ചെയ്യുന്നു. മക്കൾ: രേഷ്മ ബിബിഎ വിദ്യാർഥിനി, റിതിക ആറാംക്ലാസിൽ പഠിക്കുന്നു.

ഭർത്താവിന്റെ പ്രോത്സാഹനമാണ് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ കാരണമായത്. കൂടാതെ ഈ പ്രദേശത്തെ വീട്ടമ്മമാർക്കു സ്ഥിരമായ ഒരു തൊഴിലും വരുമാനവും ഉറപ്പു വരുത്തുക എന്നതും നേട്ടമായി കരുതുന്നു. ചില സീസണുകളിൽ ഓർഡർ കുറയുന്നു. മറ്റു ചില സീസണുകളിൽ ഓർഡർ പൂർത്തീകരിക്കാനും കഴിയുന്നില്ല. 15 ദിവസം വരെ ക്രെഡിറ്റ് പോകുന്നു.

ഭാവി പദ്ധതികൾ

എല്ലാത്തരം െറഡിമെയ്ഡ് വസ്ത്രങ്ങളും ഉണ്ടാക്കി വിൽക്കുന്ന ഒരു നിർമാണ യൂണിറ്റ് ആരംഭിക്കണം. യൂണിഫോമുകൾ, സ്പോർട്സ് വസ്ത്രങ്ങൾ, ഫ്രോക്കുകൾ, വിവാഹ വസ്ത്രങ്ങൾ എന്നിങ്ങനെ വിപണിക്ക് ആവശ്യമായവ നിർമിക്കുന്ന കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റണം. 25 വനിതകൾക്കെങ്കിലും തൊഴിൽ നൽകണം. അങ്ങനെ പോകുന്നു ഉഷയുടെ പ്രതീക്ഷകൾ.

വിജയരഹസ്യങ്ങൾ

 ∙  നല്ല ഡിൈസൻ

.∙ െപർഫക്ട് കട്ടിങ്.

 ∙ ഏതു മോഡലും ഏത് അളവിലും ചെയ്യും.

 ∙ സ്കിൽഡ് തൊഴിലാളികൾ.

 ∙  കൃത്യസമയത്ത് ഡെലിവറി.

വിലാസം: 

ഉഷ രാജഗോപാലൻ

 M/s ആ‌‍ഞ്ജനേയ ഗാർമെന്റ്സ്    

ചെട്ടിയാർപാടം, പല്ലശ്ശന, പാലക്കാട്    

Read more: FinanceSampadyamBusiness Success Stories