ഗൗണിൽ പുതിയ നിറം

Microscopic പാറ്റേൺസ്

നിറങ്ങളും പാറ്റേണുകളും തേടി അലയുമ്പോൾ ഡിസൈനർമാർക്ക് പ്രചോദനമാകുന്നത് പ്രകൃതിയാണ്. ചുറ്റുമൊന്നു കണ്ണോടിച്ചാൽ ഏറെയുണ്ട് കാണാൻ. പക്ഷേ കണ്ടു മടുക്കാത്ത മോട്ടിഫുകളും ഡിസൈനുകളും വേണമെന്നാണെങ്കിലോ? അപ്പോഴും രക്ഷക്കെത്തും പ്രകൃതിയുടെ നിഗൂഡ സൗന്ദര്യം. കണ്ണിൽപ്പെടാത്ത ജീവജാലങ്ങളുടെ, കാഴ്ചയിൽ വിസ്മയമൊരുക്കുന്ന മൈക്രോസ്കോപ് പാറ്റേണുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള വസ്ത്രങ്ങൾ –  ട്രെൻഡി ഗൗണിൽ ഇനിയും വേണം പുതുമയെന്ന് ആഗ്രഹിക്കുന്നവർക്കു വ്യത്യസ്തമായ പാറ്റേണുകളിൽ പ്രകൃതിയുടെ നിഗൂഡ സൗന്ദര്യം ആസ്വദിക്കാം

നിറങ്ങൾ നിഗൂഡം

പാർട്ടിവെയറുകളിൽ ഇന്ന് ഏറെപ്രിയം ഗൗണിനു തന്നെ. ബ്രൈറ്റ്, വൈബ്രന്റ് നിറങ്ങളുടെ ആഘോഷമേളവും പേസ്റ്റല്‍ നിറങ്ങളുടെ സൗമ്യഭാവങ്ങളും ഗൗണിൽ ഏറെക്കണ്ടുകഴിഞ്ഞു. ഇനിയെന്ത് എന്നാലോചിക്കുന്നവർക്കു മുന്നിലേക്കാണ് റസ്റ്റിക് ഷേഡുകളിൽ ഗൗൺ പുതുമ സമ്മാനിക്കുന്നത്. ആഴക്കടലിലെയും മണ്ണിനടിയിലെയും മരച്ചില്ലയിലെയും പലവിധ വർണക്കൂട്ടുകൾ കണ്ണിനുവിരുന്നാകും.

മറൈൻ ലാവെൻഡർ, പർപ്പിൾ, സാൻഡി – റസ്റ്റിക് ഷേഡുകൾ വ്യത്യസ്തമാകുന്നു

ഡിസൈനർ ഘടകങ്ങൾ

ആൽഗകളിലെയും ഫംഗലുകളിലെയും മൈക്രോസ്കോപിക് പാറ്റേണുകൾ വസ്ത്രങ്ങളിലൊരുക്കാൻ വേണം അതിസൂക്ഷ്മമായ അലങ്കാരങ്ങൾ. അൺകട്ട്, പ്രഷ്യസ് സ്റ്റോൺസും പോളിക്രോമാറ്റിക് ബീഡ്സും കട്ട് ബീഡ്സും എംബ്രോയ്ഡറിയും ചേരുന്നതിവിടെ. കാഴ്ചയിൽ ത്രിമാന സൗന്ദര്യം നൽകുന്നു ഈ സൂക്ഷ്മമായ അലങ്കാരപ്പണികൾ.

ഒഴുകിയിറങ്ങും ഫാബ്രിക്

റോ സിൽക്, ചന്ദേരി, ലിനൻ സിൽക്, ക്രിസ്പി ജോർജറ്റ് െമറ്റീരിയലുകളിൽ ഒഴുകിയിറങ്ങുന്ന സൗന്ദര്യം സമ്മാനിക്കുന്നു ഗൗണുകൾ. ഫ്ലെയേർഡ് സ്‍ലീവ്സ് ചേരുന്ന ഡിസൈനുകൾ മനോഹാരിതയേറ്റുന്നു.

(ഡിസൈൻ: അനിൽ & ജമാൽ 

പാരീസ് ദെ ബുത്തീക്, ൈവറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam