സണ്ണി ലിയോൺ 'അമ്മയായി'

നടി സണ്ണി ലിയോൺ അമ്മയായി. കഴിഞ്ഞ ദിവസം 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലാത്തൂരിൽ നിന്നും ദത്തെടുത്തുകൊണ്ടാണ് സണ്ണി മാതൃത്വത്തിലേക്ക് ചുവടെടുത്തുവച്ചത്. പോൺ താരം ആയിരിക്കെ തന്നെ വ്യത്യസ്തമായ വ്യക്തി ചിന്തകൾകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സണ്ണി ലിയോൺ. ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്ന തീരുമാനത്തിൽ സണ്ണിക്ക് ഭർത്താവ് ഡാനിയൽ വെബർ പൂർണ്ണ പിന്തുണ നൽകിയിരുന്നു. 

21 മാസം പ്രായമുള്ള മകൾക്ക് നിഷ കൗർ വെബർ എന്നാണ് സണ്ണി ലിയോൺ - ഡാനിയൽ വെബർ ദമ്പതിമാർ പേരിട്ടിരിക്കുന്നത്. 36 കാരിയായ സണ്ണിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്നത്. അതിനായി അനാഥാലങ്ങൾ ഏറെ സന്ദർശിച്ചു. ആ കാലങ്ങളിലെ കാഴ്ചകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി എന്ന് ഡാനിയൽ വെബർ പറയുന്നു. ഇരുവരും പൂർണമായും കുഞ്ഞു നിഷയുടെ മാതാപിതാക്കൾ ആകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. 

''സാധാരണ ഒരു സ്ത്രീ 9 മാസത്തെ മാനസികമായ ഒരുക്കങ്ങൾ നടത്തിയ ശേഷമാണ് അമ്മയാകുന്നത്. എന്നാൽ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. മൂന്നു ആഴ്ചത്തെ സമയത്തിനുള്ളിലാണ് ഞങ്ങൾ നിഷയെ കണ്ടെത്തിയതും ദത്തെടുക്കാൻ തീരുമാനിച്ചതും. എന്നാൽ ഇപ്പോൾ ഞങ്ങൾ അതിൽ സന്തോഷിക്കുന്നു. പൂർണമായ അർത്ഥത്തിൽ ഒരമ്മയുടെ ചുമതകൾ നിറവേറ്റാൻ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്'' സണ്ണി ലിയോൺ പറഞ്ഞു. 

അമ്മയുടെയും അച്ഛന്റെയും അടുത്ത കുഞ്ഞു നിഷ ഹാപ്പിയാണ്. സിനിമയിൽ നിന്നും മാറി ഇനി കുഞ്ഞിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്ന സണ്ണിക്ക് ഭർത്താവ് പൂർണ പിന്തുണ നൽകുന്നു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam