കച്ചവടക്കാരനായി തുടക്കം, ഇന്ന് മാസവരുമാനം ഒരു ലക്ഷം!

പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയോടെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചതമാണെന്നു തെളിയിക്കുന്നതാണ് ഉക്കറുകുട്ടിയെന്ന സംരംഭകന്റെ ജീവിതം. കോഴിക്കോട് ജില്ലയിലെ െപരുവയൽ ഗ്രാമപഞ്ചായത്തിൽ സൂര്യ പോളിമേഴ്സ് എന്ന േപരിൽ മികച്ചൊരു വ്യവസായ സംരംഭം തുടങ്ങി വിജയത്തിലെത്തിച്ച  കഥ അദ്ദേഹം തന്നെ പങ്കുവയ്ക്കുകയാണ്.

കച്ചവടക്കാരനായി തുടക്കം

നാട്ടിൻപുറത്ത് സാധാരണ രീതിയിൽ ഒരു ചെരുപ്പുകടയുമായായിരുന്നു തുടക്കം. അവിടെനിന്നു പഴയ ചെരുപ്പുകളുടെ റീപ്രോസസിങ് യൂണിറ്റിലേക്കു കടന്നു. വളരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അധികം മുന്നോട്ടു പോകാനായില്ല. ആ രംഗത്തെ സാധ്യതകൾ മങ്ങിത്തുടങ്ങിയപ്പോഴാണ് പിയു ചപ്പൽ നിർമാണത്തിലേക്കു തിരിഞ്ഞത്.

ഉക്കറുകുട്ടി

ഇപ്പോഴത്തെ ട്രെൻഡും ഇത്തരം ചെരുപ്പുകളാണല്ലോ. അതെന്തായാലും മോശമായില്ല. ഈ വിപണിയെ സംബന്ധിച്ചു നേരത്തേ ഉണ്ടായിരുന്ന പരിചയമാണ് വിജയത്തിനു സഹായിച്ച പ്രധാന ഘടകമെന്നു പറയാം.

ലളിതമായ നിർമാണരീതി

പുറത്തുനിന്നു നോക്കുന്ന ഏതൊരാൾക്കും ഇതിന്റെ നിർമാണരീതി സങ്കീർണമെന്നു തോന്നിയേക്കാം. പക്ഷേ, അതത്ര കാര്യമാക്കേണ്ടതില്ല. കോട്ടൺക്കോട്ടഡ് ഫാബ്രിക്സ് (റെക്സിൻ), ഐസോ (പോളിയോൾ കെമിക്കൽസ്) എന്നിവ 40:60 അനുപാതത്തിൽ മിക്സ് ചെയ്യുന്നു. മെഷീനിൽ ഇട്ട് 500 ഡിഗ്രി ചൂടിൽ മൂന്ന് മിനിറ്റ് അടച്ചു വയ്ക്കുന്നു. ശേഷം സോൾ െബഡ്ഷീറ്റ്, ഇൻസോൾ, അപ്പർ എന്നിവ പിടിപ്പിച്ചു പുറത്തിറക്കുന്നു.

ഇൻസോൾ ഷീറ്റായിത്തന്നെ പുറത്തുനിന്നു വാങ്ങുന്നു. അപ്പർ ആണ് ഏറെ പ്രധാന ഘടകം. അതിന്റെ ഡിസൈന് ഏറെ പ്രാധാന്യമുണ്ട്. പുറത്തു തയ്യൽക്കാരിൽനിന്നു തുന്നിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇൻസോൾ, അപ്പർ എന്നീ അസംസ്കൃത വസ്തുക്കൾ നമുക്കു പ്രാദേശികമായിത്തന്നെ ലഭിക്കും. ബാക്കിയെല്ലാം ഇറക്കുമതി ചെയ്യുകയാണ്. ൈചന, കൊറിയ, ജർമനി എന്നിവിടങ്ങളിൽനിന്ന് ഏജന്റുമാർ വഴി ഇവയെല്ലാം എത്തിച്ചുകിട്ടും.

ഡിസൈൻ ആണ് താരം

ഡിൈസനിൽ ഏറെ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയൂ. ഏഴു വർഷത്തിനുള്ളിൽ കുട്ടികളുടെയും സ്ത്രീകളുടെയും 93 ഡിസൈനുകളും പുരുഷന്മാരുടെ മോഡലുകളും വികസിപ്പിച്ച് വിപണിയിൽ എത്തിച്ചു. അപൂർവം ചില മോഡലുകൾ അഞ്ചു വർഷം വരെ പിടിച്ചുനിൽക്കും. പിയു ചപ്പലുകളുടെ ബിസിനസിൽ മികച്ച രീതിയിൽ തന്നെ മത്സരം നടക്കുന്നുണ്ട്.

എങ്കിലും വിതരണക്കാർക്കു യാതൊരു ക്ഷാമവും ഇല്ല.  അവർ വഴിയാണ് വിൽപനകളെല്ലാം. മുപ്പതു ദിവസം വരെ ക്രെഡിറ്റും നൽകേണ്ടി വരാം. കേരളത്തിലെ എല്ലാ ജില്ലകളിലും  ഇപ്പോൾ വിൽപനയുണ്ട്. 'Tenzo' എന്ന ബ്രാൻഡ് പേരിലാണ് വിപണിയിലെത്തുന്നത്.

വിജയരഹസ്യങ്ങൾ

∙ മാർക്കറ്റിലെ ട്രെൻഡ് അനുസരിച്ച് ഡിൈസനുകൾ പരിഷ്കരിക്കുന്നു.

∙ വിപണി പിടിക്കാനായി വില കുറച്ചു വിൽക്കാറില്ല.

∙ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഏറ്റവും മികച്ചതായിരിക്കും.

∙ ഓർഡർ നൽകിയാൽ കൃത്യസമയത്തു തന്നെ ഡെലിവറി ചെയ്യും.

∙ ചെരുപ്പിന്റെ അപ്പർ സ്റ്റിച്ചിങ്ങിന് ഏറെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഏർപ്പെടുത്തിയിരിക്കുന്നു.

∙ ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉൽപ്പന്നം വിപണിയിലെത്തിക്കൂ.

വിപണിയിലെ കിടമത്സരം, ക്രെഡിറ്റ് വിൽപന, നിരന്തരം ഡിസൈനുകൾ മാറ്റേണ്ടി വരുന്നത് തുടങ്ങിയ പ്രശ്നങ്ങളാണ് ഈ ബിസിനസിലെ വെല്ലുവിളികളായി കാണാവുന്നത്. എന്നാൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഇവയൊക്കെ നിഷ്പ്രഭമാക്കാൻ കഴിയും.

നിക്ഷേപം 20 ലക്ഷം രൂപ

പോറിങ്, സ്റ്റിച്ചിങ്, കട്ടിങ്, പായ്ക്കിങ് തുടങ്ങിയവയ്ക്കെല്ലാം ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ നിക്ഷേപമാണു ബിസിനസിൽ നടത്തിയിട്ടുള്ളത്. ഈ സംരംഭത്തിൽ മൂന്നു പങ്കാളികൾ കൂടി ഉണ്ട്. കെ.പി. ഹലിം, കെ.കെ. മോഹനൻ, പി.എം. മായി എന്നിവർ. ഇപ്പോൾ ശരാശരി ഒരു കോടി രൂപയുടെ വിറ്റുവരവാണ് ഒരു വർഷം ഉള്ളത്. ഇതിൽനിന്ന് ഏഴു മുതൽ 12 ശതമാനം വരെയാണ് അറ്റാദായം ലഭിക്കുന്നുവെന്നു പറയാം.

ഭാവിയിലെ ലക്ഷ്യങ്ങൾ

ഉൽപാദനവും വിൽപനയും ഉയർത്തിയാൽ ലാഭം ഇനിയും വർധിപ്പിക്കാൻ കഴിയും. അതോടൊപ്പം കേരളത്തിനു പുറത്തുള്ള വിപണി സാധ്യതകളും തേടുന്നുണ്ട്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെ വിപണി പിടിക്കുവാനുള്ള ശ്രമത്തിലാണിപ്പോൾ. ഇതെല്ലാം ശരിയായി വന്നാൽ സമീപഭാവിയിൽ തന്നെ ബിസിനസ് വികസിപ്പിക്കും. അതിലൂടെ ഉൽപാദനം നിലവിലുള്ളതിന്റെ ഇരട്ടി ആക്കാനാണു ശ്രമിക്കുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന എംഐഇ ഷെഡ്ഡിൽത്തന്നെ ലഭ്യമാണെന്നതും പ്രതീക്ഷ നൽകുന്നു.

പുതു സംരംഭകരോട്

വ്യത്യസ്തമായ ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ സാധ്യതയുള്ള മേഖലയാണ് ചപ്പൽ നിർമാണം. ഇപ്പോഴത്തെ ട്രെൻഡ് പിയു ചപ്പൽസ് ആണ്. ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദമാണിത്. അതുകൊണ്ടു തന്നെ ഒരിക്കൽ വാങ്ങിയവർ തന്നെ വീണ്ടു വാങ്ങുന്നു. വലിയൊരു വിപണി ഇതിനുണ്ട്. മാത്രമല്ല, അത്‌ വളരുകയുമാണ്. ഇരുപത്തഞ്ചു ലക്ഷം രൂപ മുടക്കിയാൽ ആർക്കും സ്വന്തം നിലയിൽ പിയു ചപ്പൽ യൂണിറ്റ് ആരംഭിക്കാം. ഇന്നത്തെ സാഹചര്യത്തിൽ പ്രതിമാസം 10 ലക്ഷം രൂപയുടെ വിറ്റുവരവ് എളുപ്പമാണ്. അതിലൂടെ മാസം ഒരു ലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കാനും കഴിയും.

വിലാസം: പി.എം. ഉക്കറുകുട്ടി

 സൂര്യ പോളിമേഴ്സ്

 MIE െപരുവയൽ, പൂവാട്ടുപറമ്പ് പി.ഒ.

 കോഴിക്കോട്–8,

 ഫോൺ– 0495–2492431, മൊ: 98461 39469