ബസ് ഡ്രൈവറുടെ മകള്‍ ബ്രിട്ടനിലെ ആദ്യ സിഖ് എംപി!

എഡ്ജ്ബാസ്റ്റണില്‍ നിന്നുള്ള പ്രീത് 24,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഇന്ത്യയിലെ സിഖ് മതവിഭാഗത്തില്‍ പെട്ടവര്‍ വലിയ സന്തോഷത്തിലാണ്. ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ഒരു സിഖ് വനിത എത്തുകയാണ്. പ്രീത് കൗര്‍ ഗില്‍. 

ഒരു കാര്യവുമില്ലാതെ തെരഞ്ഞെടുപ്പെന്ന സാഹസത്തിലേക്ക് എടുത്തുചാടിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വെള്ളിയാഴ്ച്ച് ദുഖത്തിന്റേത് ആയിരുന്നെങ്കിലും 44കാരിയായ പ്രീത് ഗൗര്‍ സന്തോഷത്തിമിര്‍പ്പിലാണ്. എഡ്ജ്ബാസ്റ്റണില്‍ നിന്നുള്ള പ്രീത് 24,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കാരലിൻ സ്‌ക്വയറിനെ തോല്‍പ്പിച്ചത്. 

2012 ഡിസംബറില്‍ ഗില്‍ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായ സീറ്റ് നല്‍കിയാണ് അവരെ പാര്‍ലമെന്റില്‍ ഇപ്പോള്‍ പാര്‍ട്ടി എത്തിച്ചിരിക്കുന്നത്. 

ഒരു ബസ് ഡ്രൈവറുടെ മകളായ ഗില്‍ ജനിച്ചതും വളര്‍ന്നതും എല്ലാം എഡ്ജ്ബാസ്റ്റണില്‍ ആണ്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഈ വലിയ ജീവിതത്തിന് അവള്‍ നന്ദി പറയുന്നും അച്ഛന് തന്നെ. തന്നെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി നേട്ടങ്ങള്‍ക്ക് പ്രാപ്തയാക്കിയതിന്. 

സിഖ് സമൂഹത്തിനു വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അതിനാണ് അച്ഛന്‍ തന്നെ വളര്‍ത്തെയെടുത്തതെന്നും ഗില്‍ പറയുന്നു. അവരുടെ ജീവിതത്തില്‍ വലിയ വ്യത്യാസം വരുത്തുമെന്നും ഗില്‍ പറയുന്നു. ലോര്‍ഡ്‌സ് വുഡ് ഗേള്‍സ് സ്‌കൂളിലാണ് ഗില്‍ പഠിച്ചത്. സോഷ്യോളജിയിലും സോഷ്യല്‍ വര്‍ക്കിലുമാണ് ഡിഗ്രി നേടിയത്, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ നിന്ന്. യുണിസെഫ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി അവര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 

Read more- Style factor Women