സൂപ്പർ ഐഡിയ, മാസവരുമാനം 10 ലക്ഷം!

Representative image

ഒരു വർഷം മുൻപു റാഷ മെൽഡ എന്ന വീട്ടമ്മ സ്വന്തം അലമാര തുറന്നു നോക്കിയപ്പോഴാണ് ഒരു സ്റ്റാർട്ടപ് തുടങ്ങാനുള്ള ആശയം മനസ്സിലുദിച്ചത്. ഇടത്തരം, ഉയർന്ന വരുമാനമുള്ള സ്ത്രീകളുടെ അലമാരയിൽ വൻതുക നൽകി വാങ്ങിയ വസ്ത്രങ്ങൾ ഉപയോഗിക്കാതെ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ചില വസ്ത്രങ്ങളാവട്ടെ, ഒന്നോ രണ്ടോ തവണ മാത്രം  ഉപയോഗിച്ചിട്ടുണ്ടാവും. എന്നിട്ടും പുതിയ വസ്ത്രങ്ങൾ വാങ്ങുന്ന പ്രവണത വർധിച്ചുവരുന്നു. 

അലമാരയിലെ ഉപയോഗിക്കാത്ത പുത്തൻ വസ്ത്രങ്ങൾ വിപണനം നടത്താമെന്ന ആശയം റാഷ മെൽഡയുടെ തലയിലുദിക്കുന്നത് അങ്ങനെയാണ്. സാപൈൽ എന്ന സ്റ്റാർട്ടപ്പിന്റെ പിറവി അങ്ങനെയായിരുന്നു. ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമാക്കിയാണ് ഉപയോഗിക്കാത്ത പുത്തൻവസ്ത്രങ്ങൾ വീട്ടമ്മമാരിൽ നിന്നു വാങ്ങുന്നതും വിൽക്കുന്നതും. 

ആയിരക്കണക്കിനു വീട്ടമ്മമാരാണു സാപൈലിെന്റ ഉപഭോക്താക്കൾ. പത്തുലക്ഷം രൂപയാണ് ഈ സ്റ്റാർ‌ട്ടിപ്പിലൂടെ കിട്ടുന്ന മാസവരുമാനം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam