വരുന്നൂ.. കോഹ്‌ലിയുടെ വക കിടിലൻ സർപ്രൈസ് !

വിരാട് കോഹ്‌ലി

ഇന്ത്യയിലുടനീളം ഇപ്പോള്‍ കോഹ്‌‌ലി മയമാണ്. ക്രിക്കറ്റിനകത്തും പുറത്തുമെല്ലാം വിരാട് കോഹ്‌‌ലി തന്നെയാണ് ചര്‍ച്ചാ വിഷയം. ക്രിക്കറ്റിന്റെ മൂന്നു പതിപ്പുകളിലും സര്‍വരെയും അമ്പരപ്പിച്ചാണ് കോഹ്‌‌ലിയുടെ മുന്നേറ്റം. അതിനു പുറമെയാണ് സാമൂഹ്യമായ ഇടപെടലുകളും ആശയത്തിന്റെ പേരില്‍ വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വേണ്ടെന്നു തുറന്നു പറയാന്‍ കാണിക്കുന്ന തന്റേടത്തോടെയുള്ള പ്രസ്താവനുകളുമെല്ലാം.

ഇപ്പോഴിതാ ഫാഷന്‍ ലോകത്തും കോഹ്‌‌ലി തന്റെ കയ്യൊപ്പു ചാര്‍ത്താന്‍ ഒരുങ്ങുകയാണ്. താരത്തിന്റെ സ്വന്തം ബ്രാന്‍ഡില്‍ മെന്‍സ് കളക്ഷന്‍ ഉടന്‍ പുറത്തിറങ്ങും. പുരുഷന്‍മാര്‍ക്കായുള്ള ഇന്നര്‍വെയറുകളും സ്ലീപ് വെയറുകളുമാണ് കോഹ്‌‌ലി പുറത്തിറക്കുന്നത്. വണ്‍8 (One8) എന്നാണ് ബ്രാന്‍ഡിന്റെ പേര്. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലക്‌സ് ഇന്‍ഡസ്ട്രീസുമായി വണ്‍8ക്കു വേണ്ടി കോഹ്‌‌ലി കരാര്‍ ഒപ്പിട്ടുണ്ട്. 

ലക്‌സ് ആയിരിക്കും കോഹ്‌‌ലിക്കു വേണ്ടി ഇന്നര്‍വെയറുകള്‍ ഡിസൈന്‍ ചെയ്യുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും മാര്‍ക്കറ്റ് ചെയ്യുന്നതും. ബ്രീഫ്‌സ്, ട്രങ്ക്‌സ്, വെസ്റ്റ്‌സ്, ബോക്‌സേഴ്‌സ്, സ്ലീപ് വെയര്‍, സോക്‌സ് എന്നിവയാണ് വണ്‍8 ബ്രാന്‍ഡില്‍ പുറത്തിറങ്ങുക. ആഗോളതലത്തില്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് ഇത്തരത്തില്‍ ഒരു ഇന്നര്‍വെയര്‍ പരീക്ഷത്തിന് മുതിര്‍ന്നിട്ടുള്ളത്. അതേ പാതയാണ് കോഹ്‌‌ലിയും പിന്തുടരുന്നത്. ജര്‍മനിയിലെ ആഡംബര സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയുമായി സഹകരിച്ചാണ് കോഹ്‌‌ലി വണ്‍8നു തുടക്കമിട്ടത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam