പേളിയും ജിപിയും ആദിലും തിരിച്ചെത്തി, ഡി4 ഡാൻസ് പൊളിച്ചടുക്കി !!!

പേളിയും ജിപിയും ആദിലും തിരിച്ചെത്തി, ഓണം പൊളിച്ചടുക്കി ഡി4 ഡാൻസ്!!!

'പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ്' ഡി ഫോർ ഡാൻസ് ഓണം സ്പെഷൽ എപ്പിസോഡിനെ ഒരൊറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. 

കഴിഞ്ഞ ഓണക്കാലത്തിൽ നിന്നും വ്യത്യസ്തമായി  ഡി ഫോർ ഡാൻസിന്റെ പ്രിയ അവതാരകർക്കൊപ്പം ഒരടിപൊളി എപ്പിസോഡാണ് മഴവിൽ മനോരമ ഓരുക്കിയത്. 

ഡി ഫോർ ഡാൻസിന്റെ ചങ്കായിരുന്ന ആദിലും ജിപിയും പേളി മാണിയും ഒാണമാഘോഷിക്കാൻ ഡി ഫോർ ഡാൻസ് ജൂനിയർ വെഴ്സസ് സീനിയർ‌ ഫ്ലോറിലെത്തിയതോടെ എപ്പിസോഡ് വേറെ ലവൽ. ഏറെക്കാലത്തിന് ശേഷം പഴയതട്ടകത്തിലെത്തിയ മൂവരും വേദി പൊളിച്ചടുക്കി എന്ന് തന്നെ പറയാം. 

പേളിയുടെ ഒപ്പമുള്ള പേടിപ്പിക്കുന്ന ഒാർമകളെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആദ്യ അവതാരകരിൽ ഒരാളായിരുന്ന ആദിൽ വന്നത്.  വസീഗരയുടെ താളത്തിനൊത്ത് നൊസ്റ്റാൾജിയയുമായി പേളി വന്നതോടെ ആരവങ്ങളുടെ ബഹളം തന്നയായിരുന്നു. ഡി ഫോർ ‍ഡ‍ാൻസിൽ ഇരുന്നോറോളം എപ്പിസോഡുകൾ അവതരിപ്പിച്ച ‍ഗോവിന്ദ് പത്മസൂര്യയെന്ന ജിപിയെയും നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്. 

ഒാണത്തിന്  ഡി ഫോർ ഡാൻസ് ഫ്ലോറിൽ തിരിച്ചെത്തിയ മൂവരെയും ആരാധരും ആവേശത്തോടെയാണ് സ്വീകരിച്ചത്.  ഒാണം ഡി ഫോർ ഡാൻസ് വിഡിയോയ്ക്ക് ആരാധകർ നൽകിയ ലൈക്കുകളും സ്നേഹത്തിൽ പൊതിഞ്ഞ മെസേജുകളും ഇവർക്കുള്ള ആരാധകരുടെ ഒാണസമ്മാനമാണ്. ഡി ഫോർ ഡാൻസിന്റെ എക്‌സ്ക്ലൂസീവ് രഹസ്യം പുറത്തുവിട്ടാണ് ജിപി പരിപാടി അവസാനിപ്പിച്ചത്. 'ഈസ്റ്റേൺ ഡി 4 ജൂനിയർ vs സീനിയർ' ഓണം സ്‌പെഷ്യൽ എപ്പിസോഡ് പ്രേക്ഷകർ ഹൃദയത്തിൽ എന്നെന്നും ചേർത്തു വയ്ക്കും, ഉറപ്പ്!

രാഹുലും  എലീനയുമാണ് ഡി ഫോർ ഡാൻസ് ജൂനിയർ വെഴ്സസ് സീനിയരിന്‍റെ ഇപ്പാഴത്തെ അവതാരകർ.  

Read more: Style, D 4 dance, Viral News in Malayalam